TopTop
Begin typing your search above and press return to search.

ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം ചിലവ് വരുന്ന അഞ്ച് വിദേശരാജ്യങ്ങളില്‍ ചുറ്റികറങ്ങിയാലോ?

ഒരു ലക്ഷം രൂപയില്‍ താഴെ മാത്രം ചിലവ് വരുന്ന അഞ്ച് വിദേശരാജ്യങ്ങളില്‍ ചുറ്റികറങ്ങിയാലോ?

വിദേശയാത്രകള്‍ സ്വപ്നം കാണുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ചിലവിനെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നമ്മളില്‍ പലരും വിദേശത്തേക്ക് പോകാന്‍ മടിക്കുകയും ആ ആഗ്രഹം വേണ്ടെന്ന് വയ്ക്കുകയും ചെയ്യും. എന്നാല്‍ നിങ്ങളുടെ സ്വപ്നം ഇനി മാറ്റി വെയ്‌ക്കേണ്ടതില്ല. ദമ്പതികള്‍ക്ക് സഞ്ചരിക്കാവുന്ന, വെറും ഒരു ലക്ഷത്തിന് താഴെ മാത്രം ചിലവ് വരുന്ന ചില വിദേശ രാജ്യങ്ങളെ കുറിച്ചാണ് ഇനി പറയാന്‍ പോകുന്നത്.

ശ്രീലങ്ക

ബീച്ചുകള്‍, വന്യമൃഗങ്ങള്‍, ക്ഷേത്രങ്ങള്‍, പ്രകൃതി സൗന്ദര്യം അങ്ങനെ ഒരുപാട് കാഴ്ചകളാണ് ശ്രീലങ്ക വിനോദ സഞ്ചാരികള്‍ക്കായി നല്‍കുന്നത്. ബജറ്റ് യാത്ര പോകാന്‍ പറ്റിയ വിദേശ രാജ്യങ്ങളുടെ പട്ടികയില്‍ ശ്രീലങ്കയാണ് മുന്നില്‍. ശ്രീലങ്കയില്‍ വലിയ ചിലവില്ലാതെ അഞ്ചു രാത്രിയും ആറ് പകലും, കൂടുതല്‍ സ്ഥലങ്ങളും നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

സന്ദര്‍ശിക്കേണ്ട സമയം : ഏപ്രില്‍, സെപ്റ്റംബര്‍-ഒക്ടോബര്‍

വിസ ഫീസ് : 5000 രൂപ

വിമാനം : 34,000 രൂപ (ഡല്‍ഹി-കൊളമ്പോ റിട്ടേണ്‍ ട്രിപ്പ് രണ്ടു പേര്‍ക്ക്)

കാഴ്ചകള്‍ കാണാന്‍ : 12,000 രൂപ

പ്രാദേശിക യാത്രകള്‍ : 15,000 രൂപ

ഭക്ഷണം: 9,000 രൂപ

താമസം : 25,000 രൂപ

ഫിലിപ്പീന്‍സ്

വിനോദ സഞ്ചാര മേഖലകളുടെ പട്ടികയില്‍ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ സ്ഥലങ്ങളായ തായ്‌ലന്‍ഡ്, മലേഷ്യ, സിംഗപ്പൂര്‍ എന്നീ പ്രശസ്ത സ്ഥലങ്ങളുമായി താരതമ്യം ചെയ്യുമ്പോള്‍ ഫിലിപ്പീന്‍സ് താഴെയാണ്. എന്നാല്‍, ലോകത്തെ അതിമനോഹരമായ ബീച്ചുകള്‍ ഇവിടെ സ്ഥിതി ചെയ്യുന്നു. 7,641 ദ്വീപുകളും 82 പ്രവിശ്യകളും അടങ്ങിയ ഒരു ദ്വീപ സമൂഹമാണ് ഫിലിപ്പീന്‍സ് അതുകൊണ്ട് ചെലവേറിയതും സമയം പാഴാക്കുന്ന ഒരു മേഖലയുമാണ് ഇതെന്നാണ് സഞ്ചാരികള്‍ കരുതുന്നത്. അതിനാല്‍ ബോറെക്കെ, സിബു, ബൊഹോല്‍, സുറിഗാവോ, ബികോള്‍, ഇലോക്കോസ് പോലെ മനോഹരങ്ങളായ സ്ഥലങ്ങള്‍ ഉണ്ടെങ്കിലും ഞങ്ങള്‍ തലസ്ഥാനമായ മനിലയും പാലാവനുമാണ് നിങ്ങള്‍ക്കായി തിരഞ്ഞെടുത്തിട്ടുള്ളത്. നാല് രാത്രിയും അഞ്ചു പകലും നിങ്ങള്‍ക്ക് ഇവിടെ തങ്ങാം.

സന്ദര്‍ശിക്കേണ്ട സമയം : മെയ് അല്ലെങ്കില്‍ നവംബര്‍

വിസ ഫീസ് : 10,000 രൂപ

വിമാനം : 42,000 രൂപ

കാഴ്ചകള്‍ കാണാന്‍ : 9,000 രൂപ

പ്രാദേശിക യാത്രകള്‍ : 14,000 രൂപ

ഭക്ഷണം : 9,000 രൂപ

താമസം : 16,000 രൂപ

ഇന്തോനേഷ്യ

ബാലിയാണ് ഇന്‍ഡോനേഷ്യയിലെ ഏറ്റവും കൂടുതല്‍ വിനോദ സഞ്ചാരികള്‍ എത്തുന്ന പ്രദേശം. യോഗ്യാകര്‍ത്താ, രാജാ അമ്പാട് ഐലന്‍ഡുകള്‍, സുലാവേസി, ഫ്ലോര്‍സ്, ലോമ്പോക്, നുസാ തെങ്കാര ടിമുറിലെ കൊമോഡോ നാഷണല്‍ പാര്‍ക്ക് എന്നിവയാണ് മറ്റു പ്രശസ്ത സ്ഥലങ്ങള്‍. ബീച്ചുകള്‍, അഗ്നിപര്‍വ്വതങ്ങള്‍, കടല്‍-വന്യമൃഗങ്ങള്‍ കൊണ്ട് സമ്പന്നമാണ് ഇവിടം.

സന്ദര്‍ശിക്കേണ്ട സമയം : ഏപ്രില്‍ അല്ലെങ്കില്‍ ഒക്ടോബര്‍ (നാല് രാത്രി, അഞ്ചു പകല്‍)

വിസ ഫീസ് : 30 ദിവസത്തിന് താഴെ താമസിക്കാനും ഇന്ത്യന്‍ പാസ്സ്പോര്‍ട്ടും ഉണ്ടെങ്കില്‍ വിസ വേണ്ട

വിമാനം : 43,000 രൂപ (ഡല്‍ഹി-ബാലീ റിട്ടേണ്‍ ട്രിപ്പ് രണ്ടു പേര്‍ക്ക്)

കാഴ്ചകള്‍ കാണാന്‍ : 8,000 രൂപ

പ്രാദേശിക യാത്രകള്‍ : 23,000 രൂപ

ഭക്ഷണം : 10,000 രൂപ

താമസം : 16,000 രൂപ

ഹോങ്കോങ്

മറ്റുള്ള സ്ഥലങ്ങളെക്കാള്‍ സ്വല്പം ചിലവേറിയതാണ് ഹോങ്കോങ്. അതുകൊണ്ട് മൂന്ന് ദിവസത്തിനുളളില്‍ നഗരം ചുറ്റിക്കാണുന്നതാണ് ഉത്തമം. എന്നാല്‍, ഒരു സന്തോഷ വാര്‍ത്ത എന്തെന്നാല്‍ വിസ ഇല്ലാതെ 14 ദിവസം ഇവിടെ തങ്ങാം. ഇതിനായി ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. (https://www.immd.gov.hk/eng/services/visas/pre-arrival-registration-for-indian-nationals.html).

സന്ദര്‍ശിക്കേണ്ട സമയം : ഒക്ടോബര്‍ മാസത്തിന്റെ തുടക്കത്തില്‍ (മൂന്ന് രാത്രി, നാല് പകല്‍)

സൗജന്യ സന്ദര്‍ശനം : ഓണ്‍ലൈന്‍ വഴി HKSAR സൗജന്യ വിസ ലഭിക്കും

വിമാനം : 45,000 രൂപ (ഡല്‍ഹി-ഹോങ്കോങ് റിട്ടേണ്‍ ട്രിപ്പ് രണ്ടു പേര്‍ക്ക്)

കാഴ്ചകള്‍ കാണാന്‍ : 25,000 രൂപ

പ്രാദേശിക യാത്രകള്‍ : 6,000 രൂപ

ഭക്ഷണം : 9,000 രൂപ

താമസം : 15,000 രൂപ

കംബോഡിയ

ഖമര്‍ ഭരണ കാലത്ത് നടന്ന കൂട്ടക്കൊല ചരിത്രത്തില്‍ ഒരുപാട് ചര്‍ച്ച ചെയ്യപ്പെട്ടതാണ്. ഈ രാജ്യം ഖമര്‍, കംബോജദേശ, കംപൂച്ചിയ എന്നീ പേരുകളിലും അറിയപ്പെട്ടിരുന്നു. ഇന്ന് ഇത് ഒരു പ്രധാന വിനോദ സഞ്ചാര മേഖലയാണ്. നിരവധി മനോഹരമായ കാഴ്ചകളും കെട്ടിടങ്ങളും ഇവിടെയുണ്ട്. എന്നാല്‍ വിമാന ടിക്കറ്റ് മൂന്ന്-നാല് മാസം മുന്‍പ് ബുക്ക് ചെയ്യാന്‍ ശ്രദ്ധിക്കുക. 6-7 മണിക്കൂര്‍ ആണ് ഒരു ദിശയിലേക്കുള്ള യാത്ര.

സന്ദര്‍ശിക്കേണ്ട സമയം : ഏപ്രില്‍ അല്ലെങ്കില്‍ ഒക്ടോബര്‍ (നാല് രാത്രി, അഞ്ചു പകല്‍)

വിസ ഫീസ് : 5,000

വിമാനം : 40,000 രൂപ (ഡല്‍ഹി-നോം പെന്‍ റിട്ടേണ്‍ ട്രിപ്പ് രണ്ടു പേര്‍ക്ക്)

കാഴ്ചകള്‍ കാണാന്‍ : 12,000 രൂപ

പ്രാദേശിക യാത്രകള്‍ : 15,000 രൂപ

ഭക്ഷണം : 8,000 രൂപ (ഒരു മീലിന് 700 മുതല്‍ 1000 രൂപ)

താമസം : 20,000 രൂപ

(*ചിത്രം- ടെംപിള്‍ ഓഫ് ടൂത് റെലിക് (ശ്രീലങ്ക)- ഗായത്രി ശിവകുമാര്‍)


Next Story

Related Stories