TopTop
Begin typing your search above and press return to search.

ഐഫോണുകളിലെ മെയില്‍ ആപ്ലിക്കേഷന്‍ ഹാക്കര്‍മാരുടെ വിളനിലം; ജിമെയിലോ ഔട്ട്‌ലുക്കോ ഉപയോഗിക്കണമെന്ന് വിദഗ്ധര്‍

ഐഫോണുകളിലെ മെയില്‍ ആപ്ലിക്കേഷന്‍ ഹാക്കര്‍മാരുടെ വിളനിലം; ജിമെയിലോ ഔട്ട്‌ലുക്കോ ഉപയോഗിക്കണമെന്ന് വിദഗ്ധര്‍

ഐഫോണുകളിലെ മെയില്‍ ഐപ്ലിക്കേഷനിലെ ഒരു ബഗ് ഹാക്കര്‍മാര്‍ക്ക് വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാനുള്ള സൗകര്യമൊരുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. ഹാക്കര്‍മാര്‍ക്ക് മെയിലുകള്‍ വായിക്കാനും അവയില്‍ മാറ്റം വരുത്താനും ഡിലീറ്റ് ചെയ്യാനും വരെ ഈ പഴുതിലൂടെ സാധിക്കുന്നുവെന്നാണ് ചില ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. ഉയര്‍ന്ന സുരക്ഷിതത്വം വാഗ്ദാനം ചെയ്യുന്ന സംവിധാനമാണ് ആപ്പിള്‍ ഫോണുകളുടെ ബ്രാന്‍ഡ് മൂല്യത്തിന്റെ അടിസ്ഥാന ഘടകങ്ങളിലൊന്ന് എന്നതിനാല്‍ത്തന്നെ ഈ വാര്‍ത്ത പൊതുവില്‍ ആശങ്കയുളവാക്കിയിരിക്കുകയാണ്.

അതെസമയം അടുത്ത ഐഒഎസ് പതിപ്പില്‍ ഈ പ്രശ്നത്തെ തങ്ങള്‍ ഇല്ലായ്മ ചെയ്യുമെന്ന് ആപ്പിള്‍ പറയുന്നു. ഈ പതിപ്പിന്റെ ബീറ്റ സോഫ്റ്റ്‌വെയര്‍ ഉപയോഗിക്കുവര്‍ക്ക് ഇതിനകം തന്നെ ഈ പ്രശ്നത്തില്‍ നിന്ന് മുക്തി നേടാനായിട്ടുണ്ടെന്നാണ് ആപ്പിള്‍ പറയുന്നത്. ഈ അപ്ഡേറ്റ് എല്ലാവര്‍ക്കും എത്തുന്നതു വരെ ആപ്പിള്‍ ഉപയോക്താക്കളെ ഹാക്കര്‍മാര്‍ക്ക് എളുപ്പത്തില്‍ പിടികൂടാന്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്.

ഈ പ്രശ്നം ആപ്പിള്‍ 6 മുതലുള്ല എല്ലാ പതിപ്പുകളെയും ബാധിക്കുമെന്ന് ഈ രംഗത്ത് സെക്യൂരിറ്റി കമ്പനിയായ സെക്ഓപ്സ് പറയുന്നു. യൂസര്‍ക്ക് യാതൊരു വിവരവും കിട്ടാത്ത വിധത്തില്‍ മെയിലില്‍ കയറിക്കൂടാന്‍ ഹാക്കര്‍മാര്‍ക്ക് സാധിക്കും.

സെക്ഓപ്സ് നിര്‍ദ്ദേശിക്കുന്നത് ഇതാണ്: പ്രശ്നത്തിന് ആപ്പിള്‍ പരിഹാരം കൊണ്ടുവരുന്നതു വരെ മെയില്‍ ആപ്ലിക്കേഷന്‍ ഡിസേബിള്‍ ചെയ്യുക. പകരം ജിമെയിലോ ഔട്ട്‌ലുക്കോ ഉപയോഗിക്കുക.


Next Story

Related Stories