Top

എച്ച്ബിഒ പരമ്പര സൂപ്പര്‍ഹിറ്റ്, ചെര്‍ണോബിലിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു

എച്ച്ബിഒ പരമ്പര സൂപ്പര്‍ഹിറ്റ്, ചെര്‍ണോബിലിലേക്ക് സഞ്ചാരികള്‍ ഒഴുകുന്നു
ലോകത്തെ ഏറ്റവും വലിയ മനുഷ്യ നിര്‍മിത ദുരന്തമായാണ് റഷ്യയില്‍ സംഭവിച്ച ചെര്‍ണോബില്‍ സ്‌ഫോടനം. എച്ച്ബിഒ ചെര്‍ണോബില്‍ ദുരന്തത്തെ ആസ്പദമാക്കി നിര്‍മിച്ച ഒരു പരമ്പര അമേരിക്കയും റഷ്യയും തമ്മില്‍ മറ്റൊരു ശീതയുദ്ധത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ചെര്‍ണോബിലില്‍ സംഭവിച്ച യഥാര്‍ത്ഥ സംഭവങ്ങള്‍ മറച്ചു വയ്ക്കുന്നതാണ് പരമ്പരയെന്നാണ് റഷ്യന്‍ വാദം. പകരം 'യഥാര്‍ത്ഥ' ചെര്‍ണോബില്‍ പരമ്പര നിര്‍മ്മിക്കാന്‍ റഷ്യയുടെ ദേശീയ ചാനല്‍ തയ്യാറാവുകയും ചെയ്തു. ഏതായാലും എച്ച്ബിഒ-യുടെ പരമ്പര സൂപ്പര്‍ഹിറ്റായി. അതിലെ 'പ്രിപ്യാറ്റ്' എന്ന വടക്കന്‍ ഉക്രെയ്‌നിലെ നഗരം പ്രേക്ഷകര്‍ക്ക് അതിലേറെ ഇഷ്ടമായി. ഇപ്പോഴങ്ങോട്ട് സഞ്ചാരികളുടെ കുത്തൊഴുക്കാണ്.

1970-ലാണ് പ്രിപ്യാറ്റ് നദീതീരത്തെ ചെര്‍ണോബിലില്‍ അക്കാലത്തെ ഏറ്റവും വലുതും ആധുനികവുമായ ആണവനിലയം സ്ഥാപിക്കുന്നത്. പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു അന്ന് ഉക്രൈന്‍. സോവിയറ്റ് യൂണിയന്റെ അഭിമാനസ്തംഭം എന്ന നിലയില്‍ അത് പെട്ടന്നുതന്നെ ഖ്യാതി നേടി. റഷ്യയുടെ സ്വന്തം സാങ്കേതിക വിദ്യയില്‍ വികസിപ്പിച്ചെടുത്ത 1000 മെഗാ വാട്ട് വീതം ശേഷിയുള്ളതുമായ നാല് റിയാക്ടറുകളാണ് അവിടെ ഉണ്ടായിരുന്നത്.1986 ഏപ്രില്‍ 26-ലെ രാത്രിയില്‍ ആണവനിലയങ്ങളില്‍ ഒന്ന് പൊട്ടിത്തെറിച്ചു. റിയാക്ടറിലെ 2000 ടണ്‍ ഭാരമുള്ള ഉരുക്കു കവചം തകര്‍ത്ത് റേഡിയോ ആക്റ്റീവ് പദാര്‍ഥങ്ങള്‍ ആകാശത്ത് ഒരു കിലോമീറ്റര്‍ ഉയരത്തിലേക്ക് ചീറ്റിത്തെറിച്ചു. എല്ലാം ചാരമായി. ലോകത്തെ നടുക്കിയ ഈ ആണവ ദുരന്തത്തെ പുനഃരാവിഷ്‌കരിക്കുകയായിരുന്നു എച്ച്ബിഒ.

ദുരന്തത്തിന്റെ വ്യാപ്തി അവിടെയും തീര്‍ന്നില്ല. ചെര്‍ണോബിലിലെ ഉദ്യോഗസ്ഥര്‍ അതിനെ ഒരു സ്വാഭാവിക സ്‌ഫോടനം മാത്രമായികണ്ടു. രക്ഷാ പ്രവര്‍ത്തകര്‍ യാതൊരുവിധ സുരക്ഷാ സന്നാഹങ്ങളുമില്ലാതെ നിലയത്തില്‍ അവശിഷ്ടങ്ങള്‍ നീക്കാന്‍ തുടങ്ങി.പ്രിപ്യാറ്റ് നഗരവാസികളടക്കം ആകാംക്ഷയോടെ കാഴ്ചകള്‍ കാണാനെത്തുന്നവരുടെ എണ്ണവും കൂടിക്കൂടിവന്നു. പന്ത്രണ്ടു മണിക്കൂര്‍ കഴിയുമ്പോഴേക്കും സകല ജീവജാലങ്ങളും അണുപ്രസരണമേറ്റ് മരിച്ചുവീഴാന്‍ തുടങ്ങി.പടിഞ്ഞാറന്‍ യൂറോപ്പിലേക്ക് വരെറേഡിയോ ആക്ടീവ് കണങ്ങള്‍ എത്തിയിരുന്നു.

പെട്ടന്നുതന്നെ കാര്യങ്ങളുടെ ഗുരുതരാവസ്ഥ മനസിലാക്കിയ അധികൃതര്‍ പ്രിപ്യാറ്റിലെയും സമീപ പ്രദേശങ്ങളിലേയും ജനങ്ങളെ പൂര്‍ണമായും ഒഴിപ്പിച്ചു. പിന്നീടങ്ങോട്ട് പോകാന്‍ എല്ലാവരും ഭയപ്പെട്ടു. ആ പ്രദേശം ഒരു പ്രേത രാജ്യംപോലെയായി. എന്നാല്‍ കഴിഞ്ഞ വര്‍ഷം 70,000 സന്ദര്‍ശകരാണ് പ്രിപ്യാറ്റില്‍ എത്തിയത്. എച്ച്ബിഒ-യുടെ പരമ്പരയാണ് കാരണം. ഇപ്പോള്‍ നഗരത്തിലേക്കുള്ള ബുക്കിംഗ് നാല്‍പ്പത് ശതമാനത്തിലും അധികമാണ്.

പഴയറിയാക്റ്റര്‍ കോംപ്ലക്‌സിനു ചുറ്റുമുള്ള30 കി.മി. ദൂരം വിസ്തൃതിയിലുള്ള സംരക്ഷിത പ്രദേശത്തിലൂടെ ചെര്‍ണോബിലിന്റെ നീറുന്ന ഓര്‍മ്മകളിലേക്ക് നടന്നു കയറാം. നമ്മെ കൊണ്ടുപോകാന്‍ തയ്യാറായി നിരവധി ട്രാവല്‍ ഏജന്‍സികള്‍ കാത്തിരിക്കുകയാണ്. പ്രിപ്യാറ്റിലെ റേഡിയേഷന്‍സാധാരണയുള്ളതിനേക്കാള്‍ അധികമാണ്. അതുകൊണ്ട് ഹ്രസ്വകാല സന്ദര്‍ശനമാണ് കൂടുതല്‍ അഭികാമ്യമെന്ന്ടൂര്‍ ഓപ്പറേറ്റര്‍മാര്‍ പറയുന്നു. ചെര്‍ണോബില്‍ നഗരത്തില്‍ ഒരു രാത്രി കഴിയുന്നതടക്കമുള്ള ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന പാക്കേജുകളും ലഭ്യമാണ്. അന്ന് നഗരവാസികള്‍ പലായനം ചെയ്തപ്പോള്‍ ബാക്കി വച്ചതൊക്കെയും ഇന്നും അവിടെത്തന്നെയുണ്ട്. നമ്മുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ച് എത്ര സ്ഥലങ്ങള്‍ വേണമെങ്കിലും സന്ദര്‍ശിക്കാം.

Read More : ക്രൂഗര്‍ ദേശീയ പാര്‍ക്കില്‍ നിന്ന് 14 സിംഹങ്ങള്‍ ചാടിപ്പോയി; ജാഗ്രതാ നിര്‍ദ്ദേശവുമായി ദക്ഷിണാഫ്രിക്കന്‍ സര്‍ക്കാര്‍

Next Story

Related Stories