യാത്ര

കടലിന്‍ അഗാധമാം നീലിമയിലേക്ക്: ആന്‍ഡമാനില്‍ ഡൈവിംഗ് സ്വര്‍ഗം തീര്‍ത്ത മൂന്ന് സഹോദരന്മാര്‍

Print Friendly, PDF & Email

”വെള്ളത്തിന് അടിത്തട്ടില്‍ നാല് മിനിട്ട് ശ്വാസം പിടിച്ച് നിര്‍ത്താന്‍ എനിക്ക് സാധിക്കും” – ഡിക്സണ്‍ പറയുന്നു. ”തങ്ങള്‍ക്ക് ഡൈവ് ചെയ്യാന്‍ മുഖംമൂടികളോ ചിറകുകളോ ആവശ്യമില്ല. സ്വന്തം കൈകള്‍ മാത്രം മതി” – ജോണി പറഞ്ഞു.

A A A

Print Friendly, PDF & Email

ആന്‍ഡമാനിലെ ഹാവ്ലോക് ദ്വീപ് ഇന്ന് മികച്ചൊരു ഡൈവിംഗ് ഡെസ്റ്റിനേഷനാണ്. ഇതിന് പിന്നില്‍ മൂന്ന് സഹോദരന്മാരുടെ അധ്വാനമുണ്ട്. പോയസെ സഹോദരന്മാരായ ഡിക്സണ്‍, ജാക്ക്സണ്‍, ജോണി എന്നിവരാണ് അവര്‍. ഹാവ്ലോക്കിലെ ‘ഡൈവിംഗ് ഇതിഹാസങ്ങള്‍’ എന്നാണ് ഇവര്‍ അറിയപ്പെടുന്നത്. കാരെന്‍ ഗോത്രവിഭാഗത്തില്‍ പെട്ട ഇവര്‍ ചെറുപ്പം മുതല്‍ തന്നെ ആന്‍ഡമാനിലെ കടലില്‍ ഡൈവിംഗില്‍ പ്രാവീണ്യം നേടിയിരുന്നു. ഇവരുടെ അധ്വാനവും ശ്രമവും കാരണം ആന്‍ഡമാന്‍ ആഗോള ഡൈവിംഗ് ഭൂപടത്തില്‍ ഇടം നേടി.

ഡൈവിംഗ് പ്രാഗല്‍ഭ്യം തങ്ങള്‍ക്ക് പാരമ്പര്യമായി ലഭിച്ചതാണെന്നാണ് മൂത്ത സഹോദരനായ ഡിക്സണ്‍ പറയുന്നത്. മഴക്കാലത്ത് ഇവര്‍ നെല്‍കൃഷി ചെയ്തിരുന്നുവെന്നും, കടല്‍ ശാന്തമായി കിടക്കുമ്പോള്‍ മീന്‍ പിടുത്തത്തിന് ഇറങ്ങാറുണ്ടെന്നും ഡിക്സണ്‍ കൂട്ടിച്ചേര്‍ത്തു. ഒരുപാട് നാളത്തെ പരിശ്രമങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഒടുവിലാണ് മൂന്ന് ഡൈവിംഗ് സൈറ്റുകള്‍ ഇവര്‍ കണ്ടെത്തിയത്. ഈ മൂന്ന് ഡൈവിംഗ് സൈറ്റുകളും ഇവരുടെ പേരിലാണ് അറിയപ്പെടുന്നത് – ഡിക്സണ്‍സ് പിനാക്കിള്‍ (Dickson’s Pinnacle), ജോണീസ് ഗോര്‍ജ് (Johnny’s Gorge) ജാക്സണ്‍സ് ബാര്‍ (Jackson’s Bar). ആമകള്‍, കടല്‍ പാമ്പുകള്‍, ട്രോപ്പിക്കല്‍ ഫിഷ്, മന്ദ റേയ്സ് എന്നിവയാണ് ഈ മൂന്ന് സ്ഥലങ്ങളുടെ പ്രധാന ആകര്‍ഷണങ്ങള്‍.

കാരെന്‍ ഗോത്ര വര്‍ഗക്കാര്‍ക്ക് ദ്വീപിലെ ഏതെങ്കിലും ഹോട്ടില്‍ ജോലി നല്‍കിയാല്‍ അവര്‍ അത് ഭംഗിയായി നിറവേറ്റും. എന്നാല്‍ ഒരു വര്‍ഷത്തില്‍ കൂടുതല്‍ അവര്‍ അവിടെ നില്‍ക്കില്ല. എന്നാല്‍ അവരോട് പുലര്‍ച്ചെ നാല് മണിക്ക് ഡൈവിംഗിനായുള്ള എര്‍ടാങ്ക് കൊണ്ടുവരാന്‍ പറഞ്ഞാല്‍ അവര്‍ അത് സന്തോഷത്തോടെ ചെയ്യും. അവര്‍ അത്രയധികം കടലിനെ സ്നേഹിക്കുന്നുണ്ടെന്ന് ഡിക്സണ്‍ പറയുന്നു. ഇവരുടെ കഴിവുകള്‍ പകര്‍ന്ന് നല്‍കാന്‍ 2011ല്‍ ഓഷ്യന്‍ ട്രൈബ് സ്ഥാപിച്ചു. ഇതിലൂടെ തുടക്കക്കാര്‍ക്കും ലോകത്തുള്ള ഡൈവിംഗ് പ്രേമികള്‍ക്കും കാരെന്‍ ഡൈവിംഗിനെ കുറിച്ചുള്ള പാഠങ്ങള്‍ പകര്‍ന്ന് നല്‍കുകയാണ് ഇവരുടെ ലക്ഷ്യം. ജോണി ഫ്രീ ഡൈവിംഗിലൂടെ ജോണീസ് ഗോര്‍ജിന്റെ അടിത്തട്ടില്‍ പോയി തൊട്ടിട്ട് വരും. ഇത് ഇവിടുത്തെ ഗോത്രത്തിന്റെ ചെറിയൊരു വിദ്യയാണെന്ന് ഡിക്സണ്‍ പറഞ്ഞു.

”വെള്ളത്തിന് അടിത്തട്ടില്‍ നാല് മിനിട്ട് ശ്വാസം പിടിച്ച് നിര്‍ത്താന്‍ എനിക്ക് സാധിക്കും” – ഡിക്സണ്‍ പറയുന്നു. ”തങ്ങള്‍ക്ക് ഡൈവ് ചെയ്യാന്‍ മുഖംമൂടികളോ ചിറകുകളോ ആവശ്യമില്ല. സ്വന്തം കൈകള്‍ മാത്രം മതി” – ജോണി പറഞ്ഞു. പരിശീലനം ഉണ്ടെങ്കിലേ ഇത് സാധിക്കൂ, ജാക്സണ്‍ കൂട്ടിച്ചേര്‍ത്തു. ജാക്സണും ഒരു ഫ്രീ ഡൈവിംഗ് വിദ്ഗദനാണ്. ”ഡൈവിംഗ് തനിക്ക് ഒരുപാട് സന്തോഷവും ആനന്ദവും നല്‍കുന്നൊരു ജോലിയാണെന്നും, എന്ത് കണ്ടുപിടിക്കാന്‍ പോകുന്നുവെന്നോ എന്ത് കാഴ്ചയാണ് കാണാന്‍ പോകുന്നുവെന്നോ തനിക്ക് അറിയില്ല. എങ്കിലും വെള്ളത്തിനടിയിലും സ്വന്തം വീടു പോലെയാണ് തോന്നുന്നത്” – ഡിക്സണ്‍ പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍