Top

'ശിശിരത്തിലെ സൂര്യതാപവും, വേനല്‍ മഴയും, ചുവന്ന വീഞ്ഞും..'; ഒരു ദക്ഷിണാഫ്രിക്കന്‍ യാത്ര
സമാനതകളില്ലാത്ത വണ്ണം വശ്യമാണ് ദക്ഷിണാഫ്രിക്ക.  ഉത്തുംഗങ്ങളായ  പര്‍വത നിരകള്‍. കുളിരിളകും ഇളം തെന്നല്‍പോലെ നമ്മെ എപ്പോഴും ആഹ്ലാദചിത്തരാക്കുന്ന  ശാദ്വല താഴ് വാരങ്ങള്‍. അഗാധമായ മനുഷ്യാനുഭവങ്ങളുടെ നിത്യമുദ്ര പേറുന്ന കടല്‍ത്തീരങ്ങള്‍,മനോമോഹനങ്ങളായ തുരുത്തുകള്‍,  വിസ്തൃത പീഠഭൂമികള്‍, ജാഗ്രത്തിലും സുഷുപ്തിയിലും യാത്രികരുടെ മനസ്സിനെ ഉന്മത്തമാക്കുന്ന ഊഷ്മളമായ കാലാവസ്ഥ, ഗോത്ര സംസ്‌കൃതിയുടെ അപൂര്‍വഭേരികള്‍, യൂറോപ്യന്‍ നാഗരീകതയുടെ പരഭാഗശോഭകള്‍, വിവിധ  സംസ്‌കൃതികള്‍ സമ്മേളിക്കുന്ന  കലയും സംസ്‌കാരവും അവയുടെ വൈവിധ്യ പൂര്‍ണ്ണങ്ങളായ പരിസ്ഫുരണങ്ങളും... ഇങ്ങനെ അപൂര്‍വ നാഗരികത  പേറുന്ന  ദക്ഷിണാഫ്രിക്കയിലേക്ക് ലോകമെങ്ങുമുള്ള സഞ്ചാരികളുടെ സഞ്ചയം എപ്പോഴും എത്തുന്നു.


പുകള്‍ പെറ്റ ആഫ്രിക്കന്‍ സംസ്‌കൃതിയുടെ തിരുശേഷിപ്പുകള്‍ പേറുന്ന ഈ രാജ്യം വിവിധ വംശീയ ഭാഷ വൈജാത്യങ്ങളുടെ നാടാണ്. കറുത്ത വര്‍ഗക്കാരുടെ തനത് സംസ്‌കൃതി. പിന്നീടെത്തിയ യൂറോപ്യന്മാരുമായി അത് നടത്തിയ കൊടുക്കല്‍ വാങ്ങലുകള്‍. അവയുടെ അടയാളപ്പെടുത്തലുകള്‍. കൊളോണിയല്‍ ഭരണത്തിന്റേയും വര്‍ണ വിവേചനത്തിന്റേയും  ഇരുണ്ട വഴിത്താരകള്‍ സമരതീഷ്ണമായ കാലത്തിലൂടെ പിന്നിട്ട് ആധുനിക പൗരസമൂഹമായി 12,21,037 ചതുരശ്ര കിലോ മീറ്ററുള്ള ഈ നാട് പരിണമിച്ചിരിക്കുന്നു.


വ്യത്യസ്ത സംസ്‌കൃതികള്‍ പിന്തുടരുന്ന കറുത്തവരും വെളുത്തവരും അടങ്ങുന്ന  ജനവിഭാഗങ്ങള്‍ ഇവിടെ നിവസിക്കുന്നു.  മഹാത്മഗാന്ധിയുടെ സത്യഗ്രഹ സമരത്തിന്റെ ആദ്യ ഇടം ദക്ഷിണാഫ്രിക്ക ആയിരുന്നുവെന്നത് ഭാരതീയര്‍ക്ക് ഈ നാട് പ്രീയതരം ആക്കുന്നു.  വര്‍ണ്ണ വിവേചനത്തിന്റെ പേരില്‍ ഏറെ പഴികേട്ട ആഫ്രിക്കന്‍ സമൂഹം നീണ്ടകാലത്തെ ചെറുത്തുനില്‍പ്പുകള്‍ക്കൊടുവില്‍ അത്തരം സാമൂഹികമായ തിന്മകളില്‍ നിന്നും പുറത്ത് വന്നത് ഇരുപതാം നൂറ്റാണ്ടിലെ സാംസ്‌കാരികമായ ഈടുവെയ്പുകളില്‍ ഏറ്റവും കനപ്പെട്ടതാണ്.


15-ാം ശതകം വരെ പാശ്ചാത്യ ലോകവുമായി കാര്യമായ ബന്ധങ്ങളൊന്നുമില്ലാതെയായിരുന്നു ദക്ഷിണാഫ്രിക്കന്‍ ജനതയുടെ ജീവിതം. പോര്‍ട്ടുഗീസുകാരായിരുന്നു അവിടെ ആദ്യം എത്തിയ പാശ്ചാത്യര്‍.  പിന്നെ ഡച്ചുകാരും ഇംഗ്ലീഷുകാരും ഒക്കെ എത്തി. കോളനിവല്‍ക്കരണത്തിന്റെയും വര്‍ണ വിവേചനത്തിന്റേയും ഒക്കെ  കറുത്തനാളുകള്‍ പിന്നിട്ട ദക്ഷിണാഫ്രിക്ക ഇന്ന് പാശ്ചാത്യ വിദ്യാഭ്യാസവും സംസ്‌കാരവും നല്‍കിയ വലിയ ഈടുവെയ്പുകളുമായി ലോകത്തെ ഏത് മുന്‍നിര പൗരസമൂഹങ്ങള്‍ക്കൊപ്പം നില്‍ക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ രത്‌ന നിക്ഷേപങ്ങള്‍ ഉള്ള രാജ്യങ്ങളിലൊന്നായ ദക്ഷിണാഫ്രിക്ക ഖനിജ വാണിജ്യത്തിലുടെ വലിയ വരുമാനമാണ് ഉണ്ടാക്കുന്നത്.  ആപ്പിള്‍, മുന്തിരി, ചോളം, ഓറഞ്ച്, കൈതച്ചക്ക, ഉരുളക്കിഴങ്ങ്, കരിമ്പ്, പുകയില എന്നിവയാണ്   പ്രമുഖ കാര്‍ഷികോത്പന്നങ്ങള്‍.

സമ്പന്നമായൊരു കലാ-സാംസ്‌കാരിക പൈതൃകമുള്ള ഈ നാട്ടില്‍ നിന്നും ഏറെ വിശ്രുതരായ സംഗീതകാരന്മാരും എഴുത്തുകാരും ഉണ്ടായിട്ടുണ്ട്.  ബാലെ പോലുള്ള രംഗരൂപങ്ങള്‍,  സംഗീതം, ചിത്രകല,  ശില്പകല... തുടങ്ങിയവയിലൊക്കെ ദക്ഷിണാഫ്രിക്കന്‍ കലാകാരന്മാര്‍ എടുത്തുപറയത്തക്ക സംഭാവനകള്‍ നല്കിയിട്ടുണ്ട്. പരമ്പരാഗത  താളലയങ്ങളുടെ അകമ്പടിയില്‍ സൃഷ്ടിക്കപ്പെടുന്ന ആഫ്രിക്കന്‍ സംഗീതത്തിനു ലോകമെങ്ങും വലിയ ആസ്വാദക സമൂഹമാണ് ഉള്ളത്. മുഴക്കമുള്ള സംഗീതം പോലെ സോക്കര്‍ ഫുട്‌ബോളും  ദക്ഷിണാഫ്രിക്കക്കാരെ ആവേശത്താല്‍ ഉന്മാദ നൃത്തം ചെയ്യിക്കും.

ആഫ്രിക്കന്‍ ഭൂഖണ്ഡത്തിന്റെ തെക്കേയറ്റത്തു സ്ഥിതിചെയ്യുന്ന ദക്ഷിണാഫ്രിക്കയെ ഭൂപ്രകൃതിയനുസരിച്ച്  പീഠഭൂമി, തീരദേശം, കേപ് പര്‍വതപ്രദേശം, കല്‍ഹാരി മരുഭൂമി, നമീബ് മരുഭൂമി എന്നിങ്ങനെഅഞ്ച് പ്രധാന മേഖലകളായി വിഭജിച്ചിരിക്കുന്നു. വിവിധ ആഫ്രിക്കാന്‍ ഭാഷകളും  ഇംഗ്ലീഷും ഉള്‍പ്പെടെ 11  ഔദ്യോഗിക ഭാഷകള്‍.  അപൂര്‍വ ജന്തുജാല   വൈവിധ്യത്താല്‍ സമ്പന്നമാണ് ഈ നാട്.  ലോകത്തിലെ 17 വലിയ വൈവിധ്യ ജന്തുജാല രാജ്യങ്ങളില്‍ ആറാമത്തേത്.  ഇക്കോ ടൂറിസത്തിന് ഏറെ പ്രാമുഖ്യം നല്‍കുന്ന രാജ്യം  അപൂര്‍വ സസ്യജാലങ്ങളുടെ കൂടി കലവറയാണ്.   യുനസ്‌കോ അംഗീകരിച്ചിട്ടുള്ള ഒന്‍പത് പൈതൃക കേന്ദ്രങ്ങളും ഇവിടെയുണ്ട്.  വിനോദ സഞ്ചാരം ദക്ഷിണാഫ്രിക്കയുടെ  വരുമാനത്തിന്റെ പ്രധാന പങ്കു വഹിക്കുന്നു.

അസാധാരണമായ പ്രകൃതിസൗന്ദര്യവും മനോഹരമായ കടല്‍ത്തീരങ്ങളും പ്രസിദ്ധമായ സഫാരി പാര്‍ക്കുകളും വന്യജീവി സംരക്ഷണകേന്ദ്രങ്ങളും പൈതൃക കേന്ദ്രങ്ങളും അടക്കം  കാഴ്ചകളുടെ വിരുന്നുതന്നെയാണ് ഈ നാട്.  ദക്ഷിണാഫ്രിക്കയിലേക്ക് ഇന്ത്യയില്‍ നിന്നും നിരവധി ടൂര്‍ കമ്പനികള്‍ സഞ്ചാരികളെ എത്തിയ്ക്കുന്നു. പ്രമുഖ ടൂര്‍ കമ്പനിയായ ഇന്റസൈറ്റ്ഹോളിഡേയ്‌സ് കൊച്ചിയില്‍ നിന്നും  ദക്ഷിണാഫ്രിക്കയിലേക്ക് സഞ്ചാരികളെ എത്തിക്കുന്നതിനുള്ള സവിശേഷ പാക്കേജ് അവതരിപ്പിച്ചിട്ടുണ്ട്. വിവിധ താല്പര്യക്കാരായ സഞ്ചാരികളുടെ അഭിരുചികള്‍ കണക്കിലെടുത്താണ് ഏഴു ദിവസങ്ങളിലെ  ഈ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.


യാത്രാ വിവരങ്ങള്‍:

ഒന്നാം ദിനം:


യാത്ര സംഘം കൊച്ചിയില്‍ നിന്നും കേപ് ടൗണിലെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തുന്നു.  കേപ് ടൗണ്‍ സന്ദര്‍ശനം. ക്ലിഫ്ടണ്‍ & സീ പോയിന്റ് വഴി   തീരദേശ യാത്ര. പാര്‍ലമെന്റ് മന്ദിരം, ചരിത്ര സ്ഥലങ്ങളായ ദ കാസില്‍, എസ്.എ. മ്യൂസിയം,   ഡിസ്ട്രിക്റ്റ് സിക്‌സ്, ബോ-കാപ്, സ്ലേവ് ലോഡ്ജ്, ബസ്ലിംഗ് ഗ്രീന്‍മാര്‍ക്കറ്റ് സ്‌ക്വയര്‍ എന്നിവയും സന്ദര്‍ശിക്കും. തുടര്‍ന്ന് കാലാവസ്ഥ പ്രതികൂലമായില്ലെങ്കില്‍ ടേബിള്‍ മൗണ്ടന്‍ സന്ദര്‍ശിക്കും. പര്‍വത നിരകളുടെ മുകളില്‍ നിന്നും കേബിള്‍ കാറില്‍ യാത്ര.


രണ്ടാം ദിനം 


കേപ് ഓഫ് ഗുഡ് ഹോപ്പ്, കേപ് പോയിന്റ് തുടങ്ങിയ ഇടങ്ങളിലാണ് ഈ ദിനം ചെലവിടുക. തുടര്‍ന്ന് സീ പോയിന്റ്, കാമ്പ്‌സ് ബേ എന്നിവിടങ്ങള്‍ കടന്ന് ക്ലിഫ്റ്റണ്‍, ലാന്‍ന്റ്ഡ്വിനോ ബീച്ചുകളിലൂടെ ഹൗട് ബേയില്‍ എത്തും. അവിടെ നിന്നും സ്‌കാര്‍ബറോ പട്ടണത്തിനുചാരേ കൂടി കേപ് ടൗണിന് 20 കിലോ മീറ്റര്‍ ദൂരെയുള്ള ഹോട്ട് ബേയിലെത്തും. തുടര്‍ന്ന് തീരത്തുനിന്നും 5.7 കിലോ മീറ്റര്‍ വടക്കു മാറി അറ്റ്‌ലാന്റിക് സമുദ്രത്തിലുള്ള ചെറുദ്വീപായ സീല്‍ ഐലന്റിലേക്കുള്ള കടല്‍യാത്ര.  ഫ്‌ളയിംഗ് ഡച്ച് മാന്‍ കപ്പലിലെ തമാശ നിറഞ്ഞതും ആസ്വാദ്യകരവുമായ യാത്ര. അതിനുശേഷം കേപ് ഓഫ് ഗുഡ് ഹോപ്പ് നേച്ചര്‍ റിസര്‍വിലേക്ക്. ബോള്‍ഡേഴ്‌സ് ബീച്ചിലെത്തുന്ന സഞ്ചാരികള്‍ക്ക് പറ്റമായി എത്തുന്ന ജാക്കസ് പെന്‍ഗ്വിനുകള്‍ എന്നറിയപ്പെടുന്ന ആഫ്രിക്കന്‍ പെന്‍ഗ്വിനുകളെ കാണുന്നതിനുള്ള അവസരം ലഭിക്കും. തുടര്‍ന്ന് ഫാള്‍സ് ബേ തീരത്തുള്ള നാവിക ആസ്ഥാനമായ സെമണ്‍സ് ടൗണും സന്ദര്‍ശിക്കും.


മൂന്നാം ദിനം 


കേപ് ടൗണിന്റെ പടിഞ്ഞാറന്‍ മേഖലയിലുള്ള ഓഡ്‌സ്‌ഷോണ്‍ പട്ടണത്തിലേക്കാണ് ഈ ദിവസത്തെ യാത്ര. ലോകത്തിന്റെ പറവ തലസ്ഥാനം(ഫെതര്‍ കാപ്പിറ്റല്‍) എന്നറിയപ്പെടുന്ന  ഈ സ്ഥലം ഒട്ടകപക്ഷി ഫാമുകളാല്‍ പ്രസിദ്ധമാണ്.


നാലാം ദിനം


നാലാം ദിവസം  മുതല്‍ ഗാര്‍ഡന്‍ റൂട്ട് ഗെയിം ലോഡ്ജിലാവും താമസം. ഇവിടേയ്ക്കുള്ള വഴിയില്‍ പടിഞ്ഞാറന്‍ കേപ് പ്രവിശ്യയിലുള്ള  കാന്‍ഗോ ഗുഹയും അവിടെ തന്നെയുള്ള   വൈല്‍ഡ് ലൈഫ് റാഞ്ചും ആസ്വദിക്കാം. ദക്ഷിണാഫ്രിക്കയിലെ  പ്രകൃതിദത്ത അത്ഭുതങ്ങളിലൊന്നാണ് ചുണ്ണാമ്പ് കല്ലുകള്‍ നിറഞ്ഞ കാന്‍ഗോ ഗുഹ. ഇവിടെ നിന്നും പോകുന്നത് കാന്‍ഗോ വൈല്‍ഡ് ലൈഫ് റാഞ്ചിലേക്കാണ്. അവിടത്തെ മുതലകളുടെ പാര്‍ക്കും ചീറ്റപ്പുലികളുടെ കൂട്ടവും ഒക്കെ കാഴ്ചക്കാര്‍ക്ക് വിരുന്നാകും. തുടര്‍ന്ന് ലേഞ്ച് ബര്‍ഗ് മലനിരകളുടെ പ്രാന്തത്തിലുള്ള  ഗാര്‍ഡന്‍ റൂട്ട് ഗെയിം ലോഡ്ജിലെത്തും. അപൂര്‍വ പക്ഷികളും പറവകളും ജന്തുജാലങ്ങളും ഒക്കെ ഇവിടെയുണ്ട്. തുറന്ന ജീപ്പിലെ ഗെയിം ഡ്രൈവും ഈ ദിനത്തെ അവിസ്മരണീയമാക്കും.


അഞ്ചാം ദിനം


വൈല്‍ഡ് ലൈഫ് റാഞ്ചിലെ പ്രഭാത യാത്ര. ഈ ദിവസവും ഗെയിം ഡ്രൈവ്് ക്രമീകരിച്ചിട്ടുണ്ട്. തുടര്‍ന്ന് ഗാര്‍ഡന്‍ റൂട്ട് ഗെയിം ലോഡ്ജില്‍ നിന്നും പടിഞ്ഞാറന്‍ കേപ് പ്രവിശ്യയിലെ സ്റ്റെല്ലന്‍ബോഷിലെ മുന്തിരിത്തോപ്പിലേക്ക് താമസം മാറ്റുന്നു.


ആറാം ദിനം


മുന്തിരിത്തോപ്പില്‍ വൈന്‍ ടേസ്റ്റിംഗും ചോക്കളേറ്റ് പെയറിംഗിനും ശേഷം   കേപ്ടൗണിലെ ഹോട്ടലേക്ക് മടക്കം. അവിടെ എത്തിയശേഷം.  റോബന്‍ ദ്വീപിനും  ടേബിള്‍ പര്‍വതനിരകള്‍ക്കും മധ്യെ കേപ് ടൗണിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന വിക്ടോറിയ & ആല്‍ഫ്രഡ് വാട്ടര്‍ഫ്രന്‍ഡിലെ ഷോപ്പിംഗ്.


ഏഴാം ദിനം

പ്രഭാതഭക്ഷണത്തിനുശേഷം ഹോട്ടലില്‍ നിന്നും നാട്ടിലേക്കുള്ള മടക്കയാത്രയ്ക്കായി വിമാനത്താവളത്തിലേക്ക്.


'South Africa'
Winters with sunshine, Summer with rains
Red wine, roaring fires
Wildebeest, zebra, hyena on the plains
11 languages, 9 provinces,
World heritage sites, small towns,
Bushveld sunsets and big city lights.
We live for rugby, boerewors, biltong and braais
Our vuvuzela, Nelson Man-de-la
Our nation, our people

Our gees, and our Rand
We love our South Africa
Our Home and Our Land


'ശിശിരത്തിലെ സൂര്യതാപവും, വേനല്‍ മഴയും, ചുവന്ന വീഞ്ഞും..' ഈ ചെറു കവിതയില്‍ ദക്ഷിണാഫ്രിക്കയുടെ നേര്‍ചിത്രമുണ്ട്, വൈവിധ്യവും, മനോഹാരിതയും ഒക്കെയുണ്ട്. അനുപമമായ കാഴ്ച സഞ്ചയങ്ങളാലും സാംസ്‌കാരികമായ ഈടുവയ്പുകളാലും ലോകമെങ്ങുമുള്ള സഞ്ചാരികളെ എക്കാലവും ആകര്‍ഷിക്കുന്ന ദക്ഷിണാഫ്രിക്കയെ പൂര്‍ണമായും വരച്ച് കാട്ടുന്നതാണ് ഈ കവിത. റൂഡെപൂര്‍ട്ട് പട്ടണത്തിലെ (പില്‍ക്കാലത്ത് ജോഹന്നാസ് ബര്‍ഗിന്റെ ഭാഗമായി തീര്‍ന്ന നഗരം) ഒരു ഷോപ്പിംഗ് സെന്ററില്‍ മാംസക്കടയോട് ചേര്‍ന്ന ചുമരില്‍അജ്ഞാതനായ ഒരു കവിയോ സഞ്ചാരിയോ മറ്റോ പതിച്ചുപോയതാണ് 'സൗത്ത് ആഫ്രിക്ക' എന്ന ശീര്‍ഷകത്തിലുള്ളഈ കവിത. ഈ വരികള്‍ പോലെ, മറ്റെങ്ങും കാണാനാകാത്ത വിധം സുന്ദരമാണ് ദക്ഷിണാഫ്രിക്കയുടെ പ്രകൃതി.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇന്റര്‍സൈറ്റ് ലിങ്ക്: https://www.intersightholidays.com/package/details/Spectacular-South-Africa


Contact No: 9388077999Next Story

Related Stories