UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അവര്‍ 56 പേരെ കൊന്നു; ഞങ്ങള്‍ 2000 പേരെ ശവപ്പറമ്പിലേക്കയച്ചു: ഗുജറാത്ത് കലാപത്തെക്കുറിച്ച് ആര്‍എസ്എസ് നേതാവ്

ഞങ്ങളുടെ മുന്നൂറ് പ്രചാരകര്‍ കൊല്ലപ്പെട്ടാല്‍ മൂന്ന് ലക്ഷം പേരുടെ തലകൊണ്ട് ഭാരത മാതാവിന് ഒരു മാല തീര്‍ക്കുമെന്നും ആര്‍എസ്എസ് നേതാവ്

കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ തലയറുക്കുന്നവര്‍ക്ക് ഒരു കോടി രൂപ വാഗ്ദാനം ചെയ്ത മധ്യപ്രദേശ് ആര്‍എസ്എസ് നേതാവ് ചന്ദ്രാവത് വീണ്ടും വിവാദ പ്രസ്താനയുമായി രംഗത്ത്. ഗുജറാത്ത് കലാപത്തെക്കുറിച്ചാണ് ഇക്കുറി ആര്‍എസ്എസ് നേതാവ് പ്രസ്താവനയിറക്കിയത്. പിണറായിക്കെതിരെയുള്ള പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിച്ച ചന്ദ്രാവത് അവര്‍ 56 പേരെ കൊന്നിട്ടുണ്ടെങ്കില്‍ ഞങ്ങള്‍ രണ്ടായിരം പേരെ ശവക്കോട്ടകളിലേക്ക് പറഞ്ഞയച്ചിട്ടുണ്ടെന്നാണ് ഗോധ്രക്കലാപത്തെ ഉദ്ദേശിച്ച് പറഞ്ഞത്.

കൂടാതെ ഞങ്ങളുടെ മുന്നൂറ് പ്രചാരകര്‍ കൊല്ലപ്പെട്ടാല്‍ മൂന്ന് ലക്ഷം പേരുടെ തലകൊണ്ട് ഭാരത മാതാവിന് ഒരു മാല തീര്‍ക്കുമെന്നും ആര്‍എസ്എസ് നേതാവ് പറഞ്ഞു. അതേസമയം ഉജ്ജയിന്‍ വിഭാഗ് പ്രാചാര്‍ പ്രമുഖ് രത്‌നദീപ് നിഗമം ചന്ദ്രാവതിനെ തള്ളിപ്പറഞ്ഞിരിക്കുകയാണ്. അദ്ദേഹം അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം ജനാധിപത്യ അവകാശത്തോടെ പറഞ്ഞതാണെന്നും ഇത് ആര്‍എസ്എസിന്റെ ഔദ്യോഗിക നിലപാടല്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്. കൂടാതെ തങ്ങള്‍ കലാപത്തില്‍ വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍