TopTop
Begin typing your search above and press return to search.

ഇന്ത്യയില്‍ ഏപ്രിലില്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍

ഇന്ത്യയില്‍ ഏപ്രിലില്‍ സന്ദര്‍ശിക്കാന്‍ ഏറ്റവും അനുയോജ്യമായ സ്ഥലങ്ങള്‍

തണുപ്പ് കാലത്തോട് വിടപറയുക എന്നാല്‍ വേനല്‍ തുടങ്ങുന്ന ഏപ്രില്‍ മാസത്തില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട ആകര്‍ഷകമായ സ്ഥലങ്ങള്‍ കണ്ടെത്തുക എന്നാണ്. ഇന്ത്യയില്‍ വേനല്‍ എന്നാല്‍ ഒരാളെ തളര്‍ത്തുന്ന തരത്തിലുള്ള വേനലാണ് ഉണ്ടാകാറുള്ളത്. ഏപ്രില്‍ മാസത്തില്‍ നിങ്ങള്‍ക്ക് സ്വസ്ഥമായി ഇരിക്കാന്‍ പറ്റിയ മികച്ച സ്ഥലങ്ങളുടെ ലിസ്റ്റാണ് പറയുന്നത്.

1. ജമ്മു കാശ്മീര്‍

ജഹാംഗീര്‍ പറയുന്നത് ''ഭൂമിയില്‍ ഒരു സ്വര്‍ഗമുണ്ടെങ്കില്‍ അത് ഇതാണ്''. പ്രകൃതി സൗന്ദര്യം വഴിഞ്ഞൊഴുകുന്ന കാശ്മീരിന്റെ കാര്യത്തില്‍ ഇത് സത്യമാണ്. ഏപ്രിലില്‍ സന്ദര്‍ശിക്കാവുന്ന ഇന്ത്യയിലെ പത്ത് സ്ഥലങ്ങള്‍ എടുത്താല്‍ അതില്‍ എപ്പോഴും പ്രകൃതിസൗന്ദര്യം കൊണ്ട് സ്വര്‍ഗമായ കാശ്മീര്‍ മുന്നിലായിരിക്കും. വേനല്‍ചൂടില്‍ ഉരുകുമ്പോള്‍ യാത്രക്കാര്‍ ആദ്യം തിരഞ്ഞെടുക്കുന്നത് ജമ്മു കാശ്മീര്‍ ആയിരിക്കും.

ഏപ്രിലിലെ കാലാവസ്ഥ: കാശ്മീരില്‍ ഏപ്രില്‍ മാസത്തിലെ കാലാവസ്ഥ താരതമ്യേന ഡ്രൈ ആയിരിക്കുമെങ്കിലും ഏത് സമയത്തും മഴ പെയ്യാവുന്നതാണ്. ഏപ്രിലില്‍ ശാരാശി താപനില 14 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 21 ഡിഗ്രി സെല്‍ഷ്യസ് വരെയാണ്.

പ്രധാന ആകര്‍ഷണങ്ങള്‍: ജമ്മു സിറ്റി, ശ്രീനഗര്‍, ലേ, ഗുല്‍മാര്‍ഗ്, കുപ്വാര, ദോഡ, പുല്‍വാമ, പഹല്‍ഗം എന്നിവയാണ്.

എന്തൊക്കെ ചെയ്യാം: ദാല്‍ തടാകത്തില്‍ ഒരു ഷിക്കാര റൈഡ് നടത്താം, സന്‍സ്‌കാര്‍ നിരകളിലൂടെ ട്രെക്കിംഗ്, ലഡാക്കിലേക്കൊരു മൗണ്ടന്‍ ബൈക്കിംഗ്, ഗുല്‍മാര്‍ഗില്‍ സ്‌കൈയിംഗ് ആസ്വദിക്കാം.

എങ്ങനെ എത്താം: ആകാശമാര്‍ഗമാണെങ്കില്‍ ഇന്ത്യയിലെ പ്രധാനപ്പെട്ട നഗരങ്ങളില്‍ നിന്നും ശ്രീനഗര്‍ എയര്‍പോര്‍ട്ട് വരെ ഡൊമസ്റ്റിക് ഫ്ളൈറ്റുകള്‍ ലഭ്യമാണ്. ഏറ്റവും അടുത്ത റെയില്‍വേ സ്റ്റേഷന്‍ ജമ്മുവിലാണ്. നഗരമധ്യത്തില്‍ നിന്ന് 290 കിലോമീറ്റര്‍ ദൂരത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. നഗരത്തില്‍ നിന്നും ബസ് സര്‍വീസുകള്‍ ലഭ്യമാണ്.

2. ഡല്‍ഹൗസി

ഇന്ത്യയില്‍ ഏപ്രിലില്‍ സന്ദര്‍ശിക്കാവുന്ന സ്ഥലങ്ങളില്‍ ഡല്‍ഹൗസി ഉള്‍പ്പെടുത്തിയിട്ടില്ലെങ്കില്‍ നിങ്ങളുടെ ലിസ്റ്റ് അപൂര്‍ണ്ണമാണ്. ചുറ്റിനും മഞ്ഞ് മൂടിയ മലകളാല്‍ ചുറ്റപ്പെട്ടിരിക്കുന്നതും, ഏപ്രിലില്‍ ഇന്ത്യയില്‍ സന്ദര്‍ശിക്കേണ്ട പത്ത് തണുത്ത സ്ഥലങ്ങളില്‍ പ്രധാനവുമായ ഡല്‍ഹൗസിയിലേയ്ക്കുള്ള യാത്ര അവിസ്മരണീയമായിരിക്കും.

ഏപ്രിലിലെ കാലാവസ്ഥ: വേനല്‍ക്കാലത്ത് ഡല്‍ഹൗസിയിലെ കാലാവസ്ഥ വളരെ തെളിഞ്ഞതാണ്. ഇവിടുത്തെ സാധാരണമായ താപനില 26 ഡിഗ്രി സെല്‍ഷ്യസാണ്.

പ്രധാന ആകര്‍ഷണങ്ങള്‍: കലാടോപ്, പോഞ്ച് പുല്ല, ചമേര ലേക്ക്, ഡെയ്ന്‍കുണ്ഡ് പീക്ക്, സാച്ച് പാസ്, സെന്റ് പാട്രിക്സ് ചര്‍ച്ച് എന്നിവയാണ്.

എന്തൊക്കെ ചെയ്യാം: പുഞ്ച് പുല്ലയില്‍ പോയാല്‍ മനോഹരമായ സ്ഥലങ്ങള്‍ കാണാം, സദ്ധാര വെള്ളച്ചാട്ടത്തില്‍ നീന്തിത്തുടിക്കാം, ചമേര ലേക്കില്‍ ബോട്ടിംഗ് ആസ്വദിക്കാം, കലാടോപ്പ് വൈല്‍ഡ്ലൈഫ് സാന്‍ക്ച്വറിയില്‍ കറങ്ങാം.

എങ്ങനെ എത്താം: ഏറ്റവും അടുത്തുള്ളത് പത്താന്‍കോട്ട് എയര്‍പോര്‍ട്ടും, റെയില്‍വേ സ്റ്റേഷനുമാണ്. ഇത് യഥാക്രമം 75കിലോമീറ്ററും, 80കിലോമീറ്ററും അകലെയാണ്. ചണ്ഡിഗഡില്‍ നിന്നോ ഡല്‍ഹിയില്‍ നിന്നോ മനോഹരമായ സ്ഥലങ്ങള്‍ ആസ്വദിച്ച് പോകാവുന്ന ബസുകള്‍ ലഭ്യമാണ്.

3. ധരംശാല

ഹിമാചല്‍ പ്രദേശിലെ വിലകൂടിയ രത്നമെന്ന് വിശേഷിപ്പിക്കുന്ന ധരംശാല, ഏപ്രിലില്‍ സന്ദര്‍ശിക്കേണ്ട മനോഹരമായ സ്ഥലമാണ്. മലനിരകളുമായി ചുറ്റപ്പെട്ടിരിക്കുന്നതും പച്ചപ്പ് നിറഞ്ഞതുമായ ധരംശാല എന്നു പറയുന്നത് പ്രകൃതി സൗന്ദര്യത്തെ പുനര്‍വ്യാഖ്യാനിക്കുകയും മഞ്ഞു വീഴ്ച കൊണ്ട് നിങ്ങളെ അമ്പരപ്പിക്കുകയും ചെയ്യുന്നു.

ഏപ്രിലിലെ കാലാവസ്ഥ: ഏപ്രില്‍ മാസത്തില്‍ ധരംശാലയില്‍ പകല്‍ ചൂട് കാലാവസ്ഥയും രാത്രിയില്‍ തണുപ്പ് കാലാവസ്ഥയുമാണ്. ശരാശരി താപനില 24 ഡിഗ്രി സെല്‍ഷ്യസാണ്. എന്നാല്‍ മഴ പെയ്യാനുള്ള സാധ്യതയുമുണ്ട്.

പ്രധാന ആകര്‍ഷണങ്ങള്‍: എച്ച്പിസിഎ സ്റ്റേഡിയം, ടിബറ്റന്‍ മ്യൂസിയം, കാലചക്ര ക്ഷേത്രം, കന്‍ഗ്ര താഴ്വര, വാര്‍ മെമ്മോറിയല്‍.

എന്തൊക്കെ ചെയ്യാം: പാരാഗ്ലൈഡിംഗില്‍ പറക്കാം, ദരംകോട്ടില്‍ ട്രെക്കിംഗിന് പോകാം, കാരേരി ലേക്കില്‍ ട്രെക്കിംഗിന് പോകാം, ലാഹോഷ് ഗുഹയില്‍ ക്യാംപ് ചെയ്യാം.

എങ്ങനെ എത്താം: ധരംശാലയില്‍ നിന്ന് 13 കിലോമീറ്റര്‍ ദൂരമുള്ള ഗഗല്‍ എയര്‍പോര്‍ട്ടാണ് ഏറ്റവും അടുത്തുള്ളത്, 85 കിലോമീറ്റര്‍ അകലെയുള്ള പത്താന്‍കോട്ട് റെയില്‍വേ സ്റ്റേഷനാണ് മറ്റൊന്ന്. പ്രധാനപ്പെട്ട നഗരങ്ങളില്‍ റോഡ് മാര്‍ഗം എത്താന്‍ വോള്‍വോ ലക്ഷ്വറി ബസുകളോ പ്രൈവറ്റ് ബസുകളോ സ്വീകരിക്കാവുന്നതാണ്. 12 മുതല്‍ 15 മണിക്കൂര്‍ വരെ സമയം കൊണ്ടാണ് എത്തിച്ചേരുന്നത്.

4. മണാലി

പിര്‍ പഞ്ചാലിന്‍റെ ധൗലാധര്‍ നിരകളുടെയും ഇടയില്‍ സ്ഥിതി ചെയ്യുന്ന മണാലി ഇന്ത്യയിലെ ഏറ്റവും തണുത്ത സ്ഥലമാണ്. ഹിമാചല്‍പ്രദേശിലെ ഈ സ്ഥലം ഏപ്രില്‍ മാസത്തില്‍ സന്ദര്‍ശിക്കാവുന്നതാണ്. ഹിമാലയത്തിന്റെ ഉജ്ജ്വലമായ കാഴ്ചകളാണ് ഇവിടെ ആസ്വദിക്കാവുന്നത്. നിബിഡമായ പൈന്‍ കാടുകള്‍ നിറഞ്ഞ മണാലി, ഏപ്രിലില്‍ സന്ദര്‍ശിക്കാവുന്ന ഏറ്റവും അനുയോജ്യമായ സ്ഥലമാണ്.

ഏപ്രിലിലെ കാലാവസ്ഥ: ഏപ്രിലില്‍ മനോഹരമായ കാലാവസ്ഥയാണ് ഇവിടെ്. 10 ഡിഗ്രി സെല്‍ഷ്യസ് മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെയാണ് ഈ സമയത്തെ താപനില.

പ്രധാന ആകര്‍ഷണങ്ങള്‍: ഹിഡിംബ ദേവി ക്ഷേത്രം, ജോഗിനി വെള്ളച്ചാട്ടം, സോലാംഗ് വാലി, റോഹ്ടംഗ് പാസ്, ബ്രിഗു ലേക്ക്, പണ്ടോഹ് ഡാം, ഗ്രേറ്റ് ഹിമാലയന്‍ നാഷണല്‍ പാര്‍ക്ക്.

എന്തൊക്കെ ചെയ്യാം: മണാലിയിലെ സ്ഥലങ്ങള്‍ കണ്ട് ആസ്വദിക്കാം, സോലാംഗ് വാലിയില്‍ പാരാഗ്ലൈഡിംഗും റാഫ്റ്റിംഗും നടത്താം, ശ്രീ ഹരി യോഗ ആശ്രമത്തില്‍ സ്വസ്ഥമായി ഇരിക്കാം, റോഹ്തംഗ് പാസിലൂടെ ബൈക്ക് ഓടിക്കാം, മണാലി വൈല്‍ഡ് ലൈഫ് സാന്‍ഞ്ച്വുറിയില്‍ യാക്കിന്റെ പുറത്ത് സഞ്ചരിക്കാം, മാള്‍ റോഡില്‍ ഷോപ്പിംഗ് നടത്താം.

എങ്ങനെ എത്താം: മണാലിയില്‍ നിന്ന് 50 കിലോമീറ്റര്‍ അകലെയുള്ള ബുന്‍ട്ടാര്‍ എയര്‍പോര്‍ട്ടാണ് അടുത്തുള്ള എയര്‍പോര്‍ട്ട്. ഡല്‍ഹി, ലേ, ധരംശാല എന്നിവിടങ്ങളില്‍ നിന്നൊക്കെ സര്‍ക്കാര്‍, സ്വകാര്യ ബസുകളുണ്ട്.


Next Story

Related Stories