ന്യൂസ് അപ്ഡേറ്റ്സ്

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണം; ഭൂമി പ്രശ്‌നത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും കോടിയേരി

സമരത്തെ മാധ്യമങ്ങള്‍ ഇടപെട്ട് കുളമാക്കരുതെന്ന്‌ കോടിയേരി

ലോ അക്കാദമി വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ലോ അക്കാദമിയിലെ വിദ്യാര്‍ഥി സമരം പരിഹരിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നും കോളജ് മാനേജ്‌മെന്റ് വിട്ടുവീഴ്ചയ്ക്കു തയാറാകണമെന്നും കോടിയേരി പറഞ്ഞു. വിദ്യാര്‍ഥികളുടെ സമരപ്പന്തലില്‍ എത്തിയശേഷം സംസാരിക്കുകയായിരുന്നും കോടിയേരി.

ഭൂമി പ്രശ്‌നത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ടെന്നും വിദ്യാര്‍ഥി സമരത്തെ രാഷ്ട്രീയ വത്കരിക്കരുതെന്നും പറഞ്ഞ കോടിയേരി ഈ സമരത്തെ മാധ്യമങ്ങള്‍ ഇടപെട്ട് കുളമാക്കരുതെന്നും കൂട്ടിച്ചേര്‍ത്തു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍