Top

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ആക്ഷന്‍ താരങ്ങളും നിറഞ്ഞ യാത്രവിമാനങ്ങളുമായി എയര്‍ക്രാഫ്റ്റ് കമ്പനികള്‍

കാര്‍ട്ടൂണ്‍ കഥാപാത്രങ്ങളും ആക്ഷന്‍ താരങ്ങളും നിറഞ്ഞ യാത്രവിമാനങ്ങളുമായി എയര്‍ക്രാഫ്റ്റ് കമ്പനികള്‍
വിമാനയാത്ര കൂടുതല്‍ രസകരമാക്കുവാന്‍ വിമാനകമ്പനികള്‍ വിത്യസ്തമായ പല ആശയങ്ങളും നടപ്പിലാക്കാറുണ്ട്. ഇപ്പോള്‍ ഇത്തരത്തില്‍ ശ്രദ്ധ നേടിയിരിക്കുന്നത് ചില എയര്‍ക്രാഫ്റ്റുകളുടെ പുറത്തുള്ള പെയിന്റിംഗ് വര്‍ക്കുകളാണ്. ഇന്റര്‍നാഷണല്‍ വിമാനങ്ങളില്‍ ആ രാജ്യത്തിന്റെ പ്രതീകങ്ങള്‍ വരച്ച് ചേര്‍ക്കുമ്പോള്‍ പ്രാദേശിക വിമാനങ്ങളില്‍ കഥാപാത്രങ്ങളെയും ആക്ഷന്‍ താരങ്ങളെയും ചേര്‍ക്കുന്നതാണ് ഇപ്പോഴത്തെ ട്രെന്‍ഡ്. പെയിന്റിംഗുകള്‍ ചെയ്ത ആകര്‍ഷകമായ ചില എയര്‍ ക്രാഫ്റ്റുകളേ പരിചയപ്പെടാം-

അലാസ്‌ക എയര്‍ലൈന്‍സ് - 'ദി ഇന്‍ക്രിഡിബിള്‍സ്'


ടൈ-ഇന്‍സ് എന്ന സംസ്‌കാരമാണ് ഇവിടുത്തെ വിമാനങ്ങള്‍ക്ക് വീണ്ടും പുതിയ നിറങ്ങള്‍ നല്‍കാന്‍ കാരണം. 2018-ല്‍ 'ഇന്‍ക്രിഡിബിള്‍ 2' വിന്റെ റിലീസിന് മുന്‍പാണ് അലാസ്‌ക എര്‍ലൈന്‍സിന് പുത്തന്‍ നിറങ്ങള്‍ നല്‍കുന്നത്. അലാസ്‌ക എയര്‍ലൈന്‍സ് എസ്‌കിമോയോടൊപ്പം മിസ്റ്റര്‍ ഇന്‍ക്രിഡിബിള്‍, എലാസ്റ്റിഗേളും ഈ കുടുംബത്തിലെ മറ്റ് എല്ലാവരെയും ആരാധകര്‍ക്ക് കാണാം.

എയര്‍ ന്യൂസ്ലന്‍ഡ് -
'ലോര്‍ഡ് ഓഫ് ദി റിംഗ്സ്'ഓസ്‌കാര്‍ പുരസ്‌കാരം ലഭിച്ച 'ലോര്‍ഡ് ഓഫ് ദി റിംഗ്സ്' പരമ്പരയുടെ ചുവട് പിടിച്ച് ഇതിന്റെ ചിത്രീകരണം നടന്ന ന്യൂസ്ലന്‍ഡിലെ പ്രദേശങ്ങളന്വേഷിച്ച് ധാരാളം സഞ്ചാരികള്‍ എത്തുന്നുണ്ട്. ഇവരെ ആകര്‍ഷിക്കാനായി ഇവിടുത്തെ ദേശീയ വിമാനങ്ങളില്‍ 'ലോര്‍ഡ് ഓഫ് ദി റിംഗ്സ്' ബ്രാന്‍ഡ് നല്‍കി. ഇന്‍ ഫ്ളൈറ്റ് സുരക്ഷ വീഡിയോ ഒരുക്കിയത് സിനിമയിലെ കഥാപാത്രങ്ങളെ വെച്ചായിരുന്നു.

ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സ് - 'ടോയ് സ്റ്റോറി'പിക്സറുമായുള്ള പങ്കാളിത്തത്തില്‍ ചൈന ഈസ്റ്റേണ്‍ എയര്‍ലൈന്‍സിന്റെ അകവും പുറവും ബസ്, വുഡി, ജെസീ തുടങ്ങിയ ടോയ് സ്റ്റോറി കഥാപാത്രങ്ങള്‍ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ്. ഷാങ്-ഹായിലേക്ക് മാത്രമാണ് ഈ വിമാനം പറക്കുന്നത്. ഷാങ്-ഹായ് ഡിസ്നിലാന്‍ഡില്‍ ടോയ് സ്റ്റോറി ലാന്‍ഡുണ്ട്. ഹെഡ്ഫോണ്‍, സീറ്റ്, യാത്രക്കാര്‍ക്ക് ലഭിക്കുന്ന ബോര്‍ഡിംഗ് പാസുകളില്‍ വരെ ടോയ് സ്റ്റോറി കഥാപാത്രങ്ങള്‍ കാണാം.ബ്രസില്‍സ് എയര്‍ലൈന്‍സ്-
'ടിന്‍ടിന്‍'ബെല്‍ജിയംകാരുടെ ഏറ്റവും പ്രശസ്തമായ ടിന്‍ടിനാണ് ബ്രസില്‍സ് എയര്‍ലൈന്‍സിന്റെ പ്രധാന ആകര്‍ഷണം. 37 മീറ്ററുള്ള സ്രാവിന്റെ ആകൃതിയിലുള്ള മുങ്ങിക്കപ്പലിന്റെ രൂപത്തിലാണ് വിമാനം. ടിന്‍ടിന്റെ 'റെഡ് റാക്ക്ഹാമ്സ് ട്രെഷറില്‍' നിന്നാണ് ഇത്. ടിന്‍ടിനും സന്തതസഹചാരിയായ സ്നോവി(ഫ്രഞ്ചില്‍ മിലോ )യും എയര്‍ലൈന്‍സിന്റെ പെയ്ന്റിംഗിലുണ്ട്.വെസ്റ്റ്ജെറ്റ് - 'ഫ്രോസന്‍'


'ഫ്രോസന്‍' എന്ന ആനിമേഷന്‍ ചിത്രത്തിലെ കഥാപാത്രങ്ങളെയാണ് കനേഡിയന്‍ എയര്‍ലൈന്‍ വെസ്റ്റ്ജെറ്റ് വിമാനത്തില്‍ വരച്ചിരിക്കുന്നത്. ഫ്രോസനിലെ അന്ന, എല്‍സ, ഒലാഫ് എന്നിവയെ പെയിന്റ് ചെയ്യണമെങ്കില്‍ 23 വ്യത്യസ്ത നിറങ്ങളുള്ള 170 ഗാലണോളം പെയിന്റ് ആവിശ്യമാണ്. ഡിസ്നിയുമായി ചേര്‍ന്നാണ് വെസ്റ്റ്ജെറ്റ് വിമാനത്തില്‍ പെയിന്റിംഗ് നടത്തിയത്. ഇതിനായി കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ്, ജര്‍മ്മനി എന്നിവിടങ്ങളില്‍ നിന്നുമാണ് പെയിന്റര്‍മാരെ കൊണ്ടു വന്നത്. യാത്രകാര്‍ക്ക് ഇംഗ്ലീഷ്, ഫ്രഞ്ച്, ഡച്ച് ഭാഷകളിലുള്ള പുസ്തകങ്ങളും വിമാനത്തില്‍ വായിക്കാനുള്ള സൗകര്യമുണ്ട്.

Next Story

Related Stories