യാത്ര

വിദേശ സഞ്ചാരികള്‍ക്ക് കേരളത്തോടുള്ള താല്‍പര്യം കുറയുന്നുണ്ടോ?

എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിലെ എട്ട് ജില്ലകളില്‍  വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ 4.23 ശതമാനം കുറവാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത്.

വിദേശ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ എന്ന സ്ഥാനം കേരളത്തിന് നഷ്ടമാകുന്നുണ്ടോ? കേരളത്തിലെത്തുന്ന വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവാണ് 2017 ഓഗസ്റ്റ് – സെപ്റ്റംബര്‍ മാസങ്ങളില്‍ രേഖപ്പെടുത്തിയത്. ഓഗസ്റ്റില്‍ 9.05 ശതമാനവും സെപ്റ്റംബറില്‍ 12.62 ശതമാനം കുറവുമാണ് രേഖപ്പെടുത്തിയത്. 2016 ലെ കണക്ക് പ്രകാരം കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലും വിദേശ സഞ്ചാരികളുടെ ഒഴുക്കില്‍ 4.29 ശതമാനം കുറവുണ്ടായി.

എക്കണോമിക്സ് ആന്‍ഡ് സ്റ്റാറ്റിസ്റ്റിക്‌സ് വകുപ്പിന്റെ 2017 ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെയുള്ള കണക്ക് അനുസരിച്ച് കേരളത്തിലെ എട്ട് ജില്ലകളില്‍  വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഇടിവുണ്ടായിട്ടുണ്ട്. ഈ കാലയളവില്‍ 4.23 ശതമാനം കുറവാണ് വിദേശ സഞ്ചാരികളുടെ എണ്ണത്തില്‍ ഉണ്ടായത്. അതേസമയം ആഭ്യന്തര സഞ്ചാരികളുടെ എണ്ണത്തില്‍ 11.03 വളര്‍ച്ച രേഖപ്പെടുത്തി. ഇതിന് പ്രധാന കാരണം അയല്‍ രാജ്യങ്ങളില്‍ നിന്നുമുള്ള കനത്ത മത്സരം, കൂടുതല്‍ സഞ്ചാരികളെ ഉള്‍കൊള്ളാന്‍ കഴിയാത്ത അടിസ്ഥാന സൗകര്യം, പുതുമ നഷ്ടപെട്ട ഉത്പന്നങ്ങള്‍ എന്നിവയാണെന്ന് ടൂറിസം മേഖലയിലെ വമ്പന്മാര്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍, ജി എസ് ടി  വന്നതോടെ ഹോട്ടല്‍ വില ഉയര്‍ന്നതാണ് ഇതിന് കാരണമെന്നാണ് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ അഭിപ്രായപ്പെട്ടത്.

ജൂലൈ 2017വരെ വിനോദസഞ്ചാരികളുടെ വരവില്‍ വന്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍ ഹോട്ടലുകളില്‍ 28 ശതമാനം ജി എസ് ടി രേഖപ്പെടുത്തിയത് പ്രതീക്ഷകള്‍ തകരാറിലാക്കിയെന്നും ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലാണ് ഇതിന്റെ പ്രത്യാഘാതം അനുഭവപ്പെട്ടതെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ജി എസ് ടി കൗണ്‍സിലില്‍ കേരള സര്‍ക്കാരിന്റെയും ടൂറിസം മേഖലയിലെ കൃത്യമായ ഇടപെടലുകളും കൊണ്ട് 7,500 വരെ നിരക്കുള്ള ഹോട്ടല്‍ റൂമുകളുടെ നികുതി കുറയ്ക്കാന്‍ സാധിച്ചെന്ന് കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി.

2016 നെ അപേക്ഷിച്ച് കഴിഞ്ഞ ഒന്‍പത് മാസത്തെ കണക്ക് അനുസരിച്ച്, വിദേശ സഞ്ചാരികളുടെ ഒഴുക്കില്‍ നേരിയ വര്‍ദ്ധനവ് ഉണ്ടായി. തിരുവനന്തപുരം, എറണാകുളം എന്നീ ജില്ലകളിലാണ് സഞ്ചാരികള്‍ കൂടുതലായും എത്തിയത്. മറ്റു ജില്ലകളില്‍ കുറവായിരുന്നു. അതേസമയം, ഇടുക്കി, വയനാട്, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് ആഭ്യന്തരസഞ്ചാരികള്‍ കൂടുതല്‍ എത്തിയത്. ജി എസ് ടിയും വേനലിലെ ജലദൗര്‍ലഭ്യതയും കാരണം ഗുരുവായൂരില്‍ എത്തുന്ന സഞ്ചാരികള്‍ കുറവായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍