TopTop
Begin typing your search above and press return to search.

അവധിക്കാലം ആഘോഷിക്കാന്‍ യൂറോപ്പിലെ മികച്ച പത്ത് കായല്‍, മലയോര പ്രദേശങ്ങള്‍

അവധിക്കാലം ആഘോഷിക്കാന്‍ യൂറോപ്പിലെ മികച്ച പത്ത് കായല്‍, മലയോര പ്രദേശങ്ങള്‍

വേനല്‍ക്കാല അവധികള്‍ എന്നാല്‍ കടലും മണലും മാത്രമല്ല. മല കയറാന്‍ ഇഷ്ടപ്പെടുന്നവര്‍ക്കും സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്കുമൊക്കെ പറ്റിയ മലകളും കായലുകളും ഉള്ള സ്ഥലങ്ങളെക്കുറിച്ചാണ് പറയുന്നത്. യൂറോപ്പിലെ അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ പത്ത് സ്ഥലങ്ങളാണ് ഗാര്‍ഡിയനിലെ ജെമ്മ ബോവ്സ് തിരഞ്ഞെടുത്തിരിക്കുന്നത്.

1. ട്രെയില്‍ റണ്ണിംങ് - ഡോളോമിറ്റ്സ്, ഇറ്റലി

മലനിരകളിലെ കുടിലുകളില്‍ താമസിക്കാം

ഓട്ടക്കാര്‍ക്ക് പറ്റിയ സ്ഥലം

'കല്ലുകള്‍ നിറഞ്ഞ വഴികളും പച്ചപ്പുല്‍ത്തകിടികളും'' - ഇങ്ങനെയുള്ള സ്ഥലമാണ് ഇവിടം. അവധിക്കാലത്ത് ഡോളോമിറ്റില്‍ എത്തുന്ന ഓട്ടക്കാര്‍ അവരുടെ കാലുകള്‍ ശ്രദ്ധിക്കണം. ഇവിടുത്തെ സ്ഥലങ്ങള്‍ ഭംഗിയുള്ളതാണ്. രാത്രിയില്‍ മികച്ച ഭക്ഷണം, സുഖകരമായ കിടക്ക, ബാറുകളിലെ പാനീയങ്ങള്‍ എന്നിവ ഇവിടെ വളരെ മികച്ചതാണ്. കോര്‍ട്ടിന ഡി' അംപേസോ മുതല്‍ അള്‍ട്ട വിയ 1 വരെയുള്ള യാത്ര 77 കിലോമീറ്ററാണ്.

2. ഭക്ഷണം, പാനീയങ്ങള്‍, മലകയറ്റം - ബാസ്‌ക്യു ഹൈലാന്‍ഡ്സ്, സ്പെയ്ന്‍

ഗസ്റ്റ് ഹൗസുകളിലും ഹോട്ടലുകളിലും താമസിക്കാം

ഭക്ഷണം പ്രിയര്‍ക്ക് പറ്റിയ ഇടം

8000 മീറ്റര്‍ ഉയരമുള്ള ലോകത്തിലെ 14 മലകളും കയറിയ ആദ്യത്തെ വനിതയായ എഡുര്‍ണി പസബന്‍ ഇപ്പോള്‍ ഒരു അവധിക്കാല സ്ഥാപനമായ കബി ട്രാവല്‍സ് നടത്തുന്നുണ്ട്. കാറ്റലോണിയയിലെ വാള്‍ ഡി' ആരനിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. എന്നാല്‍ അവര്‍ ബാസ്‌ക്യുവിലാണ് അവധിക്കാല ട്രിപ്പുകള്‍ നടത്തുന്നത്. നാല് ദിവസത്തെ ഡിസ്‌കവര്‍ ദി ബാസ്‌ക്യു കണ്‍ട്രിസൈഡ് യാത്രയില്‍ മലയോര കാഴ്ചകളും നല്ല ഭക്ഷണവും വൈനും ലഭിക്കും. അരിയാന്‍സാസു എന്ന മലയോര ഗ്രാമത്തില്‍ നിന്നും ആരംഭിക്കുന്ന യാത്ര ഉറുബിയ വാലി, സാന്‍ ആന്‍ഡ്രിയന്‍ പാസ്, അരലാര്‍ നാച്വുറല്‍ പാര്‍ക്ക്, പുരാതന അവശിഷ്ടങ്ങള്‍, കായലുകള്‍, കാടുകള്‍, കുടിലുകള്‍ എന്നിവ യാത്രയില്‍ കാണാം. ട്രെയിനിലൂടെ 40 മിനുട്ട് യാത്രയുള്ള സാന്‍ സെബാസ്റ്റ്യനില്‍ പോകാം.

3. നോര്‍ഡിക് തീര്‍ത്ഥാടനകേന്ദ്രം - സ്വീഡന്‍/നോര്‍വെ

കുടിലുകളിലും ഹോട്ടലുകളിലും താമസിക്കാം.

ഹൈക്കര്‍മാര്‍ക്ക് പറ്റിയ ഇടം

നോര്‍വെയിലെ രാജാവാകാനും രാജ്യം ഒന്നിപ്പിക്കാനുമായി നോര്‍വെയിലെ സെയ്ന്റ് ഒലാവ് ഹരാല്‍ഡ്സണ്‍ സ്വീഡനിലെ കിഴക്ക് തീരത്തുള്ള സണ്‍സ്വാളില്‍ നിന്ന് നോര്‍വെയിലെ സ്റ്റിക്ലെന്‍ഡ് വരെ നടന്നു. 2013ലാണ് സെന്റ്ഒലാസ്വേ നടപ്പാത തുറന്നത്. പള്ളികള്‍, കാടുകള്‍, കായലുകള്‍ എന്നിവയിലൂടെയാണ് ഈ പാത. അഞ്ച് ദിവസത്തെ യാത്ര സ്വീഡിഷ് സ്‌കെ റിസോര്‍ ആയ ആര്‍ മുതല്‍ സ്റ്റിക്ലെന്‍ഡ് (യുദ്ധത്തില്‍ ഒലാവോ മരിച്ച സ്ഥലം) വരെയുള്ള 40 കിലോമീറ്ററാണ് ഒരു ദിവസം ഹൈക്കര്‍മാര്‍ സഞ്ചരിക്കുന്നത്. സ്വീഡിഷ് സ്ഥാപനമായ നോര്‍ഡിക് പില്‍ഗ്രിം താമസസൗകര്യം, ഗൈഡ്, എന്നിവ അടങ്ങിയ പാക്കേജാണ് ഒരുക്കുന്നത്. എന്നാല്‍ ലഗേജ് ട്രാന്‍സ്ഫര്‍ സൗകര്യമില്ല.

4. ഹോണ്‍ബ്ലോവറെ കാണാം - വൊറാല്‍ബെര്‍ഗ്, ഓസ്ട്രിയ

ക്യാംസൈറ്റില്‍ താമസിക്കാം

വിനോദം ഇഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് പറ്റിയ ഇടം

പരമ്പരാഗതമായ വസ്ത്രം ധരിച്ച് ആല്‍ഫെന്‍ഹോണ്‍ മുഴക്കി നടക്കുന്ന ആളുകളാണ് ഓസ്ട്രിയയിലെ പ്രധാന ആകര്‍ഷണം. പനോരമ ക്യാംപിങ് സോനന്‍ബെര്‍ഗ് ഉടമസ്ഥരായ ഡെന്‍സര്‍ കുടുംബം എല്ലാ ഞായറാഴ്ചയും അതിഥികളെ സന്തോഷപൂര്‍വ്വമാണ് സ്വാഗതം ചെയ്യുന്നത്. കടല്‍ നിരപ്പില്‍ നിന്ന് 600 മീറ്റര്‍ മുകളിലുള്ള ക്യാംപ്സൈറ്റില്‍ മനോഹരമായ കാഴ്ചകളാണുള്ളത്. 115 പിച്ചുകള്‍, പ്ലേഗ്രൗണ്ട്, സിനിമ റൂം, ചൂട് ഷവറുകള്‍ എന്നിവയും ഉണ്ട്. ഹൈക്കിംങിനും, ബൈക്കിംങിനും പറ്റിയ ഇടമാണ് ഇവിടം. ലുണര്‍സീ ക്രാറ്റര്‍ കായല്‍, ഫെല്‍ഡ്ക്രിച്ച് എന്ന പ്രാചീന നഗരം, വാട്ടര്‍ സപോര്‍ട്സിനായുള്ള ലേക്ക് കോണ്‍സ്റ്റന്‍സ് ഇവിടെയുണ്ട്.

5. ആല്‍പ്സിന് ഒരു പകരക്കാരന്‍, ജോര്‍ജ്ജിയ

ഗസ്റ്റ്ഹൗസുകളും, വീടുകളും താമസത്തിന് അനുയോജ്യമാണ്

ഹൈക്കര്‍മാര്‍ക്ക് പറ്റിയ ഇടം

കൗകാസസിലെ സ്വനേതി മേഖലയിലെ ഗ്രാമങ്ങളില്‍ നിന്നും ഗ്രാമങ്ങളിലേക്കുള്ള യാത്ര പോകുമ്പോള്‍ നിങ്ങള്‍ ആല്‍പ്സ് വേണ്ട എന്ന ചിന്ത വരും. ഭക്ഷണം രുചികരവും അതോടൊപ്പം വിലക്കുറവിലുമാണ് ഇവിടെ ലഭിക്കുന്നത്. സന്തോഷപൂര്‍വ്വം ആളുകളെ സ്വാഗതം ചെയ്യുന്ന ആതിഥ്യമര്യാദയുള്ള ആളുകളാണ് ഇവിടെയുള്ളത്. ആല്‍പ്സിലെ പോലെ തന്നെ 4000 മീറ്റര്‍ ഉയരമുള്ള മഞ്ഞ് മൂടിയ മലനിരകളാണ് ഇവിടെയുള്ളത്. കുട്ടെയ്സിയില്‍ നിന്നും ട്രാവലോക്കല്‍ ഒരു പാക്കേജ് ഒരുക്കിയിട്ടുണ്ട്. കര്‍ഷകചന്തയും, വാച്ച് ടവറുകളുള്ള മെസ്തിയ, ഷക്കാര താഴ്വരയും കുട്ടെയ്സിയില്‍ കാണാം.

6. കനോയ് ക്യാംപിംഗ്, മൊണ്ടെനെഗ്രോ

ടെന്റുകളിലും ബിആന്‍ഡ്ബിയിലും താമസിക്കാം

സാഹസികത ഇഷ്ടപ്പെടുന്ന കൂട്ടുകാര്‍ക്ക് പറ്റിയ ഇടമാണ്

അല്‍ബേനിയയിലെ അതിര്‍ത്തി പങ്കിടുന്ന ലേക്ക് സ്‌കഡാര്‍ 370 കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. മലനിരകളാല്‍ ചുറ്റപ്പെട്ടു കിടക്കുകയാണ്. തടികൊണ്ടുള്ള വള്ളങ്ങളില്‍ മത്സ്യബന്ധന തൊഴിലാളികളെ കാണാം. റെസ്പോണ്‍സിബിള്‍ ട്രാവലിന്റെ കനോയിംങും, ക്യാംപിങും, ആമ്പലിനിടയിലൂടെ വള്ളത്തില്‍ പോകാനുള്ള സൗകര്യം, ശുദ്ധജല ബീച്ചുകളില്‍ നീന്തല്‍ എന്നിവയും ഇവിടെ ഒരുക്കിയിട്ടുണ്ട്.

7. വാട്ടര്‍സ്പോര്‍ട്ട് സിറ്റി, അനെസി, ഫ്രാന്‍സ്

അപ്പാര്‍ട്ട്മെന്റുകളില്‍ താമസിക്കാം

വെള്ളത്തിലെ രസങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഇടം

വേനല്‍ക്കാലത്ത് കനാലുകള്‍ കൊണ്ട് നിറഞ്ഞ ഒരു കായലോര നഗരമാണ് അനെസി. നീന്തല്‍, വാട്ടര്‍ സ്പോര്‍ട്സ് എന്നിവയ്ക്ക് പറ്റിയ ശുദ്ധമായ ജലമുള്ള യൂറോപ്പിലെ ഏക സ്ഥലമാണ് അനെസി. ബ്ലൂ വേക്കുമായി ബുക്ക് ചെയ്ത് സര്‍ഫിംഗിങിന് നിങ്ങള്‍ക്ക് ശ്രമിക്കാവുന്നതാണ്. ഒളിംബിക് സൈസ് കുളങ്ങളും, സ്ലെഡുകളുമുള്ള പിസിനി ഡെസ് മാര്‍ക്വിസാറ്റ്സില്‍ പോകാം. കായലിന് അപ്പുറത്ത് സ്ഥിതി ചെയ്യുന്ന 200 മീറ്റര്‍ പാറയുടെ മുകളിലുള്ള ചാറ്റുവ ഡി മെന്‍ത്തോണ്‍ സന്ദര്‍ശിക്കാം. ഫിറ്റെ ഡു ലാകില്‍ (ഓഗസ്റ്റ് 4ന് ) വെള്ളത്തിലെ മനോഹരമായ വെടിക്കെട്ട് കാണാം.

8. പ്രാദേശിക സംസ്‌കാരം, അല്‍ബേനിയ

ഹസ്റ്റ്ഹൗസുകളിലും, കുടിലുകളിലും താമസിക്കാം

ഹൈക്കര്‍മാര്‍ക്ക് പറ്റിയ ഇടം

അല്‍ബാനിയ എന്നു പറയുന്നത് യൂറോപ്പിലെ മനോഹരമായ സ്ഥലമാണ്. പ്രാചീനമായ നഗരങ്ങളും, മലനിരകളുമായി ചുറ്റപ്പെട്ട ഈ സ്ഥലം അവധിക്കാലം ആഘോഷിക്കാന്‍ പറ്റിയ ഇടമാണ്. ഈ മലനിരകള്‍ കൊസോവോ, അല്‍ബേനിയ, മൊണ്ടേനേഗ്രോ അതിര്‍ത്തികളില്‍ വ്യാപിച്ചു കിടക്കുകയാണ്. 2012 മുതല്‍ ഇതൊരു ഹൈക്കിംങ് ഇടമാണ്. മലകളിലെ ആളുകളെ കണ്ടാല്‍ ഇവിടുത്തെ സംസ്‌കാരത്തെ പറ്റിയും ഗ്രാമങ്ങളെ പറ്റിയും മനസ്സിലാക്കാം. പഴയ കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ഫാംഹൗസുകളില്‍ താമസിക്കാം. ബീന്‍ സൂപ്പ്, ചീര, റോസ്റ്റ് ലാംപ്, ഒരെഗാനോ ടീ, ചെമ്മരിയാടിന്‍ പാല്‍, ടര്‍ക്കിഷ് കോഫി, പ്ലം റാക്കി എന്നിവ ഉള്‍പ്പെടുന്ന മനോഹരമായ മീല്‍സ് ഇവിടെ ലഭിക്കും.

9. ഹൈ-ടെക് ഹോസ്റ്റല്‍, ഫ്രഞ്ച് ആല്‍പ്സ്

ഹോസ്റ്റര്‍ ഡോര്‍മെറ്ററിയില്‍ താമസിക്കാം

സാഹസിക ഇഷ്ടപ്പെടുന്ന സുഹൃത്തുക്കള്‍ക്ക് പറ്റിയ ഇടം

ഇത് ഒരു ഹൈപ്പര്‍ കണക്റ്റഡ് പുതു തലമുറ ഹോസ്റ്റലാണെന്ന് സൈക്കിള്‍ കയറ്റങ്ങള്‍ക്ക് പ്രശസ്തമായ ആല്‍പെ ഡി' ഹുയിസിന് അടുത്തുള്ള ഓസ് എന്‍ ഒയെസാന്‍സിലെ പുതിയ മൗണ്ടെയ്ന്‍ ഹോസ്റ്റല്‍ പറയുന്നു. പേയ്മെന്റുകളും, ബുക്കിംങും, സൈക്കിള്‍, എന്നിവ സ്മാര്‍ട്ട്ഫോണ്‍ ആപ് വഴിയാണ് ബുക്ക് ചെയ്യേണ്ടത്. ബാര്‍, മികച്ച രീതിയില്‍ അലങ്കരിച്ച ഡോര്‍മെറ്ററി, പുത്തന്‍ ശൈലികള്‍ എന്നിവയാണ് ഇവിടുത്തെ പ്രത്യേകത. സ്വകാര്യ മുറികളും ലഭ്യമാണ്.

10. ആം ഹട്ട് വോക്കിംങ്, ടിറോള്‍ - ഓസ്ട്രിയ

ചാലറ്റ് ഹോട്ടലില്‍ താമസിക്കാം

ഭക്ഷണപ്രിയര്‍ക്ക് പറ്റിയ ഇടം

300 കിലോമീറ്റര്‍ നടപ്പാതയുള്ള സ്ഥലമാണ് ഓസ്ട്രിയന്‍ ടിറോളിലെ വൈല്‍ഡ്സ്ചെനാവോ മേഖല. മൗണ്ടന്‍ ഹട്ട് കഫേയായ ആംഹട്ടണ്‍ ഇവിടെ പ്രശസ്തമാണ്. ഓരോ ആംഹട്ടിനും അതിന്റേതായ പ്രത്യേകതയുണ്ട്. ഗ്രെസെന്‍സ്റ്റീനിലെ തണുത്ത പാനീയങ്ങളും നീഡെറാവു സ്‌കൈ റിസോര്‍ട്ടില്‍ ഹോംമെയ്ഡ് കേക്കുകളും ആച്ചെന്റാലില്‍ ഡഫ്നട്ടുകളുമാണ് ഉള്ളത്. സ്‌ക്നാപ്സ്, ചീസ് എന്നിങ്ങനെ നിരവധി ഭക്ഷണങ്ങള്‍ ഇവിടുത്തെ ടൂറിസ്റ്റ് ബോര്‍ഡ് ഒരുക്കിയിട്ടുണ്ട്.


Next Story

Related Stories