TopTop
Begin typing your search above and press return to search.

ബെവ് ക്യൂ ആപ്പ് സജ്ജം, മദ്യം വാങ്ങാൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

ബെവ് ക്യൂ ആപ്പ് സജ്ജം, മദ്യം വാങ്ങാൻ കാത്തിരിക്കുന്നവർ ശ്രദ്ധിക്കേണ്ടത്

സംസ്ഥാനത്തെ മദ്യ വില്‍പനയ്ക്കായുള്ള ഓൺലൈൻ ക്രമീകരണമായ ആപ്ലിക്കേഷൻ 'ബെവ് ക്യൂ' ഇന്ന് ഉച്ചയോടെ ഗൂഗിൾ പ്ലേസ്റ്റോറിൽ ലഭിക്കും. സംസ്ഥാന എക്സൈസ് വകുപ്പാണ് ഇക്കാര്യം അറിയിച്ചത്. മദ്യം വിതരണത്തിന് തിരക്ക് ഒഴിവാക്കുന്നതിനാടി ടോക്കൺ ലഭ്യമാക്കാന്‍ ബവ്റിജസ് കോർപറേഷൻ തയ്യാറായിക്കി 'ബെവ് ക്യൂ' മൊബൈൽ ആപ്ലിക്കേഷന് കഴിഞ്ഞ ദിവസം ഗൂഗിളിന്റെ അനുമതി ലഭിച്ചിരുന്നു, ഇതോടെയാണ് ആപ്പ് ഇന്നുമുതൽ ലഭ്യമാക്കിതുടങ്ങുന്നത്.

ആപ്ലിക്കേഷന്റെ പ്രവർത്തന ശേഷി വിലയിരുത്തുന്ന പരീക്ഷണത്തിന് പിന്നാലെ വ്യാഴാഴ്ച മുതൽ ഇതിലൂടെ ടോക്കൺ നൽകി മദ്യം വിൽക്കാനുള്ള തയാറെടുപ്പിലാണു സർക്കാർ. 30 ലക്ഷം ആളുകൾ ഒരുമിച്ചു ടോക്കൺ എടുത്താലും പ്രശ്നമില്ലാത്ത രീതിയിലാണ് ആപ് തയാറാക്കിയിരിക്കുന്നതെന്ന് അധികൃതർ അവകാശപ്പെടുന്നു.

ആപ്പ് സംബന്ധിച്ച് വിവിധ സുരക്ഷാ ഏജൻസികൾ ചൂണ്ടിക്കാട്ടിയ ആശങ്കകൾ പരിഹരിച്ചുകൊണ്ടായിരുന്നു ഇത് ഗൂഗിളിന്റെ അനുമതിക്ക് സമർപ്പിച്ചത്. പിന്നാലെ തുടർന്നു മദ്യവിൽപന ആരംഭിക്കുന്നതുമായി ബന്ധപ്പെട്ട തയാറെടുപ്പുകളെക്കുറിച്ച് എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണൻ മുഖ്യമന്ത്രിയും ഉദ്യോഗസ്ഥരുമായി ചർച്ചകളും നടത്തിയിരുന്നു. ആപ് ഉപയോഗ രീതി സംബന്ധിച്ച് മാർഗനിർദേശം പുറത്തിറക്കും. പ്രവർത്തനം വിശദീകരിക്കുന്ന തരത്തിൽ വിഡിയോയും തയാറാക്കുന്നുണ്ട്.

ബുക്കിങ്ങ് നടപടികൾ-

പ്ലേ സ്റ്റോർ/ ആപ് സ്റ്റോർ എന്നിവയിൽ നിന്നും സ്മാർട്ട് ഫോൺ ഉപയോക്താക്കൾക്ക് ആപ്പ് ഡൗൺലോഡ് ചെയ്യം. പ്രവർത്തന സജ്ജമാവുന്നതോടെ പേര്, ഫോൺ നമ്പർ, പിൻകോഡ് എന്നിവ നൽകി റജിസ്റ്റർ ചെയ്യുക. ആപ്പിനു പുറമേ സാധാരണ ഫോണുകളിൽ നിന്ന് എസ്എംഎസ് വഴിയും വെർച്വൽ ക്യൂവിൽ ബുക്ക് ചെയ്യാം. ടോക്കൺ ലഭിക്കുന്നവർക്ക് അവർ തിരഞ്ഞെടുത്ത ബാറിലോ ബവ്കോ വിൽപന കേന്ദ്രത്തിലോ ടോക്കണിൽ പറയുന്ന സമയത്തു പോയി മദ്യം

ബെവ് ക്യൂ ആപ്ലിക്കേഷന്റെ പ്രവർത്തനം

  • മദ്യം, ബീയർ/വൈൻ എന്നിവയിൽ ആവശ്യമുള്ളതു തിരഞ്ഞെടുക്കുക
  • പിൻകോഡ് അനുസരിച്ച് സമീപത്തുള്ള മദ്യശാല തിരഞ്ഞെടുക്കാം.
  • എത്തേണ്ട സമയവും ക്വിക് റെസ്പോൺസ് (ക്യുആർ) കോഡും ഫോണിൽ ലഭിക്കും.
  • മദ്യം വാങ്ങാനെത്തുമ്പോൾ ഫോണിലെ ക്യുആർ കോഡ് ജീവനക്കാർ സ്കാൻ ചെയ്യും.

എസ്എംഎസ് മുഖേനയും ടോക്കൺ ബുക്ക് ചെയ്യാം-

  • സാധാരണ ഫോണുകളിൽ നിന്നും BL Space PINCODE space NAME എന്ന ഫോർമാറ്റിൽ ബവ്കോയുടെ പ്രത്യേക നമ്പറിലേക്കാണ് മെസേജ് അയയ്ക്കേണ്ടത്.
  • മദ്യമെങ്കിൽ BL വൈൻ എങ്കിൽ BW എന്നും ഉപയോഗിക്കണം.
  • VM-BEVCOQ എന്ന സെൻഡർ ഐഡിയിൽ നിന്ന് തിരികെ എസ്എംഎസ് ആയി ടോക്കൺ ലഭിക്കും.
  • മദ്യശാല, എത്തേണ്ട സമയം തുടങ്ങിയവ ഇതിലുണ്ടാകും.
  • എസ്എംഎസ് ജീവനക്കാരെ കാണിച്ചശേഷം മദ്യം വാങ്ങാം. (എസ്എംഎസ് അയയ്ക്കേണ്ട നമ്പർ പ്രഖ്യാപിച്ചിട്ടില്ല)

നിബന്ധനകൾ-

നാല് ദിവസത്തെ ഇടവേളയാണ് ഒരാൾക്ക് മദ്യം വാങ്ങാൻ നിശ്ചയിച്ചിരിക്കുന്നത്. ഒരു തവണ പരമാവധി 3 ലീറ്റർ വാങ്ങാം.

പരമാവധി 3 ലിറ്റർ

ഒരു തവണ മദ്യം വാങ്ങിയാൽ 4 ദിവസം കഴിഞ്ഞേ വീണ്ടും ടോക്കൺ ലഭിക്കൂ. പരമാവധി മൂന്ന് ലിറ്റർ വരെയാണ് ഒരു തവണ ലഭ്യമാകുന്ന മദ്യത്തിന്റെ അളവ്.

അതേസമയം, ബെവ് ക്യൂ ആപ്പ് കാത്തിരിക്കുന്ന മലയാളികളുടെ മുന്നിലേക്ക് നിരവധി സമാനമായ ആപ്പുകളും കഴിഞ്ഞ ദിവസങ്ങളിൽ എത്തിയിരുന്നു. ബെവ് ക്യൂവിനോട് സമാനമായ പേരിലാണ് ഇത്തരം ആപ്ലിക്കേഷനുകളുടെ ലിങ്കുകൾ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചത്. എന്നാൽ ബെവ് ക്യൂ ആപ്പ് ഇതിനോടകം രാഷ്ട്രീയ വിവാദത്തിനും വഴിവച്ചിട്ടുണ്ട്.

ആപ്പ് ഉപയോഗിച്ച് ബാറിൽ നിന്നും ബുക്ക് ചെയ്യുന്ന ടോക്കൺ തുകയിൽ 50 പൈസ ആപ്ലിക്കേഷന്‍ തയ്യാറാക്കിയ കമ്പനിക്ക് ലഭിക്കുന്ന തരത്തിലാണ് കരാർ എന്നായിരുന്നു പ്രതിപക്ഷ നേതാവിന്റെ ആരോപണം. ഇത് സംബന്ധിച്ച കരാറിന്റെ കോപ്പിയും അദ്ദേഹം പുറത്ത് വിട്ടു. എന്നാൽ വാദം തെറ്റാണെന്നാണ് അധികൃതരുടെ പ്രതികരണം.


Next Story

Related Stories