TopTop
Begin typing your search above and press return to search.

ചരിത്രത്തില്‍ ഇന്ന്: 1862-ല്‍ ഇതേ ദിവസം എബ്രഹാം ലിങ്കണ്‍ നടത്തിയ ആ മഹത്തായ പ്രസംഗം

ചരിത്രത്തില്‍ ഇന്ന്: 1862-ല്‍ ഇതേ ദിവസം എബ്രഹാം ലിങ്കണ്‍ നടത്തിയ ആ മഹത്തായ പ്രസംഗം

1862-ലെ ഈ ദിവസമാണ് പ്രസിഡന്‍റ് എബ്രഹാം ലിങ്കണ്‍ അമേരിക്കന്‍ കോണ്‍ഗ്രസ്സിനെ അഭിസംബോധന ചെയ്ത് അദ്ദേഹത്തിന്റെ ഏറെ അവിസ്മരണീയമായ പ്രസംഗങ്ങളില്‍ ഒന്നായ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ അഡ്രെസ്സ് നടത്തിയത്. 1863 ജനുവരി ഒന്നു മുതല്‍ രാജ്യത്ത് പ്രക്ഷോഭത്തിലേര്‍പ്പെട്ടിരിക്കുന്ന അടിമകള്‍ക്ക് സ്വാതന്ത്ര്യം പ്രഖ്യാപിച്ചു കൊണ്ടുള്ള അടിമത്ത നിരോധന പ്രഖ്യാപനം നടത്തുന്നതിന് 10 ആഴ്ചകള്‍ക്ക് മുന്‍പായിരുന്നു ഈ പ്രസംഗം. കുറച്ചുകൂടി മിതമായ നിലപാട് അവതരിപ്പിക്കാന്‍ പാര്‍ലമെന്റിനോടായി നടത്തിയ ആ പ്രസംഗം ലിങ്കണ്‍ ഉപയോഗിച്ചു. ഭൂരിഭാഗം മിതവാദികളും യാഥാസ്ഥിതികരും ആഗ്രഹിച്ചത് പോലെ അനുക്രമമായതും അടിമകള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നതുമായ രീതിയാണ് ആദ്ദേഹം സൂചിപ്പിച്ചത്. എന്നാല്‍ സൈന്യം മോചിപ്പിക്കുന്ന അടിമകള്‍ എക്കാലത്തും സ്വതന്ത്രരായിരിക്കും എന്ന് അദ്ദേഹം ഉറപ്പിച്ച് പറഞ്ഞു.

ഇനോഗരല്‍ അഡ്രെസ്സ് ഒഴിച്ച് തന്റെ എല്ലാ പ്രസംഗങ്ങളും ലിങ്കണ്‍ തന്നെ ആയിരുന്നു തയ്യാറാക്കിയിരുന്നത്. ആ പ്രസംഗത്തിന് വേണ്ടി താന്‍ തയ്യാറാക്കിയ കുറിപ്പ് വായിച്ചു നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയായ വില്ല്യം സീവാര്‍ഡിനോട് അദ്ദേഹം ആവശ്യപ്പെടുകകയായിരുന്നു. സിവാര്‍ഡ് എഴുതിച്ചേര്‍ത്ത ഖണ്ഡിക അദ്ദേഹം ഉപയോഗിച്ചെങ്കിലും ചില വാക്കുകള്‍ അദ്ദേഹം മാറ്റുകയുണ്ടായി. പ്രസ്തുത പ്രസംഗത്തിലെ ലിങ്കന്റെ അവസാന വാചകമാണ് അമേരിക്കയുടെ വിശുദ്ധപുസ്തകങ്ങളില്‍ ഇടം പിടിച്ചത്: 'ഓരോ യുദ്ധമുഖത്തുനിന്നും ഒരോ ദേശാഭിമാനിയുടെയും കല്ലറയില്‍ നിന്നും ഓരോ ഹൃദയത്തിലേക്കും നെരിപ്പോടിലേക്കും, ഈ വിശാല രാജ്യത്തിലെ ഓരോ കോണിലേക്കും പടരുന്ന ഓര്‍മ്മയുടെ ആ നിഗൂഢ തന്ത്രികളെ നമ്മുടെ പ്രകൃതിയുടെ മികച്ച മാലാഖമാര്‍ വീണ്ടും തൊടുമ്പോഴാണ്, അവര്‍ തീര്‍ച്ചയായും തൊടും എന്നെനിക്കുറപ്പുണ്ട്, ഐക്യത്തിന്റെ സ്വരലയം വീണ്ടും പ്രചോദിപ്പിക്കപ്പെടുന്നത്.' സെവാര്‍ഡ് എഴുതിയ 'നമ്മുടെ ദേശത്തെ സംരക്ഷിക്കുന്ന മാലാഖമാര്‍,' എന്ന വാചകം വ്യക്തിപരമായിരുന്നില്ല. പക്ഷെ അഗാധമായ വ്യക്തിഗത ദര്‍ശനത്തെ ഉദ്ദീപിപ്പിച്ചുകൊണ്ട്, 'നമ്മുടെ പ്രകൃതിയുടെ മികച്ച മാലാഖമാര്‍' എന്ന് ലിങ്കണ്‍ പ്രാര്‍ത്ഥിച്ചു.

പ്രസിഡണ്ട് എന്ന നിലയിലുള്ള ഒന്നും രണ്ടും ഈനോഗരല്‍ അഡ്രെസ്സ് പോലെയോ അല്ലെങ്കില്‍ ഗേറ്റിസ്ബര്‍ഗ് പ്രസംഗം പോലെയോ അടിമത്ത നിരോധന പ്രഖ്യാപനം പോലെയോ അത്ര പ്രശസ്തമല്ലെങ്കിലും അമേരിക്ക ഒരു രാജ്യമെന്ന നിലയില്‍ എത്തിപ്പിടിക്കേണ്ട കാര്യങ്ങളെ കുറിച്ചുള്ള മുന്‍സൂചന ആയിരുന്നു 1862-ലെ സ്റ്റേറ്റ് ഓഫ് ദി യൂണിയന്‍ അഡ്രസ്സ്.

'അടിമകള്‍ക്ക് സ്വാതന്ത്ര്യം നല്‍കുമ്പോള്‍, സ്വതന്ത്രര്‍ക്ക് നാം സ്വാതന്ത്ര്യം ഉറപ്പു നല്‍കുന്നു- നമ്മള്‍ നല്‍കുന്നതിലും നമ്മള്‍ സംരക്ഷിക്കുന്നതിലും ഒരു പോലെ ആദരണീയരാക്കപ്പെടുന്നു. ഭൂമിയിലെ അവസാനത്തെ പ്രതീക്ഷയെ നമുക്ക് നിസാരമായി നഷ്ടപ്പെടുത്തുകയോ ശ്രേഷ്ഠമായി സംരക്ഷിക്കുകയോ ചെയ്യാം. മറ്റ് മാര്‍ഗ്ഗങ്ങള്‍ ചിലപ്പോള്‍ വിജയിച്ചേക്കാം; കാരണം ഇത് പരാജയപ്പെടാന്‍ പാടില്ല. ഈ മാര്‍ഗ്ഗം ലളിതവും സമാധാനപരവും ഉദാരവുമാണ്- ഈ മാര്‍ഗ്ഗം പിന്തുടരുകയാണെങ്കില്‍ ലോകം എക്കാലവും അഭിനന്ദിക്കുകയും ദൈവം എപ്പോഴും അനുഗ്രഹിക്കുകയും ചെയ്യും,' എന്ന ലിങ്കന്‍റെ അവസാന വാചകങ്ങള്‍ ഇന്നും പ്രസക്തമായി തുടരുന്നു.

പ്രസംഗത്തിന്റെ പൂര്‍ണ്ണ രൂപം ഇവിടെ വായിക്കാം; https://goo.gl/pR6UmH


Next Story

Related Stories