Top

ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്: നിങ്ങളുടെ പെണ്‍മക്കളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വിടൂ

ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്: നിങ്ങളുടെ പെണ്‍മക്കളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വിടൂ
കഴിഞ്ഞ എട്ട് വര്‍ഷമായി ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിലും വിദേശരാജ്യങ്ങളിലും ഒറ്റയ്ക്ക് സഞ്ചരിച്ചിട്ടുള്ളയാള്ളവരാണ് ഖൂമോഫിറോ സിസ്‌റ്റേഴ്‌സ്. ഇവര്‍ക്ക് www.ghoomophiro.com എന്ന പേരില്‍ സ്വന്തമായി വെബ്‌സൈറ്റുണ്ട്. സോഷ്യല്‍മീഡിയയില്‍ #ghoomophirosistser എന്ന ഹാഷ് ടാഗ് വൈറലാണ്. ഇതില്‍ പ്രാചി ഗാര്‍ഗ് ബെസ്റ്റ് സെല്ലര്‍ പുസ്തകമായ സൂപ്പര്‍ വുമണ്‍ രചിച്ചയാളാണ്. സ്ത്രീകള്‍ക്ക് സോളോ ട്രിപ്പിനുള്ള അവസരമൊരുക്കാരുണ്ട് പ്രാചി ഗാര്‍ഗ്. സഹോദരി ഹിമാദ്രി ഗാര്‍ഗ് ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് കണ്‍സള്‍ട്ടന്റും അമച്വര്‍ ഫോട്ടാഗ്രാഫറുമാണ്. എന്തുകൊണ്ട് നിങ്ങളുടെ പെണ്‍മക്കളെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ വിടണമെന്ന് പറയുകയാണ് ഇന്ത്യന്‍ മാതാപിതാക്കള്‍ക്കുള്ള തുറന്ന കത്തില്‍ ഈ സഹോദരിമാര്‍.

എട്ടുകൊല്ലം മുമ്പ് ഞങ്ങള്‍ യാത്ര തുടങ്ങിയപ്പോള്‍ പല സുഹൃത്തുക്കളും ചോദിച്ചത് രക്ഷിതാക്കളെ ഇക്കാര്യം എങ്ങനെ പറഞ്ഞ് ബോദ്ധ്യപ്പെടുത്തും എന്നായിരുന്നു. അവര്‍ക്ക് നിങ്ങളെക്കുറിച്ച് ആശങ്കകളുണ്ടാകില്ലേ എന്നൊക്കെ ചോദിച്ചു. ഞങ്ങളെ വിശ്വാസമുള്ള രക്ഷിതാക്കള്‍ ഞങ്ങളുടെ ഭാഗ്യമാണെന്ന് ഞങ്ങള്‍ പറഞ്ഞു. സ്വന്തമായി തീരുമാനങ്ങളെടുക്കാന്‍ സാധിക്കുന്നവരും സാമ്പത്തിക സ്വയംപര്യാപ്തതയുള്ളവരും ആയാല്‍ പോലും ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ പോകുന്നു എന്ന് പറയുമ്പോള്‍ വേണ്ട എന്നാണ് മിക്ക മാതാപിതാക്കളുടേയും രക്ഷിതാക്കളുടേയും മറുപടി. ഈ സാഹചര്യത്തിലാണ് ഇത്തരമൊരു കത്തെഴുത്താന്‍ തീരുമാനിച്ചതെന്ന് പ്രാചിയും ഹിമാദ്രിയും പറയുന്നു.

ഇന്ത്യന്‍ രക്ഷിതാക്കള്‍ക്ക് ഒരു തുറന്ന കത്ത്:

പ്രിയപ്പെട്ട ഇന്ത്യന്‍ രക്ഷിതാക്കളേ,

ഇന്ത്യന്‍ മാതാപിതാക്കളും അവരുടെ മക്കളുമായുള്ള ബന്ധത്തിന്റെ പ്രത്യേകത ഞങ്ങള്‍ക്കറിയാം. സ്വന്തമായ വരുമാനവും സാമ്പത്തിക സ്വയംപര്യാപ്തതയും നേടിക്കഴിഞ്ഞ ശേഷവും സ്വന്തമായി കുടുംബമുണ്ടായ ശേഷവും അവരെ മാതാപിതാക്കള്‍ കൂടെ തന്നെ നിലനിര്‍ത്തുന്നു. വീക്കെന്‍ഡ് ട്രിപ്പിന് പോവണ്ട എന്ന് നിങ്ങള്‍ നിങ്ങളുടെ മകളോട് പറയുമ്പോള്‍ അവളെ നിങ്ങള്‍ വേദനിപ്പിക്കുകയാണ്. നിങ്ങള്‍ അവരുടെ സുരക്ഷയെക്കുറിച്ച് ഓര്‍ത്തായിരിക്കും ഇത് പറയുന്നത് എന്ന് ഞങ്ങള്‍ക്കറിയാം. ഈ ലോകം ധാരാളം പ്രശ്‌നങ്ങളുള്ള ഒന്ന് തന്നെയാണ്. പക്ഷെ നിങ്ങള്‍ നിങ്ങളുടെ മക്കളെ ലോകം കാണാന്‍ വിടുന്നില്ലെങ്കില്‍, അതിന്റെ കടുപ്പമുള്ള യാഥാര്‍ത്ഥ്യങ്ങളും കഷ്ടതകളും നേരിടാനും അനുഭവിക്കാനും വിടുന്നില്ലെങ്കില്‍ അപരിചിതരുമായി ഇടപഴകാന്‍ വിടുന്നില്ലെങ്കില്‍ നിങ്ങള്‍ അവരുടെ ജീവിതത്തിലെ സന്തോഷങ്ങള്‍ നിഷേധിക്കുകയാണ് എന്നര്‍ത്ഥം.

യാത്ര ചെയ്യുക എന്നത് ഇപ്പോള്‍ അത്ര വലിയ ചിലവുള്ള കാര്യമല്ല എന്ന് മനസിലാക്കണം. പുതിയ അനുഭവങ്ങള്‍ കണ്ടെത്താനുള്ള ത്വരയുമായി നടക്കുന്നവരുടെ ആവശ്യമാണ് യാത്ര. സാങ്കേതികവിദ്യയുടെ വളര്‍ച്ചയും ഇന്റര്‍നെറ്റിന്റെ വ്യാപനവും എത്ര ദൂരത്തുള്ളവരുമായും ആശയവിനിമയം നടത്തുക എന്നത് എളുപ്പമാക്കിയിട്ടുണ്ട്. യാത്രയും ഇത് എളുപ്പമാക്കുന്നു. ഒരു ബാക്പാക് ബാഗുമായി ഒരു ബസിലോ മറ്റോ കയറി എങ്ങോട്ടെങ്കിലും പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ ഇത്രയും കാലം പഠിച്ചതും വളര്‍ന്നതും എന്തിന്‌ ഒരു ബാക്പാക് ബാഗുമായി ഒരു ബസിലോ മറ്റോ കയറി എങ്ങോട്ടെങ്കിലും പോകാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നെ നമ്മള്‍ ഇത്രയും കാലം പഠിച്ചതും വളര്‍ന്നതും എന്തിന് മനുഷ്യന്‍ എക്കാലവും ഒരേ സ്ഥലത്ത് തന്നെ, പതിവ് പരിപാടികളുമായി മാത്രം ജീവിക്കാന്‍ വിധിക്കപ്പെട്ട ജീവിയൊന്നുമല്ല. എല്ലാ മനുഷ്യരുടെ ഉള്ളിലും ലോകം കാണാനും അതിന്റെ അദ്ഭുതങ്ങള്‍ വായിച്ചറിയാനുമുള്ള ത്വര എല്ലാവരുടേയും ഉള്ളിലുണ്ട്.

നിങ്ങളുടെ മകളെ നിങ്ങള്‍ ലോകം കാണാന്‍ വിടുമ്പോള്‍ കൂടുതല്‍ സഹാനുഭൂതിയും അനുകമ്പയുമുള്ള, സ്വയംപര്യാപ്തതയുള്ള, കൂടുതല്‍ മര്യാദയുള്ള പെരുമാറ്റമുള്ള ഒരാളായിട്ടായിരിക്കും അവള്‍ തിരിച്ചുവരുക. എല്ലാ ഭയങ്ങളും മാറ്റിവയ്ക്കുക. നിങ്ങള്‍ നിങ്ങളുടെ കുട്ടികളുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കുന്നു. സമൂഹത്തിലെ മറ്റുള്ളവരുമായി പെരുമാറുന്ന കാര്യങ്ങള്‍ പറഞ്ഞുകൊടുക്കുന്നു. പക്ഷെ അവരുടെ സ്വാതന്ത്ര്യം പൂര്‍ണമായും നിങ്ങള്‍ അംഗീകരിക്കുന്നേയില്ല. എല്ലായ്‌പ്പോഴും നിങ്ങളുടെ പിന്തുണയില്‍, സഹായത്തോടെ മാത്രം അവര്‍ക്ക് ജീവിക്കാന്‍ കഴിയുമോ ചില കാര്യങ്ങള്‍ സ്വയം പഠിക്കേണ്ടതുണ്ട്. ഈ ലോകം വളരെ വലുതാണ്. അതിന് വൈവിധ്യമുള്ളതും സൗന്ദര്യമുള്ളതുമായ രഹസ്യങ്ങളുണ്ട്. നിങ്ങളുടെ കുട്ടികള്‍ ഇതെല്ലാം അനുഭവിക്കണം എന്ന നിങ്ങള്‍ കരുതുന്നില്ലേ?

ട്രാവല്‍ ബ്ലോഗര്‍മാരെന്ന നിലയില്‍ തങ്ങള്‍ നേരിടുന്ന ചോദ്യങ്ങളിലൊന്നാണ്. ഇന്ത്യക്കാരായ നിങ്ങള്‍ ഇത്തരം യാത്രകള്‍ സംബന്ധിച്ച് എങ്ങനെ നിങ്ങളുടെ മാതാപിതാക്കളെ ബോദ്ധ്യപ്പെടുത്തുന്നു എന്ന്. വീടുകളില്‍ നിന്ന് പുറത്തുവരുകയും താല്‍പര്യമുള്ള കാര്യങ്ങള്‍ ചെയ്യുകയും ചെയ്യുന്നതില്‍ നിന്ന് എന്താണ് ഇവരെ തടയുന്നത് എന്ന് മനസിലാകുന്നില്ല. യാത്ര ചെയ്റത് മടങ്ങിവരുന്നവര്‍ ഈ ലോകത്തെ കുറിച്ച് പറയുന്ന കഥകളും പങ്കുവയ്ക്കുന്ന അനുഭവങ്ങളും ചിലപ്പോള്‍ നിങ്ങളെ അദ്ഭുതപ്പെടുത്തിയേക്കാം. അവര്‍ നിങ്ങള്‍ ആഗ്രഹിക്കുന്നതില്‍ പലതുമായി മാറിയേക്കാം. ചിലപ്പോള്‍ അതിലും വലുത്.

സന്തോഷകരമായ യാത്രകള്‍ ആശംസിക്കുന്നു.

Next Story

Related Stories