UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മദ്യനിയന്ത്രണം ടൂറിസം മേഖലയ്ക്ക് തിരിച്ചടിയായി; നയംമാറ്റം സൂചിപ്പിച്ച് തോമസ് ഐസക്

യുഡിഎഫിന്റെ മദ്യനയം എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റുമെന്ന വ്യക്തമായ സൂചനയാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്.

സംസ്ഥാനത്ത് മദ്യനിയന്ത്രണം ടൂറിസം മേഖലയ്ക്ക് വലിയ തിരിച്ചടിയായെന്ന് ധനമന്ത്രി തോമസ് ഐസക്. ബിവറേജസ് ഔട്ട്്‌ലെറ്റുകളുടെ എണ്ണം വെട്ടിക്കുറച്ചതും തിരിച്ചടിയായി. മദ്യനിയന്ത്രണം യാഥാര്‍ത്ഥ്യബോധത്തോടെയാണ് നടപ്പാക്കേണ്ടത്. ഈ തിരിച്ചടിയില്‍ നിന്ന് എങ്ങനെ കരകയറാം എന്ന് ആലോചിക്കണമെന്നും തോമസ് ഐസക് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടാണ് ഐസക് ഇക്കാര്യം പറഞ്ഞത്. യുഡിഎഫിന്റെ മദ്യനയം എല്‍ഡിഎഫ് സര്‍ക്കാര്‍ മാറ്റുമെന്ന വ്യക്തമായ സൂചനയാണ് തോമസ് ഐസക് നല്‍കിയിരിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍