UPDATES

യാത്ര

മനസ് നിറഞ്ഞ് തുളുമ്പുന്ന, ആത്മാവിനെ പരിപോഷിപ്പിക്കുന്ന ഒരു ഇടം

ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കൊക്കൂണില്‍ നിന്ന് പുറത്തേക്ക് വരുന്ന ശലഭത്തേപ്പോലെ ഉന്മേഷമുള്ള ഒരു മനസ് നല്‍കുന്ന ഒരു ഇടം

മനസ് നിറഞ്ഞ് തുളുമ്പുന്ന, ആത്മാവിനെ പരിപോഷിപ്പിക്കുന്ന ഒരു ഇടത്തിനായി കൊതിച്ചിട്ടില്ലേ? ഹോട്ടല്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കൊക്കൂണില്‍ നിന്ന് പുറത്തേക്ക് വരുന്ന ശലഭത്തേപ്പോലെ ഉന്മേഷമുള്ള ഒരു മനസ് നല്‍കുന്ന ഒരു ഇടം. അത്തരമൊരു ഇടം ഒരുങ്ങുകയാണ് മെക്സിക്കോയിലെ റിവേരിയ മായയില്‍. പ്രകൃതിയുമായി ചേര്‍ന്ന് നില്‍ക്കുന്ന ട്രീ ഹൗസുകളും ബീച്ച് ക്യാബിനുകളുമോക്കെയാണ് ഇവിടെ ഒരുങ്ങുന്നത്.

നോപ്പാലിടോസ് നദിയുടെ തീരത്തുള്ള യുകതാന്‍ പെനിന്‍സുലയില്‍ സന്തോഷം പ്രദാനം ചെയ്യുന്ന ഒരു ഇടം ഒരുങ്ങുകയാണ്. അഡ്യനാന ചര്‍ഡിയും മാര്‍ട്ടിന്‍ ലോഹഫ്ലറും ചേര്‍ന്ന് നിര്‍മിക്കുന്ന റിസോര്‍ട്ട് മാതൃകയിലുള്ള ഈ ഇടം 2020 ലായിരിക്കും തുറന്നു പ്രവര്‍ത്തിക്കുക. അതിഥികള്‍ക്ക് കൂടുതല്‍ പ്രകൃതിയുമായിണങ്ങി കഴിയാന്‍ വേണ്ട രീതിയിലാണ് ഇവിടുത്തെ നിര്‍മ്മാണം. എവേക്കനിംഗ് (Awaken-ing) എന്നാണ് ഈ ഇടത്തിന് നല്‍കിയിരിക്കുന്ന പേര്.

സിയാന്‍ കാനിലെ ബയോസ്ഫിയര്‍ റിസര്‍വിനടുത്തായാണ് ഈ റിസോര്‍ട്ട് ഒരുങ്ങുന്നത്. 1987 ല്‍ യുനസ്‌കോ ലോക പൈതൃകപട്ടികയില്‍ ഉള്‍പ്പെടുത്തിയ സ്ഥലമാണിത്. ഇവിടെ എത്തുന്നവര്‍ക്ക് ശാരീരികമായും മാനസികമായും ആത്മീയമയുമെല്ലാം സുഖകരമായ ദിവസങ്ങള്‍ പ്രദാനം ചെയ്യുകയാണ് നിര്‍മാതാക്കളുടെ ലക്ഷ്യം.

വിരസമായ ജീവിതത്തില്‍ നിന്നും അകന്നുമാറി സ്വന്തം ആനന്ദം കണ്ടെത്താനും, അത് ആസ്വദിക്കാനും അതിഥികള്‍ക്കിവിടെ അവസരം ലഭിക്കുന്നു. ഞങ്ങളുടെ ആഡംബരം എന്നത് മാര്‍ബിള്‍ നിലങ്ങളല്ല. അത് പ്രകൃതിയോടിണങ്ങിയുള്ള ജീവിതമണ്. നിങ്ങള്‍ക്ക് ഏറ്റവും സുഖപ്രദമായ ജീവിതമായരിക്കും ഞങ്ങള്‍ ഒരുക്കുകയെന്നാണ് നിര്‍മാതക്കള്‍ പറയുന്നത്.

Read: പ്രളയ മുന്നറിയിപ്പിന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സഹായത്തോടെയുള്ള വന്‍ സംവിധാനങ്ങളുമായി ഗൂഗിള്‍ ഇന്ത്യ

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍