TopTop
Begin typing your search above and press return to search.

ജാപ്പനീസ് കക്കൂസ് കണ്ട് അമേരിക്കക്കാര്‍ അത്ഭുതപ്പെട്ടതെന്തിന്?

ജാപ്പനീസ് കക്കൂസ് കണ്ട് അമേരിക്കക്കാര്‍ അത്ഭുതപ്പെട്ടതെന്തിന്?

സേത്ത് സ്റ്റീവന്‍സന്‍
(സ്ലേറ്റ്)

അമേരിക്കയില്‍ നിന്ന് ലോകത്തിന്റെ മറ്റുഭാഗങ്ങളിലേക്ക് സഞ്ചരിച്ചാല്‍ വിസര്‍ജനത്തിന് ഏകസംസ്കാരമില്ല എന്നത് നിങ്ങള്‍ തിരിച്ചറിയും. മനുഷ്യ സമൂഹത്തിന് വേറിട്ട വഴികളുണ്ട് ഈ ആശ്വാസം കൊള്ളലിന്.

നമ്മളില്‍ ചിലര്‍ ഉയരമുള്ള സിംഹാസനങ്ങളില്‍ ഇരിക്കും, മറ്റുചിലര്‍ കുഴികള്‍ക്ക് മുകളില്‍ കുത്തിയിരിക്കും. ചിലര്‍ കടലാസുകൊണ്ട് ആസനം തുടയ്ക്കുമ്പോള്‍ ചിലര്‍ അരികത്തിരിക്കുന്ന പാത്രത്തിലെ വെള്ളമെടുക്കും. ഇതില്‍ ഏറെ ശ്രദ്ധേയമായത് ജാപ്പനീസുകാര്‍ കണ്ടുപിടിച്ച മാന്ത്രിക കക്കൂസ് സീറ്റാണ്. വിസര്‍ജിക്കുക എന്ന കര്‍മ്മത്തെ സാങ്കേതികതയുടെ സഹായത്തോടെ ആനന്ദകരമാക്കുകയാണ് ഇവര്‍.

ഈ ജാപ്പനീസ് കക്കൂസുകളെപ്പറ്റി ഒരുപക്ഷെ നിങ്ങള്‍ കേട്ടിരിക്കണം. ടോക്യോയില്‍ പോയിട്ടുള്ളവര്‍ ഇത്തരമൊരെണ്ണം ഉപയോഗിച്ചിട്ടുണ്ടാകണം. അതില്‍ റിമോട്ട് കണ്‍ട്രോള്‍ ഉണ്ട്, ചൂടുപിടിപ്പിക്കാവുന്ന സീറ്റുകളും വെള്ളമൊഴിക്കാനുള്ള സംവിധാനവുമുണ്ട്. ചില മോഡലുകളില്‍ മറ്റ് വിസര്‍ജനശബ്ദങ്ങള്‍ ഒഴിവാക്കാനായി ഒരു കടലിരമ്പലിന്‍റെ ശബ്ദം സെറ്റുചെയ്തിട്ടുണ്ട്. ടോട്ടോ എന്ന ബ്രാന്‍ഡാണ്1982ല്‍ ഈ വാഷ്ലെറ്റ്‌ തുടങ്ങിയത്. ഇന്ന്‍ എഴുപതുശതമാനത്തിലേറെ ജാപ്പനീസ് വീടുകളിലും ഇത്തരമൊരു ടോയ്ലെറ്റ്‌ സീറ്റുണ്ട്.

അമേരിക്കയില്‍ ഇതുവരെ ഈ അത്ഭുത കക്കൂസ് അത്ര പ്രചാരത്തിലായിട്ടില്ല. അമേരിക്കയില്‍ ആയിരക്കണക്കിന് ടോയ്ലെറ്റുകള്‍ വില്‍ക്കുന്നുവെന്ന് ടോട്ടോ പറയുന്നുണ്ട്. എന്നാല്‍ എനിക്കറിയുന്ന ഒരാള്‍ പോലും- സുഖസൌകര്യങ്ങളില്‍ പ്രത്യേക അഭിമാനമെടുക്കുന്നവര്‍ പോലും- ഇത്തരം ഓട്ടോമാറ്റിക്ക് ജലനിയന്ത്രണ സംവിധാനമുള്ള ഒരു കക്കൂസ് ഉപയോഗിക്കുന്നില്ല. ആഡംബരഹോട്ടലുകളുടെ മുറികളില്‍ പോലും ടോട്ടോകള്‍ ഞാന്‍ വളരെ വിരളമായേ കണ്ടിട്ടുള്ളൂ.നമ്മള്‍ സ്ഥിരമായി ഉപയോഗിക്കുന്ന ഒരിടമാണ്. വീടിന്‍റെ ഓരോ മുക്കും മൂലയും വരെ സാങ്കേതികവിദ്യയുടെ മുന്തിയ ഉപകരണങ്ങളും സംവിധാനങ്ങളും നിറയ്ക്കാന്‍ നമ്മള്‍ ശ്രദ്ധിക്കാറുമുണ്ട്. എന്നാല്‍ ടോട്ടോ അത്ര ശ്രദ്ധിക്കപ്പെടാത്തത് അത്ഭുതകരം തന്നെ. ഞാന്‍ ആലോചിച്ചുനോക്കി: അമേരിക്കക്കാര്‍ക്ക് അറിയാത്ത എന്തുകാര്യമാണ് ജാപ്പനീസുകാര്‍ക്ക് അറിയാവുന്നത്? അത് കണ്ടെത്താനായി ഞാന്‍ വാഷ്ലെറ്റ്‌ എസ് 350 ഇ എന്ന ടോട്ടോ മോഡല്‍ എന്റെ കക്കൂസില്‍ ഘടിപ്പിച്ചു നോക്കി.

അത് ഘടിപ്പിക്കുന്നത് ഒട്ടും സങ്കീര്‍ണ്ണമായ കാര്യമല്ല. നിങ്ങള്‍ക്ക് ഇപ്പോഴുള്ള ടോയ്ലറ്റ് സീറ്റ് മാറ്റുക, പകരം ഈ പുതിയ സീറ്റ് പിടിപ്പിക്കുക. ഞാന്‍ എന്റെ സീറ്റ് ഇരുപതു മിനുട്ട് കൊണ്ട് തനിയെയാണ് മാറ്റിയത്. ടോയ്ലറ്റ് ടാങ്കിലേയ്ക്കുള്ള വെള്ളം അടച്ചുവെച്ച ശേഷം ഭിത്തിയിലെയ്ക്ക് ഘടിപ്പിച്ചിരിക്കുന്ന ഫ്ലെക്സിബിള്‍ പൈപ്പ് ഊരി അതില്‍ ടോട്ടോ തരുന്ന അഡാപ്റ്റര്‍ വാല്‍വ് പിടിപ്പിക്കുക. ഇനി വെള്ളം ടാങ്കിലേയ്ക്ക് മാത്രമല്ല ടോയ്ലറ്റ് സീറ്റിന്റെ ബിഡറ്റ് നോസിലിലേയ്ക്കും ടോയ്ലറ്റ് സ്പ്രേയറിലേയ്ക്കും കൂടി പോകും.പിന്നെ ഞാന്‍ റിമോട്ട് കംട്രോളില്‍ ബാറ്ററിയിട്ടു: കഴിഞ്ഞു, എന്റെ കക്കൂസ് ഒരു അതിശയിപ്പിക്കുന്ന ഇടമായി മാറിക്കഴിഞ്ഞു. ഒരു ബട്ടണ്‍ അമര്‍ത്തുമ്പോള്‍ സീറ്റ് തന്നെ ഉയരുന്നു. മറ്റൊരു ബട്ടണില്‍ സീറ്റ് തിരിച്ചും വരുന്നു. ഞാന്‍ അടുത്തുവന്നപ്പോള്‍ തന്നെ എന്റെ സാന്നിധ്യം മനസിലാക്കിയ ടോട്ടോ ടോയ്ലറ്റില്‍ ഇലക്ട്രോലൈസ് ചെയ്ത വെള്ളം ഒഴിച്ചു. മാനുവലില്‍ പറയുന്നത് ഇങ്ങനെ വെള്ളമൊഴിക്കുന്നത് കൊണ്ട് ‘അഴുക്ക്’ ഒട്ടിപ്പിടിക്കില്ല എന്നാണ്.

ആദ്യത്തെ പ്രത്യേകത ചൂടാക്കാനുള്ള സംവിധാനമുള്ള സീറ്റാണ്. ഇത് ഉപയോഗിച്ചുനോക്കിയാല്‍ മാത്രമേ നിങ്ങള്‍ക്ക് ജീവിതത്തില്‍ എത്ര അത്യാവശ്യമായ ഒരു സംഗതിയാണിതെന്ന് നിങ്ങള്‍ക്ക് മനസിലാകൂ. നഗ്നമായ പിന്‍ഭാഗം തണുത്തുറഞ്ഞ ഒരു സീറ്റില്‍ സ്ഥാപിക്കുന്നതിന്റെ നടുക്കത്തിനുപകരം ചെറുചൂടുള്ള ഒരു ടോയ്ലറ്റ് സീറ്റ് ഒരു സുഖം തന്നെയാണ്, ഒരു തണുപ്പുരാജ്യത്ത് പ്രത്യേകിച്ചും. റിമോട്ട് ഉപയോഗിച്ച് നിങ്ങള്‍ക്ക് സീറ്റിന്റെ ചൂടുകൂട്ടുകയോ കുറയ്ക്കുകയോ ചെയ്യുകയും ചെയ്യാം.സമയമാകുമ്പോള്‍ വെള്ളമൊഴിക്കുന്നതും റിമോട്ട് ഉപയോഗിച്ചു ചെയ്യാം. ഇതാണ് വാഷ്ലെറ്റിലെ ഏറ്റവും പ്രധാന സംവിധാനം. ഇതാണ് ടോട്ടോയെ മറ്റുള്ള ടോയ്ലറ്റ് സീറ്റുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത്. ഇത് തന്നെയാണ് അമേരിക്കക്കാര്‍ ഒഴിവാക്കുകയും ചര്‍ച്ചചെയ്യാതിരിക്കുകയും ചെയ്യുന്ന ഒരു കാര്യം.

വെള്ളമുപയോഗിച്ച്‌ പിന്‍ഭാഗം കഴുകുന്നതില്‍ അമേരിക്കക്കാര്‍ക്ക് എന്തുകൊണ്ടാണ് എതിര്‍പ്പ്? നമ്മുടെ പാപങ്ങളുടെ പരിഹാരമായാണോ ഈ വരണ്ട പേപ്പര്‍ വൃത്തിയാക്കലിനെ കാണുന്നത്? ശരീരത്തിന്റെ ഈ ഭാഗത്തിനു അല്‍പ്പം ശ്രദ്ധകൊടുക്കുന്നതില്‍ അമേരിക്കകാര്‍ ലജ്ജിക്കുന്നതുകൊണ്ടാണോ ഇത്? പിന്‍ഭാഗം വൃത്തിയാക്കാന്‍ കൂടുതല്‍ സമയവും പണവും പരിശ്രമവും വേണ്ട എന്നാണോ? മറ്റുള്ളവര്‍ നമ്മുടെ വെള്ളമൊഴിക്കുന്ന സംവിധാനങ്ങള്‍ കണ്ടാല്‍ നമുക്കും ഗുദമുണ്ടെന്ന് മനസിലാക്കുമെന്നും അവ വൃത്തിയുള്ളതാണെന്ന് അറിയുമെന്നും പേടിച്ചാണോ?

നനവുള്ള ടോയ്ലറ്റ് പേപ്പര്‍ വിപണിയിലെത്തി ദയനീയ പരാജയം ഏറ്റുവാങ്ങുകയും ചെയ്തതാണ്. അമേരിക്കന്‍ ടോയ്ലറ്റ് പേപ്പര്‍ വിപണിയുടെ മൂന്നുശതമാനം മാത്രമാണ് നനവുള്ള ടിഷ്യുപേപ്പര്‍. ഇതുപയോഗിക്കുന്ന അമേരിക്കക്കാര്‍ പോലും ഇത് ഒളിച്ചുവയ്ക്കാറാണ് പതിവ്, അതുകൊണ്ടു തന്നെ ഇതത്രയധികം ഉപയോഗിക്കപ്പെടാറുമില്ല.

എന്നാല്‍ പേപ്പര്‍ മാത്രമുപയോഗിക്കുന്നത് കൊണ്ട് ലോകത്തിന്റെ മറ്റുഭാഗങ്ങളിലുള്ളവര്‍ അമേരിക്കക്കാര്‍ക്ക് ഭ്രാന്താണെന്നാണ് കരുതാറുള്ളത്. കുത്തിയിരിക്കുന്ന തരം കക്കൂസുകളുള്ള ലോകഭാഗങ്ങളില്‍ അതിനടുത്ത് വെള്ളമെടുക്കാനുള്ള ബക്കറ്റോ വെള്ളം ചീറ്റിക്കുന്ന ഹോസോ പോലുള്ള സംവിധാനങ്ങള്‍ കാണാം. അമേരിക്കയില്‍ പോലും ചെറിയ കുട്ടികളുടെ ഡയപ്പര്‍ മാറ്റുമ്പോള്‍ നനവുപയോഗിക്കാറുണ്ട്. ഒരു മാതാപിതാക്കളും കുഞ്ഞുങ്ങള്‍ക്ക് നനഞ്ഞ പേപ്പറിന് പകരം ഉണങ്ങിയ പേപ്പര്‍ ഉപയോഗിക്കാറില്ല. എങ്കിലും മുതിര്‍ന്നവര്‍ ഇതിനോട് വൈമുഖ്യം കാട്ടുന്നു.ടോട്ടോയുടെ അമേരിക്കന്‍ സേല്‍സ് ഡിവിഷന്‍ പ്രസിഡന്റായ ആയ ഡേവിഡ് ക്രാകോഫ് പറയുന്നത് ശ്രദ്ധിക്കുക: “വെള്ളമുപയോഗിക്കാതെ ഒരു പേപ്പറില്‍ കൈ തുടച്ചാല്‍ കൈ വൃത്തിയായതായി നിങ്ങള്‍ കരുതാറില്ല. വെള്ളമില്ലാതെ ഷവര്‍ ഉപയോഗിക്കുന്നതില്‍ കാര്യവുമില്ല.” എന്നിട്ടും നിങ്ങള്‍ പൃഷ്ഠം വൃത്തിയാക്കാന്‍ കടലാസുപയോഗിക്കുന്നു. എന്നാല്‍ ഏറ്റവും വൃത്തിയുള്ള സംവിധാനം ഈ വെള്ളമുപയോഗിക്കുന്ന രീതിതന്നെയാണ്. കൈ ഉപയോഗിക്കേണ്ട. പൃഷ്ഠം വൃത്തിയാക്കാന്‍ റിമോട്ട് സംവിധാനത്തില്‍ ഒരു ജലധാര. വേണമെങ്കില്‍ അതിനുശേഷമോ അതിനുമുന്‍പോ ഉണങ്ങിയ പേപ്പര്‍ കൊണ്ട് തുടയ്ക്കാവുന്നതുമാണ്.

ഈയിടെ എന്റെ കുറച്ചു സുഹൃത്തുക്കള്‍ വീടു സന്ദര്‍ശിച്ചപ്പോള്‍ ഈ ടോയ്ലറ്റ് അവര്‍ക്ക് അത്ഭുതമായിരുന്നു. എന്നിട്ടും പേടികളെ മാറ്റിനിറുത്തി അവര്‍ അത് ഉപയോഗിച്ചുനോക്കി. പലര്‍ക്കും വെള്ളത്തിന്റെ ചൂടോ തണുപ്പോ എങ്ങനെയാവും എന്നതായിരുന്നു പ്രശ്നം. എന്നാല്‍ നിങ്ങള്‍ക്ക് അത് സ്വയം തീരുമാനിക്കാം, കൂട്ടാം കുറയ്ക്കാം. ജലധാര കൃത്യം എവിടെ വീഴണമെന്നും തീരുമാനിക്കാം. വെള്ളത്തിന്റെ ശക്തിയും വെള്ളം എത്രയളവില്‍ വേണമെന്നും ഒക്കെ റിമോട്ടിലൂടെ സജ്ജീകരിക്കാം.

എന്റെ അനുഭവങ്ങളെപ്പറ്റി ഞാന്‍ കൂടുതല്‍ വിശദീകരിക്കുന്നില്ല. എന്നാല്‍ ഇപ്പോള്‍ അതില്ലാതെ ഒരു ജീവിതം ചിന്തിക്കാനാകാത്തതാണെന്ന് മാത്രം പറയാം. എന്റെ വീട്ടിലുള്ള ഈ സംവിധാനം മറ്റു പൊതുസ്ഥലങ്ങളിലും വേണമെന്നും ഞാന്‍ ആഗ്രഹിക്കുന്നു.

ബെസ്റ്റ് ഓഫ് അഴിമുഖം


പ്രശസ്തരുടെ നഗ്നചിത്രങ്ങള്‍ക്ക് പിന്നാലെ പോകുന്നവര്‍
ആശുപത്രിയില്‍ ഇനി ടാബ്‌ലെറ്റും ആയുധം
അതൊരു യന്ത്രമായിരുന്നുവെന്ന്‍ അറിയാന്‍ വൈകുന്ന കാലം
വെറുതെ സ്‌പേസ് കളയല്ലേ-നിങ്ങളുടെ ഫോണിനകം കവരുന്ന മൂന്നു കാര്യങ്ങള്‍
ഡ്രൈവര്‍ വേണ്ടേ വേണ്ട! റോബോട്ടിക് കാര്‍ ഉടന്‍ഇനി വിലയുടെ കാര്യം. അമസോണില്‍ ഇതിനു 900 ഡോളര്‍ വിലയുണ്ട്‌. ഒരു ടോയ്ലറ്റ് സീറ്റിനു ഇത് കുറച്ചു കൂടുതലാണ്. എന്നാല്‍ ഇതൊരു മണ്ടന്‍ ചെലവാക്കലായിമാറില്ല എന്നുറപ്പ്. ആളുകള്‍ ഫാന്‍സി കിടക്ക വാങ്ങിയതിനെപ്പറ്റിയും പറയുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ബെഡില്‍ എത്രയോ അധികം സമയം അവര്‍ ചെലവിടുന്നു എന്നതാണ് ഇതിന്റെ വിശദീകരണം. അപ്പോള്‍ പിന്നെ കക്കൂസ് ഉപയോഗിക്കുന്നതിലും ഇതേ ലോജിക് കാണാമല്ലോ? ആലോചിച്ചുനോക്കൂ, പൃഷ്ടം വൃത്തിയാക്കുന്നതിന്റെ അടുത്ത ലെവല്‍ തന്നെയാണിത്.

ഇത് വേണോ വേണ്ടയോ എന്ന് ആളുകള്‍ക്ക് എളുപ്പം തീരുമാനിക്കാനാകില്ല എന്നതാണ് ടോട്ടോ അഭിമുഖീകരിക്കുന്ന പ്രശ്നം. ഇത് ഉപയോഗിച്ചുനോക്കിയാലല്ലാതെ മനസിലാക്കാന്‍ കഴിയില്ല. അമേരിക്കയിലെ പൊതുകക്കൂസുകളില്‍ ഈ സംവിധാനം ലഭ്യമാക്കിയാല്‍ ആളുകള്‍ കൂടുതല്‍ ഇതിനെപ്പറ്റി അറിയും. ആളുകള്‍ക്ക് ടെസ്റ്റ്‌ ഡ്രൈവ് നടത്തിനോക്കാന്‍ ഷോറൂമുകള്‍ നിര്‍മ്മിച്ചാലും മതി. ടോട്ടോയുടെ മാര്‍ക്കറ്റിംഗ് അത്ര മികച്ചതല്ല. എന്നാല്‍ കുറച്ചുനാള്‍ കൊണ്ട് അവര്‍ പ്രചാരത്തിലാകും എന്നുതന്നെയാണ് ഞാന്‍ കരുതുന്നത്.

ഗ്രൌണ്ടെഡ്: എ ഡൌണ്‍ ടു എര്‍ത്ത്ജേര്‍ണി എറൌണ്ട് ദിവേള്‍ഡ് എന്ന പുസ്തകത്തിന്‍റെ രചയിതാവായ സേത്ത് സ്റ്റീവന്‍സന്‍ സ്ലേറ്റിലെ സ്ഥിരം ലേഖകനാണ്.


Next Story

Related Stories