TopTop

നിന്‍ജകള്‍ കുറയുന്നു; നിലനില്‍പ്പിനായി സഞ്ചാരികളെ കാത്ത് ഇഗ നഗരം!

നിന്‍ജകള്‍ കുറയുന്നു; നിലനില്‍പ്പിനായി സഞ്ചാരികളെ കാത്ത് ഇഗ നഗരം!
ജനസംഖ്യയുടെ കാര്യം നോക്കിയാല്‍ ജപ്പാന്‍ വളരെ പിന്നിലാണ്. അതുപോലെ മറ്റൊരു പ്രതിസന്ധിഘട്ടത്തിലൂടെയാണ് ജപ്പാനിലെ ഇഗ നഗരവും കടന്നു പോകുന്നത്. ജപ്പാനിലെ ഇഗ എന്ന ഈ ചെറിയ നഗരം നിന്‍ജകളുടെ ജന്മസ്ഥലമായിട്ടാണ് അറിയപ്പെടുന്നത്. ഇഗ നഗരത്തില്‍ നിന്‍ജകളുടെ എണ്ണം കുറഞ്ഞു വരികയാണെന്നാണ് എന്‍പിആറില്‍ (നാഷണല്‍ പബ്ലിക് റേഡിയോ) സാലി ഹെര്‍ഷിപ്പ് പറയുന്നത്.

ഒരു ലക്ഷമാണ് ഈ നഗരത്തിലെ ജനസംഖ്യ. എല്ലാവര്‍ഷവും നിന്‍ജ ഫെസ്റ്റിവലില്‍ പങ്കെടുക്കാന്‍ 30,000 ആളുകള്‍ ഇവിടെ എത്താറുണ്ട്. ഇഗയിലെ ജനസംഖ്യ കുറഞ്ഞു കൊണ്ടിരിക്കുന്നു. 'സാമ്പത്തികപരമായി മുന്നോട്ട് പോകാനുള്ള രണ്ട് വസ്തുക്കളുടെ കുറവാണ് ഇഗയിലുള്ളത്. വില്‍ക്കാനുള്ള സാധനങ്ങളുടെ കുറവും വാങ്ങാനുള്ള ആളുകളുടെ കുറവും' എന്ന് ഹെര്‍ഷിപ്പ്സിന്റെ കൂടെയുള്ള സ്റ്റാന്‍സി വാനെക് സ്മിത്ത് പറയുന്നു.

ഇഗയില്‍ ഇപ്പോള്‍ യുവാക്കള്‍ ഇല്ല. എല്ലാവരും ഗ്രാമങ്ങള്‍ വിട്ട് നഗരങ്ങളിലേക്ക് ചേക്കേറി. പാരമ്പര്യമായി നിലനില്‍ക്കുന്ന നിന്‍ജ പ്രോത്സാഹിപ്പിക്കുന്നതിലൂടെ ഇഗയിലേക്ക് സഞ്ചാരികളെ ആകര്‍ഷിക്കാനുള്ള പദ്ധതികളാണ് മേയര്‍ സകെ ഒകാമോട്ടോ ഒരുക്കുന്നത്. ഇപ്പോള്‍ നിന്‍ജ ടൂറിസം പ്രോത്സാഹിപ്പിച്ച് അതിലൂടെ കൂടുതന്‍ സാമ്പത്തിക നേട്ടം ഉണ്ടാക്കുക എന്നതാണ് ലക്ഷ്യമിടുന്നതെന്ന് മേയര്‍ പറയുന്നു.

ഉദാഹരണത്തിന്, ഏപ്രില്‍ അവസാനം മുതല്‍ മെയ് ആരംഭത്തോടെയാണ് നിന്‍ജ ഫെസ്റ്റിവല്‍ ഞങ്ങള്‍ സംഘടിപ്പിക്കുന്നത്. ഈയൊരു സമയത്ത് സന്ദര്‍ശകരും അതോടൊപ്പം പ്രദേശവാസികളും ഇതിന് സംബന്ധിക്കാറുണ്ട്. എല്ലാവരും നിന്‍ജയുടെ വേഷം ധരിച്ചാണ് എത്തുന്നത്. എന്നാല്‍ ഇത് കൊണ്ട് മാത്രം ഒന്നുമാകുന്നില്ലെന്നാണ് ഞാന്‍ വിചാരിക്കുന്നതെന്ന് മേയര്‍ കൂട്ടിച്ചേര്‍ത്തു.

യുണൈറ്റഡ് നേഷന്‍സ് വേള്‍ഡ് ടൂറിസം ഓര്‍ഗനൈസേഷന്‍ (യുഎന്‍ഡബ്യുറ്റിഒ) കണക്ക് പ്രകാരം ഏകദേശം 29മില്യണ്‍ സഞ്ചാരികളാണ് 2017-ല്‍ ജപ്പാന്‍ സന്ദര്‍ശിച്ചത്. മുന്‍ വര്‍ഷത്തെക്കാള്‍ 20% കൂടുതലാണ് ഇത്. ജപ്പാനിലെ ചില നഗരങ്ങളില്‍ സഞ്ചാരികള്‍ കൂടുതലാണെങ്കിലും ഇഗ പോലുള്ള നഗരങ്ങളില്‍ ഇത് വളരെ കുറവാണ്.


സഞ്ചാരികളെ ഇഗയിലേക്ക് ആകര്‍ഷിക്കാനായി രണ്ടാമത് ഒരു നിന്‍ജ മ്യൂസിയം കൂടി നിര്‍മ്മിക്കാനുള്ള ഒരുക്കത്തിലാണ് ഒകാമോട്ടോ. ഇതിന്റെ ചിലവിനെ പറ്റിയുള്ള വിവരങ്ങള്‍ പുറത്ത് വിട്ടിട്ടില്ല. കേന്ദ്രസര്‍ക്കാരിന്റെ സഹായം ഈ പദ്ധതിക്ക് ലഭിച്ചിട്ടുണ്ടെന്ന് ഹെര്‍ഷിപ്സ് പറയുന്നു.

ഈ പദ്ധതിക്ക് പല തടസ്സങ്ങളും ഇപ്പോള്‍ നേരിടുന്നുണ്ട്. നിന്‍ജ ടൂറിസം പദ്ധതി നീട്ടി വെച്ചതിനാല്‍, ഇതിന് വേണ്ടി ആവശ്യമായ ജോലിക്കാരെ ലഭ്യമാകുന്നില്ല. നിന്‍ജ അഭ്യാസികളുടെ എണ്ണത്തിലും വന്‍ കുറവാണ് നഗരത്തിലുള്ളത്. 2.5% ആണ് ജപ്പാനിലെ തൊഴിലില്ലായ്മ നിരക്ക്.

'പാരമ്പര്യമായി ലഭിക്കുന്ന ഒന്നല്ല നിന്‍ജ. കടുത്ത പരിശീലനം ലഭിച്ചെങ്കില്‍ മാത്രമേ ഒരു വ്യക്തിയ്ക്ക് നിന്‍ജയാകാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടാണ് നിന്‍ജയുടെ എണ്ണത്തില്‍ കുറവ്  സംഭവിക്കുന്നത്'' - നിന്‍ജ മ്യൂസിയത്തിന്റെ പരിപാലകനായ സുഗാകോ നകഗാവ 2008-ല്‍ റോയിറ്റേഴ്സിനോട് പറഞ്ഞു.

'ഇന്ന് ഒരു നിന്‍ജയ്ക്ക് 17 ലക്ഷം മുതല്‍ 60 ലക്ഷം വരെ വരുമാനം നേടാം. ഇന്റര്‍നാഷണല്‍ നിന്‍ജ റിസേര്‍ച്ച് സെന്റര്‍ കണക്ക് പ്രകാരം ഇഗയില്‍ ഒരു നിന്‍ജയ്ക്ക് ആറ് ലക്ഷം മുതല്‍ 12.5 ലക്ഷം വരെ വാര്‍ഷിക വരുമാനം നേടാം.' - ഹെര്‍ഷിപ്സ് പറയുന്നു. യുവാക്കളായ 43 പുതിയ താമസക്കാര്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം ഇഗയില്‍ എത്തിയത്. അതേസമയം, 1000 നിവാസികള്‍ ഇഗയില്‍ നിന്ന് പോവുകയും ചെയ്തു.

Next Story

Related Stories