യാത്ര

‘ഹിമാലയന്‍ ക്യൂനി’ന് തീ പിടിച്ചു; 200 സഞ്ചാരികളും സുരക്ഷിതരെന്ന് റിപ്പോര്‍ട്ട്

കല്‍ക്ക-ഷിംല 52455 എന്ന ടോയ് ട്രെയിന്‍ സോളന്‍ ജില്ലയിലെ കുമാര്‍ഹട്ടി എന്ന പ്രദേശത്ത് വച്ചാണ് തീപിടിച്ചത്.

ഹിമാചല്‍ പ്രദേശിന്റെ ദൃശ്യഭംഗി സഞ്ചാരികള്‍ക്ക് കാട്ടികൊടുക്കുന്ന ‘ഹിമാലയന്‍ ക്യൂന്‍’ ടൂറിസ്റ്റ് ട്രെയിന്റെ എഞ്ചിന് തീ പിടിച്ചു. ഏഴുകോച്ചുകളില്‍ 200 ഓളം യാത്രകാരുമായി സഞ്ചരിച്ചിരുന്ന ട്രെയിനിന്റെ എന്‍ഞ്ചിനാണ് തീ പിടിച്ചത്. എല്ലാവരും സുരക്ഷിതരാണ്. ട്രെയിനിന്റെ കോച്ചിനും കേടുപാടുകള്‍ സംഭവിച്ചിട്ടില്ല.

കല്‍ക്ക-ഷിംല 52455 എന്ന ടോയ് ട്രെയിന്‍ സോളന്‍ ജില്ലയിലെ കുമാര്‍ഹട്ടി എന്ന പ്രദേശത്ത് വച്ചാണ് തീപിടിച്ചത്. ലോക്കോപൈലറ്റ് എഞ്ചിന്‍ മാറ്റിയതിന് ട്രെയ്ന്‍ സുരക്ഷിതമായി ഷിംലയില്‍ എത്തിച്ചു. അപകടകാരണം വ്യക്തമായിട്ടില്ലെന്ന് എഎന്‍ഐ ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

യുനെസ്‌കോ പൈതൃക പട്ടികയില്‍ ഇടം നേടിയ കല്‍ക്ക-ഷിംല റെയില്‍ റൂട്ട് നാരോ ഗേജ് ആണ്. 1903ല്‍ സര്‍വീസ് ആരംഭിച്ച ഈ റൂട്ട് 96 കിലോമീറ്ററുണ്ട്. പാതയില്‍ 103ഓളം ടണലുകളുണ്ട്. സുന്ദരമായ ഈ പാതയിലൂടെ സഞ്ചാരം നടത്താന്‍ ധാരാളം ആളുകള്‍ ഈ റൂട്ടിലെത്താറുണ്ട്.

മലമുകളിലൂടെ കൂകി പാഞ്ഞ് പോകുന്ന തീവണ്ടിയില്‍ യാത്ര പോകാം

നഗരങ്ങള്‍, വഴിയോരങ്ങള്‍, യാത്രകള്‍, സിനിമ: ഒരു ഷിംല അനുഭവം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍