യാത്ര

ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട വിദേശ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍: ഇന്‍ഡോനേഷ്യ, തായ്‌ലന്റ്, സിംഗപ്പൂര്‍, യുഎഇ

Print Friendly, PDF & Email

നാലിലൊന്ന് പേര്‍ വിദേശരാജ്യങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. 2017 നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയ്ക്ക് മേക് മൈ ട്രിപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത 35 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വേ സംഘടിപ്പിച്ചത്.

A A A

Print Friendly, PDF & Email

ഇന്ത്യന്‍ സഞ്ചാരികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകള്‍ ഇന്‍ഡോനേഷ്യ, തായ്‌ലന്റ്, യുഎഇ എന്നീ രാജ്യങ്ങളിലാണുള്ളതെന്ന് സര്‍വേ റിപ്പോര്‍ട്ട്. ട്രാവല്‍ സൈറ്റായ മേക്ക് മൈ ട്രിപ്പ് ആണ് സര്‍വേ സംഘടിപ്പിച്ചത്. സര്‍വേയോട് പ്രതികരിച്ച 49 ശതമാനം പേരും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കളോടൊപ്പമോ യാത്ര ചെയ്തവരാണ്. നാലിലൊന്ന് പേര്‍ വിദേശരാജ്യങ്ങളാണ് യാത്രയ്ക്കായി തിരഞ്ഞെടുത്തത്. 2017 നവംബര്‍ 15നും ഡിസംബര്‍ 15നും ഇടയ്ക്ക് മേക് മൈ ട്രിപ്പ് വഴി ടിക്കറ്റ് ബുക്ക് ചെയ്ത 35 വയസ് വരെ പ്രായമുള്ളവര്‍ക്കിടയിലാണ് സര്‍വേ സംഘടിപ്പിച്ചത്.

ഇന്ത്യക്കകത്ത് യാത്ര ചെയ്യുന്നവരില്‍ കൂടുതല്‍ പേരും കുടുംബത്തോടൊപ്പമോ അല്ലെങ്കില്‍ സുഹൃത്തുക്കളോടൊപ്പമോ ബീച്ചുകളിലോ ഹില്‍ സ്‌റ്റേഷനുകളിലോ അവധിക്കാലം ചിലവഴിക്കാന്‍ ഇഷ്ടപ്പെടുന്നു. അന്താരാഷ്ട്ര ലൊക്കേഷനുകളില്‍ കുറച്ച് ദിവസത്തേയ്ക്കുള്ള വിദേശ യാത്രയ്ക്കായി കൂടുതല്‍ പേരും തിരഞ്ഞെടുത്തിരിക്കുന്നത് സിംഗപ്പൂരാണ്. പിന്നെ പെട്ടെന്ന് കറങ്ങിയടിച്ചുപോരാവുന്ന യുഎഇയിലേയും തായ്‌ലന്റിലേയും കേന്ദ്രങ്ങള്‍.

രാജ്യത്തിനകത്തുള്ള യാത്രകളായാലും വിദേശയാത്രകളായാലും കൂടുതല്‍ മധ്യവര്‍ഗ സഞ്ചാരികളും നഗരം ചുറ്റിയടിക്കുക, ഷോപ്പിംഗ്, ബീച്ചില്‍ പോവുക തുടങ്ങിയ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നു. അമ്യൂസ്‌മെന്റ് പാര്‍ക്കുകള്‍, ബോട്ട് റൈഡുകള്‍ തുടങ്ങിയവ പൊതുവെ വിദേശത്തേയ്ക്ക് പോകുന്ന യാത്രക്കാര്‍ ഇഷ്ടപ്പെടുന്നുണ്ട്. അതേസമയം അധികം ആള്‍ത്തിരക്കില്ലാത്ത ബീച്ചുകളും ശാന്തമായ ഹില്‍ സ്‌റ്റേഷനുകളുമാണ് ഇന്ത്യക്കകത്തുള്ള യാത്രകളില്‍ കൂടുതല്‍ പേരും തിരഞ്ഞെടുക്കുന്നത്. ഹണിമൂണ്‍ ആഘോഷത്തിനായി പോയവരില്‍ 40 ശതമാനം പേരും വിദേശയാത്ര തിരഞ്ഞെടുത്തിരിക്കുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍