ഹെല്‍ത്ത് / വെല്‍നെസ്സ്

ഇന്ത്യ മെഡിക്കല്‍ ടൂറിസം ഹബ് ആയി മാറുന്നു

ഇന്ത്യ അനുവദിക്കുന്ന മെഡിക്കല്‍ വിസയുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല്പത്തഞ്ച് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്

ഇന്ത്യ മെഡിക്കല്‍ ടൂറിസം ഹബ് ആയി മാറുന്നു. വിദേശികള്‍ക്ക് താല്പര്യമുള്ള ചികിത്സാ കേന്ദ്രമായി ഇന്ത്യ വളരെ വേഗം മാറുന്നു എന്നാണ് കണക്കുകള്‍. കണക്കനുസരിച്ച് തുടര്‍ ചികിത്സയ്ക്ക് ഉള്‍പ്പെടെ ഇന്ത്യ 2016-ല്‍ അനുവദിച്ച മെഡിക്കല്‍ വിസ 1.78 ലക്ഷത്തില്‍ അധികമാണ്. 2015-ല്‍ ഇത് 1.22 ലക്ഷം ആയിരുന്നു. 2014-ല്‍ 184298 വിദേശ സഞ്ചാരികള്‍ എത്തിയപ്പോള്‍ 2012-ല്‍ ഇത് 233918 ആയിരുന്നു. 2016 ആയപ്പോഴേക്കും റിഡ്ജ് 361060 ആയി.

ഇന്ത്യ അനുവദിക്കുന്ന മെഡിക്കല്‍ വിസയുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ നാല്പത്തഞ്ച് ശതമാനം വര്‍ദ്ധിച്ചിട്ടുണ്ട്. ലോക നിലവാരത്തില്‍ ഉള്ള ആശുപത്രികളും വിദഗ്ധ ഡോക്ടര്‍മാരുടെ സേവനവും മെഡിക്കല്‍ ടൂറിസം രംഗത്ത് ഇന്ത്യയുടെ സ്ഥാനം ശക്തി പ്പെടുത്തി യതായി കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രി യുടെ റിപ്പോര്‍ട്ടില്‍ (India- Services Sector -A Multi trillion dollar Opportunity for Global Symbiotic Growth) പറയുന്നു.

മേജര്‍ ശസ്ത്രക്രിയകള്‍ക്ക് ഇന്ത്യയില്‍ ചെലവാകുന്ന തുക, വികസിത രാജ്യങ്ങളെ അപേക്ഷിച്ച് പത്തു ശതമാനം കുറവാണ്. മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍, മാലദ്വീപുകള്‍, പാകിസ്ഥാന്‍, ഭൂട്ടാന്‍, ശ്രീലങ്ക എന്നിവിടങ്ങളില്‍ നിന്നാണ് പ്രധാനമായും ഇന്ത്യ യിലേക്ക് രോഗികള്‍ എത്തുന്നത്. ഭാവിയില്‍ യൂറോപ്പിനും യുഎസ്എ-യ്ക്കും ഇന്ത്യ വാതില്‍ തുറക്കും.

കാരണം യുഎസ്-ലേക്കാള്‍ കുറവും യൂറോപ്പിലേതിന്റെ പകുതിയും മാത്രമേ ഇന്ത്യ യില്‍ ചെലവ് വരുന്നുള്ളൂ. മെഡിക്കല്‍ ടൂറിസ ത്തിന്റെ പത്തു ശതമാനം ഡെന്റല്‍ ടൂറിസം ആണ്. സര്‍ക്കാര്‍ അതിനെ പ്രോത്സാഹിപ്പി ക്കുന്നുണ്ട്. യൂറോപ്പിലെയും യുഎസി-ലെയും ചെലവിന്റെ പത്തില്‍ ഒന്ന് മാത്രമേ ഈ രംഗത്ത് ഇന്ത്യയില്‍ ചെലവാകുന്നുള്ളൂ.

2020-ഓടെ ഇന്ത്യയിലെ മെഡിക്കല്‍ ടൂറിസം മേഖല എട്ട് ബില്യണില്‍ എത്തും എന്നാണ് പ്രതീക്ഷിക്കുന്നത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. മൂന്നു തവണ സന്ദര്‍ശിക്കാം എന്ന് ഇ-മെഡിക്കല്‍ വിസ സൗകര്യം ഇന്ത്യ ഇപ്പോള്‍ ലളിതമാക്കി. മെഡിക്കല്‍ ടൂറിസം രംഗത്ത് സര്‍ക്കാരിന്റെ പിന്തുണ അഭിനന്ദനം അര്‍ഹിക്കുന്നു. വിവിധ വൈദ്യ ശാസ്ത്ര മേഖലകള്‍ക്ക് ഇന്ത്യയില്‍ ആവശ്യക്കാര്‍ അധികമാണ്.

കോസ്മെറ്റിക് സര്‍ജറി യുടെ കാര്യത്തില്‍ ഇന്ത്യയിലെ ഡോക്ടര്‍മാര്‍ വളരെ നല്ല പ്രവര്‍ത്തനമാണ് കാഴ്ചവയ്ക്കുന്നത്. ചര്‍മത്തിലെ അലര്‍ജി, മുടി കൊഴിച്ചില്‍, പിഗ്മെന്റേഷന്‍, വെള്ളപ്പാണ്ട് മുതലായവയ്ക്ക് അഫ്ഗാനിസ്ഥാന്‍, ഉസ്ബെക്കിസ്ഥാന്‍, ബംഗ്ലാദേശ്, കുവൈറ്റ്, യുഎഇ, മൗറീഷ്യസ്, മാലദ്വീപുകള്‍, തുര്‍ക്കി മുതലായ രാജ്യങ്ങളില്‍ നിന്നാണ് രോഗികള്‍ എത്തുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍