TopTop
Begin typing your search above and press return to search.

ബര്‍മുഡയെ ബന്ധിപ്പിക്കുന്ന 56 സെന്റിമീറ്റര്‍ വീതിയുള്ള പാലം

ബര്‍മുഡയെ ബന്ധിപ്പിക്കുന്ന 56 സെന്റിമീറ്റര്‍ വീതിയുള്ള പാലം

കാറില്‍ ബര്‍മുഡ സോമര്‍സെറ്റ് പാലം കടക്കാന്‍ ഏകദേശം രണ്ടു സെക്കന്‍ഡ് മതി. 56 സെന്റിമീറ്റര്‍ വീതിയും വിടവുമുള്ള ലോകത്തെ ഏറ്റവും ചെറിയ ഡ്രോബ്രിഡ്ജിന് ഒരു പായ്കപ്പലിന്റെ പാമരം ഉള്‍കൊള്ളാന്‍ കഴിയും. സോമര്‍സെറ്റ് ദ്വീപിന്റെ തെക്കേ വശവും സാന്‍ഡിസ് പാരിഷും ബന്ധിപ്പിക്കുന്ന ഈ പാലം ഒരിക്കല്‍ ബര്‍മുഡ നിവാസികളുടെ യാത്ര സമയം മൂന്ന് മണിക്കൂറായി കുറച്ചിരുന്നു. 'ചെറിയ ബര്‍മുഡ വഞ്ചികള്‍ക്ക് ബര്‍മുഡയുടെ മധ്യഭാഗത്ത് നിന്നും പടിഞ്ഞാറന്‍ പാരിഷ്‌കളില്‍ നിന്നും കടലിലേക്ക് ഉള്ള ഏറ്റവും ദൂരം കുറഞ്ഞ വഴി സോമര്‍സെറ്റ് പാലം ആണ്. അതുകൊണ്ടുതന്നെ ബര്‍മുഡയുടെ വടക്കും കിഴക്കേ തീരത്തൂടെയുള്ള നീണ്ട വഴി ഉപയോഗിക്കേണ്ട'- ബര്‍മുഡ നാഷണല്‍ മ്യൂസിയം മുന്‍ ഡയറക്ടര്‍ ഡോ. എഡ്വേഡ് ഹാരിസ് പറഞ്ഞു.

ഇന്ന് പത്ത് പാലങ്ങളാണ് എട്ട് ദ്വീപുകളും ബര്‍മുഡയും ബന്ധിപ്പിക്കുന്നത്. നാല് നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഒരു ദ്വീപില്‍ നിന്നും മറ്റൊരു ദ്വീപിലേക്ക് എത്താനുള്ള ഏക മാര്‍ഗം ബോട്ടായിരുന്നു. 1620 ലാണ് ബര്‍മുഡ ജനറല്‍ അസ്സെംബ്ലി സോമര്‍സെറ്റ് പാലം ഉള്‍പ്പടെയുള്ള ആദ്യ മൂന്ന് പാലങ്ങള്‍ നിര്‍മ്മിക്കാന്‍ തീരുമാനിച്ചത്. ആ കാലങ്ങളില്‍ ബര്‍മുഡ നിവാസികള്‍ മത്സ്യബന്ധനത്തിനും യാത്രകള്‍ക്കും ബോട്ടുകളാണ് ഉപയോഗിച്ചിരുന്നത്. ശക്തമായ കാറ്റുകള്‍ ചില സമയത്ത് യാത്രാതടസങ്ങള്‍ സൃഷ്ടിച്ചിരുന്നു. 17-ാം നൂറ്റാണ്ടിന്റെ തുടക്കത്തില്‍ ദ്വീപിലെ നിവാസികള്‍ക്ക് ശക്തമായ കാറ്റിനെ ചെറുക്കന്‍ വലിയ പാമരങ്ങള്‍ ഉള്ള ചെറിയ വഞ്ചികള്‍ നിര്‍മ്മിച്ച് കൊടുത്തിരുന്നു. ഈ കണ്ടുപിടിത്തം ബര്‍മുഡ റിഗ് എന്ന് അറിയപ്പെട്ടു, 19-ാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് നേവിയും 1930ല്‍ അമേരിക്കാസ് കപ്പും ഇത് ഉപയോഗിച്ചു തുടങ്ങി.

വലിയ പനമരങ്ങള്‍, പായല്‍ പിടിച്ച കല്ലുകളെ പൊതിഞ്ഞു കിടക്കുന്ന ചിത്രപുല്ലുകള്‍, സോമര്‍സെറ്റ് പാലത്തിന് 400 വര്‍ഷം പഴക്കം തോന്നിക്കും. പാലത്തിലൂടെ കടന്ന് പോകുന്നവര്‍ വെള്ളത്തില്‍ വീഴാതിരിക്കാന്‍ ചെറിയ നാല് മഞ്ഞ ചെയിനുകള്‍ പിടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഈ ഡ്രോബ്രിഡ്ജ് പരമ്പരാഗത രീതിയില്‍ അല്ല തുറക്കുകയും അടയ്ക്കുകയും ചെയ്യുന്നത്. പാലത്തിന്‍റെ ഇരുവശവും പൊക്കാനും താക്കാനും കഴിയുമെങ്കിലും ഒരു പായ്ക്കപ്പലിന് മാത്രമേ ഇതിലൂടെ കടക്കാന്‍ സാധിക്കൂ. 56 സെന്റിമീറ്റര്‍ വീതി മാത്രമേ തടി പലകകൊണ്ട് നിര്‍മ്മിച്ച ഈ പാലത്തിനുള്ളൂ.

20-ാം നൂറ്റാണ്ടിന്‍റെ മധ്യം വരെ ബര്‍മുഡയുടെ ഏക യാത്ര മാര്‍ഗം കപ്പല്‍ ആയിരുന്നു. വാഹനങ്ങള്‍ കൂടിയതോടെയും കപ്പല്‍ യാത്രകള്‍ കുറഞ്ഞതോടെയും ബര്‍മുഡ ഗവണ്‍മെന്റ്

ഡ്രോബ്രിഡ്ജിന്റെ പ്രവര്‍ത്തനം അവസാനിപ്പിക്കും. 'പാലം ഇപ്പോഴും പ്രവര്‍ത്തിക്കുന്നു, പക്ഷെ തുറക്കാറില്ല, കാരണം ഇന്ന് ഇത് സാന്‍ഡിസ് പാരിഷും സതാംപ്ടനും തമ്മില്‍ ബന്ധിപ്പിക്കുന്ന പ്രധാന ഭാഗമാണ്'- റോജേര്‍ഴ്സ് ട്രാന്‍സ്‌ഫെര്‍സ് ആന്‍ഡ് ഐലന്‍ഡ് ടൂര്‍സ് ഉടമസ്ഥന്‍ ലാറി റോഗേഴ്സ് വ്യക്തമാക്കി. പ്രദേശവാസികളും സന്ദര്‍ശകരും ഒരുപോലെ പാലത്തില്‍ എത്തുന്നുണ്ട്. ബര്‍മുഡയുടെ പ്രധാന വിനോദ സഞ്ചാര കേന്ദ്രമായ ഈ പാലം 2009ലെ ബര്‍മുഡ ബാങ്ക് നോട്ടുകളില്‍ വന്നിട്ടുണ്ട്. 2015ല്‍ ഇതിനെ ചരിത്ര സ്മാരകമായി പ്രഖ്യാപിച്ചു.

ഇതിന്റെ ചെറിയ രൂപം കാരണം കുറച്ചു സംരക്ഷണം ആവശ്യമാണ്. 'പാലത്തിന്‍റെ രണ്ടു നടപ്പാതയിലെയും (തെക്കെ പ്രവേശന കവാടവും വടക്കെ പ്രവേശന കവാടവും) പണികള്‍ ഞാന്‍ ഇപ്പോള്‍ പൂര്‍ത്തീകരിച്ചതേ ഒള്ളു'- ബര്‍മുഡ പൊതുമരാമത്തു മന്ത്രാലയത്തിലെ കണ്‍സ്ട്രക്ഷന്‍ എഞ്ചിനിയര്‍ കര്‍ട്ടിസ് ചാള്‍സ് പറഞ്ഞു. കഴിഞ്ഞ 25 വര്‍ഷമായി പാലത്തിന്റെ പണികള്‍ ചാള്‍സ് ആണ് ചെയ്യുന്നത്. ചാള്‍സും സംഘവും മാസത്തില്‍ ഒരിക്കല്‍ പാലം പരിശോധിക്കും. കാറുകള്‍ കടന്നു പോകുന്ന ഭാഗത്തിന്റെ അടിയിലെ പാഡുകള്‍ മാറ്റുകയും, നടപ്പാതയിലെ പലകകളും താറും പരിശോധിക്കുകയും ചെയ്യും. ഇത് സംരക്ഷിക്കപ്പടേണ്ട പാലമാണെന്നാണ് അദ്ദേഹം വിശ്വസിക്കുന്നത്. 'ഇത് ഒരു അഭിമാനത്തിന്റെ അംശമാണ്'- അദ്ദേഹം പറഞ്ഞു.


Next Story

Related Stories