TopTop
Begin typing your search above and press return to search.

ദാല്‍ തടാകക്കരയില്‍ 3000 പേരുമായി റെക്കോര്‍ഡ് ഇഫ്താര്‍ വിരുന്ന്

ദാല്‍ തടാകക്കരയില്‍ 3000 പേരുമായി റെക്കോര്‍ഡ് ഇഫ്താര്‍ വിരുന്ന്
നോമ്പിന്റെ പുണ്യവും പെരുന്നാളിന്റെ സ്‌നേഹവും ഒത്തുച്ചേര്‍ന്ന ഒരു ഇഫ്താര്‍ വിരുന്ന്. ആ ആഘോഷത്തില്‍ പങ്കെടുക്കാന്‍ സാഹോദര്യത്തിന്റെ മഹാസന്ദേശവുമായി എത്തിയത് 3000ത്തില്‍ അധികം പേര്‍. ശ്രീനഗറില്‍ ദാല്‍ തടാകത്തിന്റെ തീരങ്ങളില്‍ നോമ്പു തുറക്കാന്‍ അവര്‍ ഒരുമിച്ചു. സംഘാടകര്‍ സൃഷ്ടിച്ചത് പുതുചരിതം.

ലൗഡ് ബീറ്റില്‍ എന്ന ഇവന്റ് മാനേജ്‌മെന്റ് സംഘമാണ് ഏഷ്യയിലെ ഏറ്റവും വല്യ ഇഫ്താര്‍ വിരുന്നിന്റെ പുറകില്‍.പ്രാദേശിക വ്യാപാരികളും കമ്പനികളുമാണ് സ്‌പോണ്‍സര്‍ ചെയ്തിരിക്കുന്നത്. വിരുന്നില്‍ പങ്കെടുത്തതില്‍ 3500ല്‍ 2000 പേരും അനാഥാലയങ്ങളില്‍ നിന്നും ക്ഷണിച്ചവരാണ്. 1.6 കി.മീറ്റര്‍ ദൂരത്തിലാണ് നോമ്പു തുറക്കുന്നവരെ വിന്യസിച്ചിരുന്നത്. കഴിഞ്ഞ വര്‍ഷവും ഇതേ സംഘാടകര്‍ ഇഫ്താര്‍ വിരുന്ന് സംഘടിപ്പിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഇജിപ്തില്‍ 4.3 കി.മിറ്ററില്‍ ആളുകളെ വിന്യസിച്ചു വിരുന്ന് സംഘടിപ്പിച്ചെങ്കിലും ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ലഭ്യക്കുറവു മൂലം അടിപിടിയിലാണ് കലാശിച്ചത്. ചടങ്ങിനെപ്പറ്റി കൂടുതല്‍ അറിയാന്‍ ലിങ്ക് സന്ദര്‍ശിക്കാം

https://www.instagram.com/loudbeetle.in/

Next Story

Related Stories