TopTop
Begin typing your search above and press return to search.

ഈ ചൈനീസ് സഞ്ചാര വഴികള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാം, സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്നവ

ഈ ചൈനീസ് സഞ്ചാര വഴികള്‍ നിങ്ങളെ ഭയപ്പെടുത്തിയേക്കാം, സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്നവ

ലോകത്തെ ഏറ്റവും ജനസംഖ്യയുള്ള രാജ്യവും ലോകത്തെ രണ്ടാമത്തെ വലിയ സമ്പന്നമായ രാജ്യവുമായ ചൈന ഇപ്പോള്‍ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ പുത്തന്‍ പരീക്ഷണങ്ങളുമായി എത്തിയിരിക്കുകയാണ്. ചൈനയോട് ഏറ്റവും മത്സരബുദ്ധിയോട് കൂടി നില്‍ക്കുന്ന യുഎസിന് അടുത്തെത്താന്‍ പറ്റാത്ത വിധത്തില്‍ പല മേഖലകളിലും ചൈന വളര്‍ന്നിരിക്കുകയാണ്. സാഹസികര്‍ക്ക് മാത്രം ആസ്വദിക്കാന്‍ കഴിയുന്ന ചില ചൈനീസ്‌ സഞ്ചാര കേന്ദ്രങ്ങളെക്കുറിച്ച്.

ടിയാന്‍മെന്‍ മൗണ്ടന്‍, ഹുനാന്‍

ദക്ഷിണചൈനയിലെ ഹുനാന്‍ പ്രവിശ്യയിലാണ് ടിയാന്‍മെന്‍ മൗണ്ടന്‍. മൂന്ന് ഗ്ലാസ്-ബോട്ടം വാക്ക് വേകളാണ് ഇവിടെയുള്ളത്. 2016-ലാണ് മൂന്നാമത്തെ വാക്ക് വേ തുറന്നത്. കോളിംഗ് ഡ്രാഗണ്‍ ക്ലിഫ് വോക്ക് എന്നാണ് ഇതിന്റെ പേര്. 1,500 മീറ്റര്‍ നീളമുള്ള ഈ വാക്ക് വേയ്ക്ക് 6.35 സെന്റമീറ്റര്‍ കനമുള്ള ഗ്ലാസാണ് ഉപയോഗിച്ചിരിക്കുന്നത്. ഹാലോ ഓഫ് ഹൊററിന് സമാനമായി മലയുടെ മുകളില്‍ ഒരു കിരീടം വെച്ചിരിക്കുന്നത് പോലെയാണ് ഈ വാക്ക് വേ കണ്ടാല്‍ തോന്നുക. ധൈര്യമുള്ളവര്‍ക്ക് തോംങ്ഷിയന്‍ അവന്യുവിന്‍റെ മൊത്തം ദൃശ്യവും കാണാം.

99 ഹെയര്‍പിന്നുകളുള്ള ഇവിടം 'ബെന്‍ഡിംഗ് റോഡ്' എന്നാണ് അറിയപ്പെടുന്നത്. മറ്റ് രണ്ട് ഗ്ലാസ് വാക്ക് വേകളില്‍ ഒന്ന് ലോകത്തിലെ ഏറ്റവും നീളമുള്ള ഒന്നായിരുന്നു. ഇതിപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള വാക്ക് വേയാണ്. 300 മീറ്റര്‍ ഉയരമാണ് ഇതിനുള്ളത്. സാഹസികയാത്രികര്‍ക്കായി ലോകത്തിലെ ഏറ്റവും നീളമുള്ള കേബിള്‍ കാര്‍ യാത്ര ഇവിടെയുണ്ട്. 7കിലോമീറ്റര്‍ ദൂരമുള്ള (22,965 അടി) ഈ കേബിള്‍ കാര്‍ യാത്ര അരമണിക്കൂര്‍ കൊണ്ടാണ് പൂര്‍ത്തിയാകുന്നത്.

ഹോംങ്യാഗുവിലെ കണ്ണാടിപ്പാലം, ഹെബി (ലോകത്തിലെ ഏറ്റവും നീളം കൂടിയ കണ്ണാടി പാലം)

ആകര്‍ഷകമായ ഈ കണ്ണാടിപ്പാലത്തെ പറ്റിയാണ് ഇപ്പോള്‍ ചര്‍ച്ച. ലോകത്തിലെ ഏറ്റവും നീളം കൂടിയ വാക്ക് വേ എന്ന കിരീടം മുന്‍പ് ടിയാന്‍മെന്‍ മൗണ്ടനായിരുന്നു. ഇപ്പോള്‍ ഈ കിരീടം ചൂടിയിരിക്കുന്നത് ഹെബി പ്രവിശ്യയിലെ മനോഹരമായ ഹോംങ്യാഗുവാണ്. 488 മീറ്റര്‍ നീളവും 218 മീറ്റര്‍ ഉയരവുമുള്ള ഈ കണ്ണാടിപ്പാലം എന്തുകൊണ്ടാണ് ഇത്ര ഭയാനകമാകുന്നത്? കാരണം അതിന്റെ സസ്‌പെന്‍ഷന്‍ കേബിളില്‍ പാലം എപ്പോഴും ആടിക്കൊണ്ടിരിക്കുകയാണ്. നാല് സെന്റിമീറ്റര്‍ കട്ടിയുള്ള 1,077 ഗ്ലാസ് പാനലുകള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്. 2000 പേര്‍ക്ക് ഈ കണ്ണാടിപ്പാലത്തില്‍ ഉള്‍ക്കൊള്ളിക്കാമെങ്കിലും 600 പേരെ മാത്രമേ പ്രവേശിപ്പിക്കാറുള്ളൂ. കണ്ണാടിപ്പാലത്തിന്റെ സുരക്ഷയ്ക്കായി 'ഷൂ ഗ്ലൗസ്' ധരിച്ചാണ് ആളുകള്‍ ഇവിടേക്ക് പ്രവേശിക്കുന്നത്. ഭയപ്പെട്ട് കാലുകള്‍ വിറയ്ക്കുന്ന ആളുകളെ സഹായിക്കാനായി ഈ കണ്ണാടിപ്പാലത്തില്‍ ജീവനക്കാരും ഉണ്ടാകും.

ലോകത്തിലെ ഏറ്റവും വലിയ ഗ്ലാസ് വ്യൂയിംഗ് പ്ലാറ്റ്ഫോം വാക്ക് വേ, ഷിലിംങ്ഷ്യ

ചൈനയുടെ വന്‍മതിലുള്ള സ്ഥലം എന്ന നിലയില്‍ പ്രശസ്തമായ ഇവിടം, ഇപ്പോള്‍ ലോകത്തിലെ ഏറ്റവും നീളം കൂടിയ ഗ്ലാസ് ബോട്ടം വാക്ക് വേ എന്ന നിലയിലും പ്രശസ്തി അര്‍ഹിക്കുകയാണ്. 396 മീറ്റര്‍ നീളമുള്ള താഴ്വരയുടെ ചുറ്റിനുമാണ് 32.8 മീറ്റര്‍ വലിപ്പത്തിലാണ് ഈ നടപ്പാത നിലനില്‍ക്കുന്നത്. ഗ്രാന്റ് കാന്യന്‍ സ്‌കൈ വാക്കിനെക്കാളും 11 മീറ്റര്‍ നീളം കൂടുതലാണ് ഷിലിംങ്ഷ്യയിലെ ഈ വാക്ക് വേ. ഷിന്‍ലിന്‍ ങോര്‍ജിലെ ഏറ്റവും വലിയ മലയെയാണ് ഈ വാക്ക് വേ അലങ്കരിച്ചിരിക്കുന്നത്. പാറക്കല്ലുകള്‍ കാട

പോലെ നിറഞ്ഞുനില്‍ക്കുന്ന ഈ സ്ഥലം പിംങ്ഗു ജില്ലയിലാണ് സ്ഥിതി ചെയ്യുന്നത്.

ബീജിംങ് നഗരത്തില്‍ നിന്ന് 100 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്. താഴ്വരയില്‍ നിന്ന് മുകളിലേക്ക് ഒന്നര മണിക്കൂര്‍ യാത്രയുണ്ട്. കേബിള്‍ കാര്‍ സൗകര്യവും ഉപയോഗിപ്പെടുത്താം. 'ഫ്ളൈയിംഗ് സോസര്‍' എന്ന് വിളിക്കപ്പെടുന്ന വൃത്താകൃതിയിലുള്ള ഈ വാക്ക് വേ കാന്‍ഡിലിവര്‍ ശൈലിയിലാണ് ഒരുക്കിയിരിക്കുന്നത്. വിമാനങ്ങള്‍, ബഹിരാകാശപേടകങ്ങള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഉപയോഗിക്കുന്ന ടൈറ്റാനിയം കൊണ്ടാണ് ഇത് നിര്‍മ്മിച്ചിരിക്കുന്നത്. 150 ടണ്‍, ഏകദേശം 2000ത്തോളം ആളുകളെ താങ്ങാനുള്ള ശേഷി ഇതിനുണ്ട്.

മൗണ്ട് ഹൗഷനിലെ ഭീതിപ്പെടുത്തുന്ന കയറ്റം, ഷാംങ്സി

ചൈനയിലെ മൗണ്ട് ഹൗഷന്‍ പോലൊരു കയറ്റം വേറെയില്ല. ലോകത്തിലെ ഏറ്റവും അപകടകരമായ പാതകളാണ് ഇവിടെയുള്ളത്. ചൈനയിലെ ഷാംങ്സി പ്രവിശ്യയിലെ ഹുവെയ്ന്‍ നഗരത്തിലെ അഞ്ച് മലകളിലാണ് സാഹസികമായ യാത്രികര്‍ക്ക് വേണ്ടി ഈ പാതകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കിഴക്കേ മലയിലാണ് ഏറ്റവും കൂടുതല്‍ ഭീതി പരത്തുന്ന സ്ഥലങ്ങളുള്ളത്. തൗസന്റ്-ഫുട് പ്രെസിപിസ്, ദി ഹണ്ട്രഡ്-ഫുട് ക്രെവിസ്, ബ്ലാക്ക് ഡ്രാഗണ്‍ റൈഡ് എന്നിവയാണ് ഇവയില്‍ ചിലത്.

പാതകളൊക്കെ അതിഭീകരമാണ്. 2,090 മീറ്റര്‍ ഉയരമുള്ള മലയില്‍ മെറ്റല്‍ ബാറുകള്‍ കൊണ്ട് കുത്തനെയുള്ള പടവുകളാണ് നിര്‍മ്മിച്ചിരിക്കുന്നത്. കുത്തനെ പിടിച്ചു കയറാനായി ചെയ്ന്‍ ബാനിസ്റ്റേഴ്സ് ഘടിപ്പിച്ചിട്ടുണ്ട്. ചെയ്ജിംഗ് പ്ലാങ് റോഡ് സ്ഥിതി ചെയ്യുന്ന 2,160 മീറ്റര്‍ ഉയരമുള്ള സൗത്ത് പീക്കിലാണ് യഥാര്‍ത്ഥ വിനോദം ആരംഭിക്കുന്നത്. മലയില്‍ തടി പലക കൊണ്ടുള്ള പാത നിര്‍മ്മിച്ചിട്ടുണ്ട്. 0.3 മീറ്റര്‍ വീതിയാണ് ഈ പാതയ്ക്കുള്ളത്.

ഈസ്റ്റ് തെയ്ഹാംങിലെ പിളര്‍ന്ന ഗ്ലാസ് വാക്ക് വേ, ഹെബി

തലകറക്കം അനുഭവിക്കാത്തവര്‍ക്ക് പോലും ചൈനയിലെ ഈ സ്ഥലത്ത് എത്തുമ്പോള്‍ ചെറിയൊരു ഭയം തോന്നിപ്പോകും. വടക്കന്‍ ഹെബി പ്രവിശ്യയിലെ ഈ ഗ്ലാസ് വാക്ക് വേ കഴിഞ്ഞ വര്‍ഷം അവസാനമാണ് പ്രശസ്തമായത്. ഒരു ടൂര്‍ഗൈഡ് ഈ ഗ്ലാസ് വാക്ക് വയിലൂടെ നടന്നപ്പോള്‍ അദ്ദേഹത്തിന്റെ ഭാരം കൊണ്ട് ഗ്ലാസ് വോക്ക്വേയില്‍ പൊട്ടല്‍ വീഴുന്നതും അദ്ദേഹം മുട്ടു കുത്തി ഇരിക്കുന്നതുമായ ഒരു വീഡിയോ വൈറലായതോടെയാണ് ഇവിടം ശ്രദ്ധേയമായത്.

ഈ വീഡിയോയിലൂടെ ഓണ്‍ലൈന്‍ ജനസംഖ്യയെ ഭീതിപ്പെടുത്തിയതിന് ഈസ്റ്റ് തെയ്ഹാംങ് സര്‍ക്കാര്‍ മാപ്പ് ചോദിച്ചു. എന്‍ജീയറിംഗ് പ്രശ്നമല്ല ഇത്. പാലം നിര്‍മ്മിച്ചിരിക്കുന്ന ഗ്ലാസ് പാനലില്‍ ചിതറിക്കിടക്കുന്ന രീതിയില്‍ ഗ്ലാസ് കഷ്ണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്. ഇത് ചവിട്ടുമ്പോള്‍ പൊട്ടുന്നതായി തോന്നും. യാത്ര ചെയ്യാന്‍ സുരക്ഷിതമാണ്. ഇന്റര്‍നെറ്റ് ഉപയോഗിക്കുന്ന ആളുകള്‍ക്ക് കടലില്‍ നിരപ്പില്‍ നിന്ന് 1,180 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഈ പാതയുടെ രഹസ്യം അറിയാം.

ടൈഗര്‍ ലീപിംങ് ഗോര്‍ജിലെ ആടുന്ന സ്‌കൈ ലാഡര്‍, യുന്നാന്‍

സമയമാണ് പ്രധാനമെന്ന് ചിന്തിക്കുന്ന ആളുകള്‍ക്കുള്ള സ്ഥലമാണ് ഇത്. ചൈനയുടെ തെക്ക്-പടിഞ്ഞാറുള്ള യുന്നാന്‍ പ്രവിശ്യയിലെ ടൈഗര്‍ ലീപിംങ് ഗോര്‍ജിലെ അദ്ഭുതകരമായ കയറ്റം സഞ്ചാരികള്‍ക്ക് രണ്ട് മാര്‍ഗം തിരഞ്ഞെടുക്കാനുള്ള അവസരമാണ് നല്‍കുന്നത്. ജിന്‍ഷ നദിയില്‍ നിന്നും ചെങ്കുത്തായ കയറ്റം കയറുകയോ അല്ലെങ്കില്‍ സ്‌കൈ ലാഡര്‍ ഉപയോഗിച്ച് പോകാവുന്നതോ ആണ്.

സുരക്ഷ സംവിധാനങ്ങള്‍ ഒന്നും തന്നെ ഇവിടെയില്ല. ഇടുങ്ങിയ 170 പടവുകളാണ് ഇവിടെയുള്ളത്. ചെറിയ മഴ പെയ്താല്‍ പോലും കയറ്റം ദുഷ്‌കരവും ഭീതികരവുമാണ്. നല്ല ഷൂസും എന്നാല്‍ ഭയമില്ലാത്ത മനസുമായി വേണം 3,790 മീറ്റര്‍ ഉയരമുള്ള ഈ മല കയറേണ്ടത്. ഈ മല കയറുമ്പോള്‍ താഴേക്ക് നോക്കരുത്.

http://www.azhimukham.com/travel-harry-meghan-honeymoon-destination-canada-resort/


Next Story

Related Stories