യാത്ര

ഈജിപ്ത് പിരമിഡിലെ 4500 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ സഞ്ചാരികള്‍ക്കായി തുറന്നു

രാജ്യത്ത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഭാഗമായാണ് ഇത് തുറന്നു കൊടുത്തത്.

ഈജിപ്ത് പിരമിഡിലെ 4500 വര്‍ഷം പഴക്കമുള്ള ഒരു ശവക്കല്ലറ ആദ്യമായി പൊതുജങ്ങള്‍ക്കായി തുറന്നു കൊടുത്തു. ഗിസയുടെ അടുത്തുള്ള സക്കാറയിലാണ് ഈ കല്ലറ ഉള്ളത്. പുരാതന ഈജിപ്തിന്റെ രാജകീയ തലസ്ഥാനമായ മെംഫിസിന്റെ ഔദ്യോഗിക സെമിത്തേരിയായി രൂപപ്പെട്ട ഒരു പുരാതന ശവസംസ്‌കാര പ്രദേശമാണ് സക്കാറ.

രാജ്യത്ത് കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിന് ഭാഗമായാണ് ഇത് തുറന്നു കൊടുത്തത്. 2011-ലെ രാഷ്ട്രീയ കലാപവും 2015-ല്‍ റഷ്യന്‍ വിമാന അപകടവുമൊക്കെ രാജ്യത്തിന്റെ പ്രതിച്ഛായക്ക് മങ്ങലേപ്പിച്ചിരുന്നു. ഇത് തിരിച്ചുപിടിക്കാനാണ് പുതിയ നടപടി.
ഈജിപ്റ്റോളജിസ്റ്റ് സാക്കി സാദ് ആണ് 1940-ല്‍ ഈ കല്ലറ കണ്ടെത്തിയത്. ആറാം രാജവംശത്തിലെ ആദ്യ രാജാവിന്റെ വിശ്വസ്തനായ മെഹു എന്ന ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ കല്ലറയാണ് ഇത്.

രണ്ടു ചേമ്പറുകള്‍ ഈ കല്ലറയ്ക്ക് ഉണ്ട്. കല്ലറയുടെ ഉടമസ്ഥന്റെ വിവരങ്ങള്‍ ഇതില്‍ ഉണ്ട്. കൂടാതെ പ്രാചീന ഈജിപ്തിലെ ജീവിത ശൈലിയും ഇതില്‍ വരച്ചു ചേര്‍ത്തിട്ടുണ്ട്. പെപ്പി രാജാവിന്റെ കാലത്താണ് മെഹു ജീവിച്ചിരുന്നത്.

‘4500 വര്‍ഷം പഴക്കമുള്ള കല്ലറ ആണിത്. പെപ്പി രാജാവിന്റെ കാലത്തുള്ളതാണ് ഇത്. അച്ഛന്‍, മകന്‍, പേരക്കുട്ടി എന്നിവര്‍ അടങ്ങുന്ന കുടുംബ കല്ലറയാണ് ഇത്. ‘ഞങ്ങള്‍ മെഹു, മകന്‍ മെരന്‍ രാ, പേരക്കുട്ടി ഹെതബ് ഖാ എന്നിവരെ കാണുന്നു. 48 പദവികളില്‍ അദ്ദേഹം കല്ലറയുടെ ഉടമയ്ക്ക് ഉണ്ട്’ – പുരാവസ്തു സമിതിയുടെ തലവനായ മോസ്തഫാ അല്‍-വസീരി പറഞ്ഞു.

പുരാവസ്തു ഗവേഷകര്‍ ഇതുവരെ നിരവധി അവശിഷ്ടങ്ങള്‍ ഇവിടുന്ന് കണ്ടെത്തിയിട്ടുണ്ട്. 4,400 വര്‍ഷം പഴക്കമുള്ള കല്ലറയും കെയ്റോയുടെ തെക്ക് സ്ഥിതി ചെയ്യുന്ന പ്രാചീന സെമിത്തേരിയായ മിന്യയും ഇതില്‍ ഉള്‍പ്പെടും. ഈ കണ്ടുപിടുത്തങ്ങള്‍ രാജ്യത്തിന്റെ പ്രതിച്ഛായ വര്‍ധിപ്പിക്കുമെന്ന് ഈജിപ്ത് പ്രതീക്ഷിക്കുന്നു. കൂടുതല്‍ സഞ്ചാരികള്‍ രാജ്യത്തേക്ക് കടന്നുവരുമെന്നും ഈജിപ്ത് വിശ്വസിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍