UPDATES

സയന്‍സ്/ടെക്നോളജി

‘ഗൂഗിള്‍ എര്‍ത്ത്’-ന്റെ പുതിയ പതിപ്പ് എത്തി

ഗൂഗില്‍ ഡയറക്ടര്‍ റബേക്ക ‘ഗൂഗിള്‍ എര്‍ത്ത്’-ന്റെ പുതിയ പതിപ്പിനെകുറിച്ച് പറഞ്ഞത് ‘ലോകത്തിനുള്ള സമ്മാനം’ എന്നാണ്

ഗൂഗിള്‍ എര്‍ത്ത് വിര്‍ച്വല്‍ റിയാലിറ്റി‘-യുടെ പുതിയ പതിപ്പ് എത്തി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ (കൃത്രിമ ബുദ്ധി) സംവിധാനം ഉപയോഗിച്ചാണ് ഗൂഗിള്‍ എര്‍ത്തിന്റെ പുതിയ പതിപ്പ് തയ്യാറാക്കിയിരിക്കുന്നത്. ഗൂഗില്‍ ഡയറക്ടര്‍ റബേക്ക ‘ഗൂഗിള്‍ എര്‍ത്ത്’-ന്റെ പുതിയ പതിപ്പിനെകുറിച്ച് പറഞ്ഞത് ‘ലോകത്തിനുള്ള സമ്മാനം’ എന്നാണ്. ഡൗണ്‍ലോഡ് ചെയ്യാതെ തന്നെ ഗൂഗില്‍ ക്രോമില്‍ ഈ ആപ്ലിക്കേഷന്‍ ലഭ്യമാക്കിയിട്ടുണ്ട്. ഉപഗ്രഹചിത്രങ്ങളുടേയും ആകാശദൃശ്യങ്ങളുടെയും സഹായത്തോടെ ഭൂമിയില്‍ എവിടെയുമുള്ള സ്ഥലങ്ങളുടെ ചിത്രങ്ങളും വിവരവങ്ങളും നമുക്ക് മുന്നില്‍ എത്തിച്ചു തരുന്ന സംവിധാനമാണ് ഗൂഗിള്‍ എര്‍ത്ത്.

സെര്‍ച്ച് ചെയ്യുന്ന സ്ഥലത്തെപറ്റിയുള്ള പ്രാദേശികവിവരങ്ങള്‍, ചരിത്രം, കാലാവസ്ഥ തുടങ്ങി വിവരങ്ങള്‍ നല്‍കുന്ന Knowledge Cards, ഉപയോഗിക്കുന്ന ആളിന്റെ അഭിരുചിക്ക് അനുസരിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന Points Of Interest, ലോകത്തിലെ അപൂര്‍വ്വമായ സ്ഥലങ്ങളും സംസ്‌കാരങ്ങളും നിര്‍ദ്ദേശിക്കുന്ന I am Feeling Lucky-യില്‍ ഇരുപതിനായിരത്തോളം പ്രത്യേകം തിരഞ്ഞെടുത്ത സ്ഥലങ്ങള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ സ്ഥലങ്ങള്‍ കാണുവാന്‍ 2D, 3D, Street View സൗകര്യമുണ്ട്. നിലവിലുള്ള Voyager ഫീച്ചര്‍ ഉപയോഗിച്ച് ബിബിസി പ്ലാനെറ്റ് എര്‍ത്ത്, നാസ തുടങ്ങിയവരുമായി ചേര്‍ന്നുള്ള യാത്രവിവരണങ്ങളും ഗൂഗില്‍ എര്‍ത്തിലുണ്ട്. ലോകത്തിലെ വിവിധ പരമ്പരാഗത വീടുകളും അവരുടെ സംസ്‌കാരങ്ങളും ഉള്‍കൊള്ളുന്ന This Home എന്ന യത്രാവിവരണങ്ങള്‍, ഇവ 360 ഡിഗ്രിയില്‍ കാണുവാന്‍ സ്ട്രീറ്റ് വ്യൂ സെലക്ട് ചെയ്യാനുള്ള സൗകര്യമുണ്ട്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍