ക്ലാരയുടെ ജയകൃഷ്ണന്‍ അഥവാ ഉഷയുടെ ഉണ്ണിമേനോന്‍

അഭിമന്യു തൂവാനത്തുമ്പികളും ക്ലാരയും പ്രണയമനസ്സുകളില്‍ തുടങ്ങിവെച്ച മഴപ്പെയ്ത്ത് ഇപ്പോഴും തോര്‍ന്നിട്ടില്ല. ഇടവപ്പാതിയെന്നോ തുലാവര്‍ഷമെന്നോ ഇല്ലാതെ പ്രണയാര്‍ദ്രമായി ഇന്നും പെയ്തുകൊണ്ടിരിക്കുകയാണ്. മണ്ണാറത്തൊടി ജയകൃഷ്ണനും ക്ലാരയും രാധയും മഴനീര്‍ത്തുള്ളികള്‍ പോലെ മനസ്സില്‍ നനുത്ത ഓര്‍മ്മകള്‍ നല്‍കുന്നു, പത്മരാജന്റെ രചനാവൈഭവത്തിന്റെ ഉത്തമോദാഹരണങ്ങളായി. അക്കാലത്തു മാത്രമല്ല, ഇന്നും സ്വയം ആയിത്തീരാന്‍ കൊതിച്ചുപോകുന്ന കഥാപാത്രമായിരുന്നു മണ്ണാറത്തൊടി ജയകൃഷ്ണന്‍. മണ്ണാറത്തൊടി ജയകൃഷ്ണന്‍ എന്ന ബിംബത്തിലേക്ക് മലയാളിയുവാക്കള്‍ മാറാന്‍ കൊതിച്ചുകൊണ്ടിരുന്നു. ഒരു ബിയര്‍ കുടിക്കുമ്പോള്‍, അല്ലെങ്കില്‍ തൃശൂരിലെത്തുമ്പോള്‍, ”മ്മക്കൊരു നാരങ്ങാവെള്ളം കാച്ചിയാലോ?” എന്നൊരു ചോദ്യം ചോദിച്ച് സ്വയം … Continue reading ക്ലാരയുടെ ജയകൃഷ്ണന്‍ അഥവാ ഉഷയുടെ ഉണ്ണിമേനോന്‍