UPDATES

സിനിമ

ഓസ്‌കര്‍ ക്ലൈമാക്‌സിലെ നാടകീയ രംഗങ്ങള്‍; അതിങ്ങനെയായിരുന്നു

‘സുഹൃത്തുക്കളെ, സുഹൃത്തുക്കളെ, മാപ്പ്. ഒരു തെറ്റ്പറ്റിയിട്ടുണ്ട്’, ‘മൂണ്‍ലൈറ്റ്,’ സുഹൃത്തുക്കളെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നിങ്ങള്‍ക്കാണ്. ഇതൊരു തമാശയല്ല.’

രാത്രിയുടെ അവസാനം മികച്ച ചിത്രത്തിന്റെ പേര് ഫേയ് ഡണ്‍എവേ തെറ്റായി പ്രഖ്യാപിക്കുകയും ‘മൂണ്‍ലൈറ്റ്’ എന്ന ചിത്രത്തിന് കിട്ടേണ്ട പുരസ്‌കാരം ‘ലാ ലാ ലാന്‍ഡിന്’ നല്‍കുകയും ചെയ്ത സംഭവമാവും ഓസ്‌കാര്‍ ചരിത്രത്തിലെ ഏറ്റവും ഞെട്ടിക്കുന്ന നിമിഷം. ഡണ്‍എവേയുടെ സഹ അവതാരകന്‍ വാറന്‍ ബിയാറ്റി മികച്ച ചിത്രത്തിനുള്ള പുരസ്‌കാര ജേതാവിനെ പ്രഖ്യാപിക്കാനായി കവര്‍ തുറന്നതോടെയാണ് അപൂര്‍വ സംഭവങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ആശയക്കുഴപ്പത്തിലായ അദ്ദേഹം ഒരു ദീര്‍ഘമായി ഒന്ന് നിശ്വസിക്കുകയും ഡണ്‍എവേയുടെ നേരെ നോക്കുകയും ചെയ്തു. കാണികളുടെ ആകാംഷ വര്‍ദ്ധിപ്പിക്കാനുള്ള വാറന്‍ ബിയറ്റിയുടെ ഒരു ശ്രമമാണെന്നാണ് ഇതെന്നാണ് ഡണ്‍എവേ സ്വാഭാവികമായും കരുതിയത്. ‘നിങ്ങള്‍ തമാശക്കാരനാണ്,’ എന്ന് അവര്‍ പറഞ്ഞു. കാണികള്‍ സങ്കോചത്തോടെ ചിരിച്ചു. ‘ദൈവമേ’. തുടര്‍ന്ന് ബിയാറ്റി ആ കവര്‍ ഡണ്‍എവേയെ ഏല്‍പ്പിക്കുകയും അവര്‍ ‘ലാ ലാ ലാന്‍ഡ്!’ എന്ന് പ്രഖ്യാപിക്കുകയും ചെയ്തു.


പുരസ്‌കാരം സ്വീകരിക്കുന്നതിനായി ‘ലാ ലാ ലാന്‍ഡില്‍’ (ചടങ്ങില്‍ ഇതിനകം ആറ് പുരസ്‌കരാങ്ങള്‍ കരസ്ഥമാക്കിയിരുന്നു) അഭിനയിച്ചവരും അണിയറപ്രവര്‍ത്തകരും വേദിയിലേക്ക് വന്നു. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ ജോര്‍ദന്‍ ഹോറോവിറ്റ്‌സും മാര്‍ക്ക് പ്ലേറ്റും തങ്ങളുടെ പ്രസംഗങ്ങള്‍ അവസാനിപ്പിച്ചു കഴിഞ്ഞപ്പോള്‍, വേദിയില്‍ ആശയക്കുഴപ്പങ്ങള്‍ നിറഞ്ഞ ചലനങ്ങള്‍ ആരംഭിച്ചു. ഹെഡ്‌സെറ്റ് ധരിച്ച ഒരു മനുഷ്യനും അതു പോലെ തന്നെ ഓസ്‌കര്‍ വോട്ടുകള്‍ എണ്ണാന്‍ നിയോഗിക്കപ്പെട്ട രണ്ടു അക്കൗണ്ടന്‍ുമാരില്‍ ഒരാളും അതിനാല്‍ തന്നെ അവാര്‍ഡ് പ്രഖ്യാപിക്കുന്നതിന് മുമ്പ് തന്നെ വിജയികളെ അറിയാവന്ന രണ്ടുപേരില്‍ ഒരാളുമായ മാര്‍ത്ത റൂയിസും വേദിയിലുണ്ടായിരുന്ന നിരവധി പേരോട് സംസാരിക്കാന്‍ തുടങ്ങി.

ആളുകള്‍ അദ്ദേഹത്തിന് ചുറ്റും കൂടി നിന്ന ആലോചനകള്‍ നടത്തുന്നതിനിടയില്‍ നിര്‍മ്മാതാവായ ഫ്രെഡ് ബര്‍ഗര്‍ മൈക്കിനടുത്തേക്ക് നീങ്ങി. തന്റെ കുടുംബത്തിന് നന്ദി പറയുന്നതിനിടയില്‍ അദ്ദേഹം ചുറ്റും നോക്കി. ‘ഇതിനിടയില്‍, നമുക്ക് നഷ്ടപ്പെട്ടു അല്ലെ’, അദ്ദേഹം പറഞ്ഞു. എന്ത്? അപ്പോഴാണ് ഹൗര്‍വിറ്റ്‌സ് മുന്നോട്ട് വന്നത്. ‘സുഹൃത്തുക്കളെ, സുഹൃത്തുക്കളെ, മാപ്പ്. ഒരു തെറ്റ്പറ്റിയിട്ടുണ്ട്’, അദ്ദഹം പറഞ്ഞു. ‘മൂണ്‍ലൈറ്റ്,’ സുഹൃത്തുക്കളെ മികച്ച ചിത്രത്തിനുള്ള പുരസ്‌കാരം നിങ്ങള്‍ക്കാണ്. ഇതൊരു തമാശയല്ല.’


ആള്‍ക്കൂട്ടത്തില്‍ നിന്നും ഉയര്‍ന്ന ആശയക്കുഴപ്പത്തിന്റെ അപശബ്ദങ്ങള്‍ എഴുന്നേറ്റ് നിന്ന് കൈയടിച്ചുള്ള അഭിനന്ദനത്തിലേക്ക് പെട്ടെന്ന് വഴിമാറി. ‘ഇതൊരു തമാശയല്ല,’ ഹോറോവിറ്റസ് ആവര്‍ത്തിച്ചു. ‘മൂണ്‍ലൈറ്റാണ് മികച്ച ചിത്രം.’ അത് തെളിയിക്കുന്നതിനായി അദ്ദേഹം ആ കാര്‍ഡ് ഉയര്‍ത്തിപ്പിടിച്ചു; ‘മൂണ്‍ലൈറ്റ്’ മികച്ച ചിത്രം.’ എന്താണ് സംഭവിച്ചതെന്ന് കാണികളും (ദശലക്ഷക്കണക്കിനും പ്രേക്ഷകരും) അന്തവിട്ടിരിക്കെ, ആള്‍ക്കൂട്ടത്തിനിടയില്‍ പെട്ടെന്നുണ്ടായ ഞെട്ടലിനിടയിലും പരസ്പരം കെട്ടിപ്പിടിക്കുന്ന ‘മൂണ്‍ലൈറ്റിന്റെ’ അഭിനേതാക്കളിലേക്ക് ക്യാമറ തിരിഞ്ഞു.

കാര്യങ്ങള്‍ നേരെയാക്കുന്നതിനും തമാശകള്‍ പറയുന്നതിനുമായി ആതിഥേയന്‍ ജിമ്മി കിമ്മല്‍ വേദിയിലേക്ക് വന്നു. ‘ഏതായാലും നിങ്ങള്‍ ഇത് സൂക്ഷിക്കുന്നതാണ് നല്ലതെന്ന് ഞാന്‍ കരുതുന്നു’, അദ്ദേഹം പറഞ്ഞു. ‘സുഹൃത്തുക്കളെ, സംഭവിച്ചത് വളരെ ദൗര്‍ഭാഗ്യകരമായി പോയി. വ്യക്തിപരമായി, ഞാന്‍ ഇതിന് സ്റ്റീവ് ഹാര്‍വെയെ കുറ്റപ്പെടുത്തും.’ ഹോറോവിറ്റ്‌സിന് നേരെ തിരിഞ്ഞ കിമ്മല്‍ പറഞ്ഞു, ‘നിങ്ങള്‍ക്ക് ഒരു ഓസ്‌കാര്‍ കിട്ടുന്നത് കാണാന്‍ എനിക്ക് ആഗ്രഹമുണ്ട്.’ ‘നമുക്കെന്തുകൊണ്ടാണ് കുറെ പുരസ്‌കാരങ്ങള്‍ നല്‍കാന്‍ സാധിക്കാത്തത്?’


ഹോറോവിറ്റസ് വിനയാന്വതനായി: ‘മൂണ്‍ലൈറ്റിന് വേണ്ടി എന്റെ സുഹൃത്തുക്കള്‍ക്ക് ഇത് കൈമാറാന്‍ എനിക്ക് അഭിമാനമുണ്ട്.’ ‘നിങ്ങള്‍ വളരെ കരുണയുള്ളവാനാണ്,’ കിമ്മല്‍ പറഞ്ഞു. ആശയക്കുഴപ്പം തീര്‍ക്കാനുള്ള ശ്രമം എന്ന നിലയില്‍ ബിയാറ്റി മുന്നോട്ട് വന്നു.’വാറന്‍, നിങ്ങള്‍ എന്താണ് ചെയ്തത്?’ കിമ്മല്‍ ആക്രോശിച്ചു. മുമ്പ് താന്‍ ഇടയ്ക്ക് നിര്‍ത്താനുള്ള കാരണം കവറിന് പുറത്ത് ‘എമ്മ സ്റ്റോണ്‍, ലാ ലാ ലാന്‍ഡ്’ എന്നെഴുതിയിരുന്നതിനാലാണെന്ന് ബിയാറ്റി വിശദീകരിച്ചു. സ്‌റ്റോണിന് മികച്ച നടിക്കുള്ള പുരസ്‌കാരം ലഭിച്ചിരുന്നു. ‘അതുകൊണ്ടാണ് ഞാന്‍ ഫായെ നോക്കിയത്… അല്ലാതെ കോമാളിയാവാന്‍ ശ്രമിക്കുകയായിരുന്നില്ല,’ ബിയാറ്റി പ്രേക്ഷകരോട് വിശദീകരിച്ചു. ‘ശരി, നിങ്ങള്‍ കോമാളിയെപ്പോലെ തോന്നിച്ചു,’ കിമ്മല്‍ പറഞ്ഞു.

വേദിക്ക് പിറകിലെ കഥകളില്‍ ചില അധിക ചേരുവകള്‍ കൂടി ചേര്‍ക്കപ്പെട്ടു. ലാ ലാ ലാന്‍ഡ് മികച്ച ചിത്രമായി പ്രഖ്യാപിക്കപ്പെട്ടപ്പോഴാണ് താന്‍ മികച്ച നടിക്കുള്ള ഓസ്‌കാറും അത് പ്രഖ്യാപിച്ച കാര്‍ഡും കൈയിലേന്തി വേദിയിലെത്തിയതെന്നാണ് എമ്മ സ്റ്റോണ്‍ പറഞ്ഞത്. ‘ലാ ലാ ലാന്‍ഡ് എന്ന് കേള്‍ക്കുന്നത് തീര്‍ച്ചയായും മനോഹരമാണ്,’ സ്റ്റോണ്‍ പറഞ്ഞു. ‘മികച്ച ചിത്രത്തിനുളള പുരസ്‌കാരം ലഭിച്ചിരുന്നെങ്കില്‍ ഞങ്ങള്‍ക്ക് സന്തോഷമാകുമായിരുന്നു. എന്നാല്‍ ‘മൂണ്‍ ലൈറ്റിനെ കുറിച്ച് ഞങ്ങള്‍ക്ക് വലിയ ആവേശമുണ്ട്. എക്കാലത്തെയും മികച്ച ചിത്രങ്ങളില്‍ ഒന്നാണ് അതെന്ന് ഞാന്‍ കരുതുന്നു. ആ സമയത്തൊക്കെ ഞാന്‍ എന്റെ ‘മികച്ച നടിക്കുള്ള പുരസ്‌കാരം’ എന്നെഴുതിയ കാര്‍ഡ് കൈയില്‍ പിടിച്ചിരിക്കുകയായിരുന്നു. അതുകൊണ്ട് കഥയെന്തായാലും, ഞാന്‍ കൂടുതല്‍ വിവാദങ്ങള്‍ ഉണ്ടാക്കുന്നില്ല, എന്നാല്‍ കഥയെന്തു തന്നെയായാലും, എന്റെ കൈയില്‍ ആ കാര്‍ഡുണ്ട്.’

ബിയാറ്റിയുടെ കൈയില്‍ തെറ്റായ കാര്‍ഡാണ് കൈമാറിയതെന്ന് റിപ്പോര്‍ട്ട് ചെയ്ത ഇ-ഓണ്‍ലൈന്‍, അങ്ങനെ രേഖപ്പെടുത്തിയ കാര്‍ഡിന്റെ ക്ളോസ് അപ്പ് ആവര്‍ത്തിച്ച് കാണിക്കുകയും ചെയ്തു. വിജയിയെ പ്രഖ്യാപിച്ച ശേഷം താന്‍ കവര്‍ എടുത്തതായും അവാര്‍ഡ് സ്വീകരിച്ചുകൊണ്ടുള്ള പ്രസംഗത്തിന്റെ സമയത്ത് താന്‍ അത് കൈയില്‍ പിടിച്ചിരുന്നതായും ചടങ്ങിന് ശേഷം ഇ-ഓണ്‍ലൈനില്‍ ഒരു പരിപാടിയില്‍ പങ്കെടുത്തുകൊണ്ട് ഹോറോവിറ്റ്‌സ് പറഞ്ഞു. ‘അപ്പോഴാണ് ഒരാള്‍, വേദിയില്‍ സഹായിയായി പ്രവര്‍ത്തിക്കുന്ന ഒരാള്‍, കുശുകുശുക്കാനും ഒരു കവര്‍ അന്വേഷിച്ച് നടക്കാനും തുടങ്ങിയത്,’ എന്ന് ഹോറോവിറ്റ്‌സ് വിശദീകരിച്ചു.

അവസാനം ആ കവര്‍ കണ്ടെടുത്തു. അയാള്‍, ‘അത് തുറന്നു നോക്കി, അതില്‍ എമ്മ സ്‌റ്റോണ്‍, ലാ ലാ ലാന്‍ഡ് എന്നെഴുതിയിരുന്നു,’ ഹോറോവിറ്റ്‌സ് പറഞ്ഞു. ‘എന്തോ പ്രശ്‌നം ഉണ്ടെന്ന് ആ നിമിഷത്തില്‍ തന്നെ വ്യക്തമായി. ഒടുവില്‍ അവര്‍ മികച്ച ചിത്രം രേഖപ്പെടുത്തിയ കവര്‍ കണ്ടുപിടിച്ചു.’ താന്‍ ദീര്‍ഘകാലമായി ഓസ്‌കാര്‍ അവാര്‍ഡ് ദാനച്ചടങ്ങ് വീക്ഷിക്കുന്ന ഒരാളാണെന്നും ഇതുവരെ ഇതിന് സമാനമായ ഒരു സംഭവം കണ്ടിട്ടില്ലെന്നും മൂണ്‍ലൈറ്റിന്റെ സംവിധായകന്‍ ബാരി ജെന്‍കിന്‍സ് പറഞ്ഞു.


‘കുഴപ്പങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുകയും എന്തോ അസാധാരണമായ സംഭവം നടക്കുന്നതായി എനിക്ക് തോന്നുകയും ചെയ്തു. എല്ലാവരും എന്റെ മുഖം കണ്ടു എന്ന് എനിക്കുറപ്പുണ്ട്. പക്ഷെ ഫലം പ്രഖ്യാപിച്ചപ്പോള്‍ ഞാന്‍ നിരുദ്ധകണ്ഠനായിപ്പോയി,’ ജെന്‍കിന്‍സ് പറയുന്നു. ‘വളരെ പ്രത്യേകതയുള്ള ഒരു വികാരത്തെ കൂടുതല്‍ പ്രത്യേകതയുള്ളതാക്കാന്‍ അത് സഹായിച്ചു. പക്ഷെ ഞാന്‍ പ്രതീക്ഷിച്ചിരുന്ന രീതിയിലായിരുന്നില്ല എന്ന് മാത്രം.’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍