യാത്ര

ഇന്ത്യക്കാര്‍ക്ക് ഇനി വിസയില്ലാതെ ശ്രീലങ്കയില്‍ ചുറ്റിയടിക്കാം

2018 ആദ്യപകുതിയില്‍ സഞ്ചാരികളുടെ വരവില്‍ 15.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 206,337 പേരുമായി ഇന്ത്യയാണ് ശ്രീലങ്കയില്‍ എത്തിയവരില്‍ ഒന്നാം സ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന് 136,294 പേരുമെത്തി.

ഇന്ത്യക്കാര്‍ക്ക് ശ്രീലങ്ക സന്ദര്‍ശിക്കാന്‍ വിസരഹിത സംവിധാനം ഉടന്‍ നിലവില്‍ വന്നേക്കും. ഇന്ത്യ, ചൈന പോലെയുള്ള രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിസരഹിത പ്രവേശനം സാധ്യമാക്കുന്നത്തിനുള്ള നടപടികള്‍ ഊര്‍ജിതപ്പെടുത്തിയിരിക്കുകയാണ് ശ്രീലങ്കന്‍ ഗവണ്‍മെന്റെന്ന് ടൂറിസം മന്ത്രി ജോണ്‍ അമരതുംഗ പറഞ്ഞു.

ചില സഞ്ചാര സൗഹൃദ രാജ്യങ്ങളില്‍ നിന്നുള്ള സന്ദര്‍ശകര്‍ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നതിനുള്ള സാധ്യത പരിശോധിക്കാന്‍ പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ പ്രത്യേക ദൗത്യസംഘത്തെ നിയോഗിച്ചതായി ടൂറിസം മന്ത്രി പറഞ്ഞു. ഇന്ത്യയ്ക്കും ചൈനയ്ക്കും പുറമേ മറ്റു ചില യൂറോപ്യന്‍, പടിഞ്ഞാറന്‍ ഏഷ്യന്‍ രാജ്യങ്ങള്‍ക്കും ഇതിന്റെ പ്രയോജനം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദൗത്യസംഘം നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തില്‍, ഓഫ് സീസണ്‍ സമയമായ ഒക്ടോബര്‍-നവംബര്‍, മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളിലായിരിക്കാം പദ്ധതി നടപ്പിലാക്കുകയെന്നും അദ്ദേഹം പറഞ്ഞു. 2018 ആദ്യപകുതിയില്‍ സഞ്ചാരികളുടെ വരവില്‍ 15.3 ശതമാനത്തിന്റെ വളര്‍ച്ചയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 206,337 പേരുമായി ഇന്ത്യയാണ് ശ്രീലങ്കയില്‍ എത്തിയവരില്‍ ഒന്നാം സ്ഥാനത്ത് രണ്ടാം സ്ഥാനത്തുള്ള ചൈനയില്‍ നിന്ന് 136,294 പേരുമെത്തി.

ശ്രീലങ്ക – മികച്ച ടൂറിസം ഡെസ്റ്റിനേഷന്‍

മനോഹരമായ ബീച്ചുകള്‍, പ്രാചീനമായ കെട്ടിട അവശിഷ്ടങ്ങള്‍, ആതിഥ്യമര്യാദയുള്ള ജനങ്ങള്‍, സര്‍ഫിംഗ്, തുച്ഛമായ വില, തേയിലത്തോട്ടങ്ങള്‍, വിവിധ തരം ഭക്ഷണങ്ങള്‍ എന്നിവയെല്ലാ ശ്രീലങ്കയെ ആകര്‍ഷകമാക്കുന്നു.

സഞ്ചാരികളുടെ ഇഷ്ടരാജ്യം

ഒരു കാലത്ത് സഞ്ചാരികള്‍ തിരിഞ്ഞുനോക്കാത്ത സ്ഥലങ്ങളില്‍ ഒന്നായിരുന്നു ശ്രീലങ്ക. എന്നാല്‍ ഇന്ന് ആ അവസ്ഥ മാറിയിരിക്കുന്നു. ഓരോ ദിവസവും നിരവധി സഞ്ചാരികളാണ് ശ്രീലങ്കയിലേക്ക് എത്തിക്കൊണ്ടിരിക്കുന്നത്. ശ്രീലങ്കയുടെ ചരിത്രവും, സംസ്‌കാരവും, പ്രകൃതി സൗന്ദര്യവും സഞ്ചാരികളെ ആകര്‍ഷിക്കുന്ന ഒന്നാണ്.

ചെറിയ രാജ്യത്തിലെ വലിയ കാഴ്ചകള്‍

യുനെസ്‌കോയുടെ ലോകപൈതൃക പട്ടികയിലുള്ള എട്ട് സ്ഥലങ്ങള്‍ ശ്രീലങ്കയിലുണ്ട്. ഇവിടുത്തെ പ്രാചീന കെട്ടിടങ്ങളും, ക്ഷേത്രങ്ങളും സഞ്ചരിച്ചാല്‍ രണ്ടായിരത്തോളം പഴക്കമുള്ള ശ്രീലങ്കയുടെ സംസ്‌കാരത്തെ കുറിച്ച് അറിയാം. ശ്രീലങ്കയുടെ സഫാരി ടൂറില്‍ നിങ്ങള്‍ക്ക് നാഷണല്‍ പാര്‍ക്കിലെ പുള്ളിപ്പുലികളെയും, പല തരത്തിലുള്ള പക്ഷികളെയും, കുരങ്ങുകളെയും കാണാം.

സഞ്ചാരം എളുപ്പമാക്കുന്നു

സ്ഥലങ്ങള്‍ തമ്മിലുള്ള ദൂരം താരതമ്യേന കുറവാണ്. പുലര്‍ച്ചെ അനുരാധപുരയിലെത്തിയാല്‍ മനുഷ്യര്‍ നട്ടുപിടിപ്പിച്ച ലോകത്തെ ഏറ്റവും പഴയ വൃക്ഷങ്ങള്‍ കാണുകയും ഉച്ചയോടെ മിനേരിയയില്‍ എത്തിയാല്‍ നൂറുകണക്കിന് ആനകള്‍ കൂട്ടംകൂടി നില്‍ക്കുന്ന കാഴ്ചകളും കാണാം. ഇഷ്ടപ്പെട്ട ബീച്ചിലും സമയം ചിലവഴിക്കാം. രണ്ടായിരത്തോളം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തില്‍ കുറച്ച് നേരം ധ്യാനിക്കാം, വിശ്രമിക്കാം. വിവിധതരം കാട്ടുപൂക്കളെയും പക്ഷികളെയും കാണാം. രുചിയേറിയ ഭക്ഷണങ്ങളും നിങ്ങള്‍ക്ക് കഴിക്കാം. സര്‍ഫിംഗ് താല്‍പര്യമുള്ളവര്‍ക്ക് അതും പരീക്ഷിക്കാം. സഞ്ചാരികളുടെ ഏറ്റവും പ്രിയപ്പെട്ട നാടായ ശ്രീലങ്കയില്‍ താമസച്ചിലവും, മറ്റ് ചിലവുകളും വളരെ കുറവാണ്.

മഴക്കാടുകളും ബീച്ചുകളും

സാഹസിക യാത്ര ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയ ഇടവും കൂടിയാണ് ശ്രീലങ്ക. ട്രെക്കിംഗിന് താല്‍പര്യമുള്ളവര്‍ക്ക് മഴക്കാടുകളുള്ള കുന്നുകളും, തേയിലത്തോട്ടങ്ങളും, മനോഹരമായ ട്രെയിന്‍ യാത്രകളും ലഭ്യമാണ്. സര്‍ഫിംഗ് ചെയ്യാന്‍ മറ്റ് അനുയോജ്യമായ നിരവധി ബീച്ചുകളുമുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍