TopTop

ലോകത്ത് സഞ്ചരിക്കേണ്ട നഗരങ്ങളില്‍ നമ്മുടെ ചെന്നൈയും

ലോകത്ത് സഞ്ചരിക്കേണ്ട നഗരങ്ങളില്‍ നമ്മുടെ ചെന്നൈയും

2015 ല്‍ സഞ്ചരിക്കേണ്ട ലോകത്തിലെ പ്രമുഖമായ പത്ത് നഗരങ്ങില്‍ ഒന്ന് നമ്മുടെ ചെന്നൈയും. ലോണ്‍ലി പ്ലാനറ്റ് മാഗസിന്‍ ആണ് ഈ തെരഞ്ഞെടുപ്പ് നടത്തിയിരിക്കുന്നത്. മാഗസിന്‍ ചെന്നൈയെക്കുറിച്ച് പറയുന്നത് ഇപ്രകാരമാണ്-കുറേക്കാലം ഈ നഗരം ഇന്ത്യയുടെ മറ്റുഭാഗങ്ങളിലേക്കുള്ള ഒരു ചവിട്ടുകല്ലായിരുന്നു. എന്നാല്‍ മെട്രോ റെയിലിന്റെ ആരംഭത്തോടെ തമിഴ്‌നാടിന്റെ തലസ്ഥാനം കൂടിയായ ഈ നഗരം അതിന്റെ ഗ്രാഫ് ഉയര്‍ത്തി. ചുട്ടുപ്പൊള്ളുന്ന ഈ നഗരത്തില്‍ നിന്ന് കുതിച്ചുപായുന്ന മെട്രോയ്ക്കുള്ളിലെ ശീതികരിച്ച അന്തരിക്ഷത്തില്‍ ഇരിക്കുമ്പോള്‍ കിട്ടുന്ന അനുഭവം വേറൊന്നാണ്. പുറത്തേക്ക് നോക്കൂ; ശില്പങ്ങള്‍ ഉയര്‍ന്നു നില്‍ക്കുന്ന ദ്രാവിഡ ക്ഷേത്രങ്ങള്‍, മോഹിപ്പിക്കുന്ന കാഴ്ചബംഗ്ലാവുകള്‍, ബ്രിട്ടിഷ്‌സംസ്‌കാരത്തിന്റെ ബാക്കിപത്രങ്ങളായ കെട്ടിടങ്ങളും പള്ളികളും, മൂന്നു കിലോമീറ്റര്‍ പരന്നു കിടക്കുന്ന ബീച്ച്, പിന്നെ, ഇന്ത്യയിലെ രണ്ടാമത്തെ വലിയ സിനിമാവ്യവസായ മേഖലയായ കോളിവുഡും... വിശദമായി വായിക്കുക.


http://www.lonelyplanet.com/best-in-travel/cities?lpaffil=lp-affiliates



Next Story

Related Stories