TopTop
Begin typing your search above and press return to search.

ജിഷ കൊലക്കേസ് ; പ്രതിക്ക് കാക്കനാട് ജയിലില്‍ കനത്ത സുരക്ഷ

ജിഷ കൊലക്കേസ് ; പ്രതിക്ക് കാക്കനാട് ജയിലില്‍ കനത്ത സുരക്ഷ

അഴിമുഖം പ്രതിനിധി

ജിഷ കൊലക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിന് കാക്കനാട് ജില്ലാ ജയിലില്‍ കനത്ത സുരക്ഷ. കോടതി റിമാന്‍ഡ് ചെയ്ത ഇയാളെ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുന്ന സെല്ലില്‍ സിസിടിവി ക്യാമറ അടക്കമുള്ള നിരീക്ഷണ സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ജയിലിലെ സി ബ്ലോക്കിലെ അഞ്ചു സെല്ലുകളില്‍ ഒന്നിലാണ് പ്രതിയെ തടവിലിട്ടിരിക്കുന്നത്. രണ്ട് അസിസ്റ്റന്‍റ്റ് ജയില്‍ സൂപ്രണ്ടുമാര്‍ക്കാണ് സുരക്ഷാ ചുമതല. ഇയാളുടെ നേര്‍ക്ക് അക്രമം ഉണ്ടാകാതിരിക്കാനും ചിത്രം പുറത്തു പോകാതിരിക്കാനും കൂടിയാണ് കനത്ത സുരക്ഷാ സംവിധാനങ്ങള്‍ ഏര്‍പ്പാടാക്കിയിരിക്കുന്നത്.



Next Story

Related Stories