ജീവിത നിലവാരം, കൂടുതല്‍ വരുമാനം ലഭിക്കുന്നതുമൊക്കെ കൊണ്ട് ഇന്ത്യക്കാര്‍ ഇപ്പോള്‍ കൂടുതല്‍ യാത്ര ചെയ്യുന്നവരായി മാറിയിരിക്കുകയാണ്.
‘പരിചയമില്ലാത്ത വഴികളിലൂടെ വണ്ടിയോടിച്ച് പോകുമ്പോള്‍ ഒരു പ്രത്യേക സന്തോഷമാണ്. എന്നാല്‍ അതേവഴിയിലൂടെ വീണ്ടും പോയാല്‍ ആ സന്തോഷം ലഭിക്കണമെന്നില്ല’ :ബ്രിട്ടീഷ് എഴുത്തുകാരനും ആര്‍ട്ടിസ്റ്റുമായ എഡിത്ത് ദുര്‍ഹാം
യാത്രകളുടെ രീതികള്‍ മാറിയിരിക്കുകയാണ് ഇപ്പോള്‍. ആദ്യം കുടുംബത്തോടൊപ്പമാണ് യാത്ര ചെയ്തിരുന്നതെങ്കില്‍ പിന്നീടത് സുഹൃത്തുക്കളോടൊപ്പമായി എന്നാല്‍ ഇപ്പോള്‍ യാത്രകള്‍ ഒറ്റയ്ക്കാണ് മിക്കവരും പോകുന്നത്. ചിലര്‍ക്ക് യാത്ര ഒരു ധ്യാനം പോലെയാണ്. പുതിയ സ്ഥലങ്ങളില്‍ യാത്ര ചെയ്യുകയും, സുഹൃത്തുക്കളും കുടുംബത്തോടുമൊപ്പമുള്ള പ്രത്യേക നിമിഷങ്ങള്‍ ആസ്വദിക്കുകയും കൂടിയാണ് അവധിക്കാലത്ത് ചെയ്യുന്നത്.
ജീവിത നിലവാരം, കൂടുതല്‍ വരുമാനം ലഭിക്കുന്നതുമൊക്കെ കൊണ്ട് ഇന്ത്യക്കാര്‍ ഇപ്പോള്‍ കൂടുതല്‍ യാത്ര ചെയ്യുന്നവരായി മാറിയിരിക്കുകയാണ്. ഇന്ത്യക്കാര്‍ പൊതുവെ ഒരു വണ്ടി വാടകയ്ക്ക് എടുത്ത് സ്വയം യാത്രയ്ക്കിറങ്ങാന്‍ താല്പര്യപ്പെടുന്നവരാണ്. യാത്രക്കാരുടെ എണ്ണം വര്‍ദ്ധിച്ച് വരുന്നതോടൊപ്പം തന്നെ സെല്‍ഫ് ഡ്രൈവ് അവധിയാഘോഷങ്ങളുടെ പ്രശസ്തി വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. വര്‍ഷംതോറും 35% ഈ സംവിധാനത്തിന് വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സഞ്ചാരികള്‍ക്ക് സ്വതന്ത്രമായി എല്ലായിടത്തും യാത്ര ചെയ്യാനുള്ള സൗകര്യമാണ് ഈ സംവിധാനത്തിലൂടെ ഒരുങ്ങുന്നത്.
ഇന്ത്യന്‍ യാത്രികര്‍ വിദേശ രാജ്യങ്ങളിലേക്ക് പോകുമ്പോള്‍ എന്തു കൊണ്ടാണ് സെല്‍ഫ് ഡ്രൈവിംഗ് തിരഞ്ഞെടുക്കുന്നതെന്നുള്ള കാരണങ്ങളാണ് ഇനി പറയുന്നത്.
*സംസ്‌കാരത്തെ അടുത്തറിയാന്‍: ഒരു റോഡ് ട്രിപ്പാണെങ്കില്‍ നിങ്ങള്‍ക്ക് ആ സ്ഥലത്തിന്റെ സംസ്‌കാരം അനുഭവിക്കാനും അടുത്തറിയാനുമുള്ള അവസരമാണ് ലഭിക്കുന്നത്. ഇഷ്ടപ്പെട്ട സ്ഥലത്ത് വണ്ടി നിര്‍ത്താം, ഫോട്ടോയെടുക്കാം, അവിടുത്തെ ആളുകളുമായി സംസാരിക്കാം, റെസ്റ്റുറന്റുകളില്‍ നിന്ന് ഭക്ഷണങ്ങള്‍ കഴിക്കാം എന്നിങ്ങനെ നിരവധി അനുഭവങ്ങളാണ് ലഭിക്കുന്നത്.
*സ്വതന്ത്രമായ യാത്ര: സെല്‍ഫ് ഡ്രൈവ് സംവിധാനത്തില്‍ നിങ്ങള്‍ക്ക് ഇഷ്ടമുള്ള സ്ഥലത്ത് സ്വതന്ത്രമായി യാത്ര ചെയ്യാന്‍ സാധിക്കുന്നു. ഒരു സ്ഥലത്ത് എത്ര നേരം വേണമെങ്കിലും നില്‍ക്കാം അതുപോലെ തന്നെ എത്ര ദൂരം വേണമെങ്കിലും വണ്ടിയോടിച്ച് പോകാം. മറക്കാന്‍ പറ്റാത്ത ഒരുപാട് അനുഭവങ്ങളായിരിക്കും യാത്രയിലൂടെ ലഭിക്കുക. യാത്ര നിങ്ങളെ ഒരു സ്വതന്ത്ര മനുഷ്യനാക്കി മാറ്റും.
*ആരും പോകാത്ത സ്ഥലങ്ങളിലൂടെ യാത്ര ചെയ്യാം: നിങ്ങളാണ് വണ്ടിയോടിച്ച് പോകുന്നതെങ്കില്‍ അധികം പ്രശസ്തമല്ലാത്ത സ്ഥലങ്ങളിലൂടെ നിങ്ങള്‍ക്ക് യാത്ര ചെയ്യാം. ഒരു സഞ്ചാരി എപ്പോഴും മറ്റാരും സഞ്ചരിക്കാത്ത സ്ഥലങ്ങളാണ് കണ്ടെത്തുന്നത്. നിങ്ങള്‍ക്കും ഇങ്ങനെയുള്ള താല്പര്യങ്ങള്‍ ഉണ്ടെങ്കില്‍ സെല്‍ഫ് ഡ്രൈവ് സംവിധാനത്തെ ആശ്രയിക്കാവുന്നതാണ്.
*ചിലവ് ചുരുക്കല്‍: ഒറ്റ ട്രിപ്പില്‍ ഒരുപാട് സ്ഥലങ്ങള്‍ യാത്ര ചെയ്യണമെങ്കില്‍ വാടകയ്ക്ക്് കാറെടുത്ത് പോകുന്നതാണ് ഏറ്റവും ചിലവ് ചുരുങ്ങിയതും സൗകര്യപ്രദമായതും. നിങ്ങള്‍ തന്നെ യാത്ര ചെയ്യുമ്പോള്‍ ബഡ്ജറ്റ് നിങ്ങള്‍ക്ക് തന്നെ തീരുമാനിക്കാം. കാരണം നിങ്ങള്‍ എന്ത് കഴിയ്ക്കണം, എവിടെ പോകണം, ഏത് കാര്‍ തിരഞ്ഞെടുക്കണം, എവിടെ താമസിയ്ക്കണം എന്നിങ്ങനെയുള്ള കാര്യങ്ങളെല്ലാം നിങ്ങള്‍ തന്നെയാണ് തീരുമാനിക്കുന്നത്.
*പ്രകൃതിയെ ആസ്വദിക്കാം: പ്രകൃതി സൗന്ദര്യം തുളുമ്പി നില്‍ക്കുന്ന ബാലി അല്ലെങ്കില്‍ ന്യൂസ്ലന്‍ഡിലേക്കാണ് പോകുന്നതെങ്കില്‍ നിങ്ങള്‍ക്ക് തീര്‍ച്ചയായും സെല്‍ഫ് ഡ്രൈവ് കാര്‍ തിരഞ്ഞെടുക്കാം. ബീച്ചുകള്‍ക്ക് അടുത്തുള്ള മനോഹരമായ സ്ഥലങ്ങളും, ചുറ്റിനും മലനിരകളുള്ള പ്രദേശങ്ങളും, അഗ്‌നിപര്‍വ്വതങ്ങള്‍ എന്നിവയൊക്കെയാണ് ഈ സ്ഥലങ്ങളുടെ പ്രത്യേകതകള്‍. ഈ സ്ഥലങ്ങളിലൊക്കെ ഇറങ്ങി ഇന്‍സ്റ്റഗ്രാം ചിത്രങ്ങളൊക്കെ എടുക്കാവുന്നതാണ്. സെല്‍ഫ് ഡ്രൈവ് കാറുണ്ടെങ്കിലേ ഇത്തരത്തിലുള്ള സൗകര്യങ്ങള്‍ ആസ്വദിക്കാന്‍ സാധിക്കുകയുള്ളൂ.