TopTop
Begin typing your search above and press return to search.

നിപ വൈറസ്: കേരള ടൂറിസം പ്രതിസന്ധിയില്‍, ഭീതി പരത്തുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് നാട്ടുകാര്‍

നിപ വൈറസ്: കേരള ടൂറിസം പ്രതിസന്ധിയില്‍, ഭീതി പരത്തുന്ന മാധ്യമങ്ങളെ വിമര്‍ശിച്ച് നാട്ടുകാര്‍

കേരളത്തിന്റെ ഒരു ഭാഗത്ത് നിപ വൈറസ് ആശങ്ക പരത്തിയതോടെ ഇത് കേരള ടൂറിസത്തിനെയും കാര്യമായി ബാധിച്ചു. അതേസമയം നാട്ടുകാരും പുറത്ത് നിന്നുള്ള സഞ്ചാരികളില്‍ ചിലരും വിശ്വസിക്കുന്നത് മാധ്യമങ്ങള്‍ക്ക് ഇതിനെ തെറ്റായി ചിത്രീകരിക്കുന്നതില്‍ ഭീതി പരത്തുന്നതില്‍ പങ്കുണ്ടെന്നാണ്. മഴക്കാലത്ത് ഡെങ്കി പോലുള്ള വൈറല്‍ ഫീവര്‍ കഴിഞ്ഞ കുറേ കാലമായി കേരള ടൂറിസത്തെ ബാധിക്കുന്നുണ്ട്. ഇപ്പോള്‍ മണ്‍സൂണിന് മുന്നേ എത്തിയ നിപ വൈറസ് ദേശീയ, അന്തര്‍ദ്ദേശീയ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ കേരളത്തിലെ വിനോദ സഞ്ചാര മേഖല കൂടുതല്‍ പ്രശ്‌നത്തിലായിരിക്കുകയാണ്. കഴിഞ്ഞാഴ്ച കോഴിക്കോടാണ് നിപ വൈറസ് ആദ്യമായി റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെ ജീവന് ഹാനിയായ ഈ വൈറസ് പന്ത്രണ്ട് പേരുടെ ജീവനെടുത്തുവെന്നാണ് റിപ്പോര്‍ട്ട്. മരണസംഘ്യ ഓരോ ദിവസം കഴിയുന്തോറും കൂടുന്നതും, മനുഷ്യസ്പര്‍ശം മൂലം ഇത് പകരുന്നത് കാരണം ആളുകള്‍ക്കിടയില്‍ ഭീതി വര്‍ദ്ധിച്ചിരിക്കുകയാണ്.

മാധ്യമങ്ങള്‍ പേടിപ്പിക്കുന്ന തരത്തില്‍ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കാരണം ഇത് ടൂറിസത്തെ ബാധിച്ചുവെന്നാണ് കൊച്ചിയിലെ വലിയൊരു വിഭാഗം ആളുകള്‍ കരുതുന്നത്. ഉത്തരേന്ത്യയില്‍ അവധിക്കാലമായതിനാല്‍ ഒരുപാട് സഞ്ചാരികള്‍ എത്തേണ്ട സമയമാണ്. നിപ വൈറസിന്റെ വാര്‍ത്ത വന്നതോടെ 50 മുതല്‍ 60 ശതമാനം സഞ്ചാരികള്‍ ബുക്കിങ്ങുകള്‍ ക്യാന്‍സല്‍ ചെയ്തിരിക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ അവധിക്കാലം ആരംഭിക്കാറായതിനാല്‍ അവിടെ നിന്നും സഞ്ചാരികള്‍ എത്തേണ്ടതാണ്. എന്നാല്‍ വൈറസ് ഭീതി നില്‍ക്കുന്നതിനാല്‍ ഇക്കാര്യത്തിലും സംശയമാണെന്ന് ടൂറിസം പ്രൊഫഷന്‍ ക്ലബ്‌ സെക്രട്ടറി പോള്‍ പറഞ്ഞു.

കോഴിക്കോട് ജില്ലയില്‍ നിപ ബാധിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ച വാര്‍ത്ത വന്നതോടെ ഓരോ ദിവസം നൂറ് ട്രാവല്‍ ബുക്കിങ്ങുകളാണ് ക്യാന്‍സല്‍ ആകുന്നതെന്ന് കോണ്‍ഫെഡറേഷന്‍ ഓഫ് കേരള ടൂറിസം ഇന്‍ഡസ്്ട്രി (സികെടിഐ) പ്രസിഡന്റ് ഇഎം നജീബ് പറഞ്ഞു. സഞ്ചാരികള്‍ ഇവിടെ എത്തിയാല്‍ അവര്‍ക്ക് വൈറസ് ബാധ ഉണ്ടാകും എന്ന തരത്തിലാണ് മാധ്യമങ്ങള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അത് തെറ്റാണ്. കോഴിക്കോട് ജില്ലയിലെ ചില സ്ഥലങ്ങളില്‍ മാത്രമേ വൈറസ് ബാധ ഉണ്ടായിട്ടുള്ളൂ. എല്ലാ ടൂറിസ്റ്റ് കേന്ദ്രങ്ങളും, എയര്‍പോര്‍ട്ടുകളും, റെയില്‍വേ സ്‌റ്റേഷനുകളും, ഹോട്ടലുകളും പഴയതു പോലെ ഇപ്പോഴും സുരക്ഷിതം തന്നെയാണെന്ന് നജീബ് പറഞ്ഞു.

ഒരു തെറ്റായ ചിത്രീകരണം നിപ്പ വൈറസിനെ കുറിച്ച് ഉണ്ടായത് ഇവിടുത്തെ വ്യവസായത്തെ നന്നായി ബാധിച്ചിട്ടുണ്ടെന്ന് ടൂറിസ്റ്റ് ഗൈഡായ അജയ് കുമാര്‍ പറഞ്ഞു. ''കൊച്ചിയില്‍ ഭയപ്പെടേണ്ട കാര്യമൊന്നും ഇല്ല. ഇവിടം നിപ വൈറസില്‍ നിന്ന് സുരക്ഷിതമാണ്. കോഴിക്കോട് ഒരു ചെറിയ ഭാഗത്ത് മാത്രമാണ് നിപ ഭീതി പരത്തുന്നത്. അതേസമയം, മാധ്യമങ്ങളിലെ വാര്‍ത്ത കണ്ടാല്‍ തോന്നും കേരളം മൊത്തം നിപ്പ ബാധിച്ചിരിക്കുകയാണെന്ന്. ഇത് കാരണം ബിസിനസില്‍ നഷ്ടം വന്നു. സഞ്ചാരികള്‍ അടുത്ത മാസത്തെ ട്രിപ്പ് വരെ ക്യാന്‍സല്‍ ചെയ്തു'' - അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ''ടൂറിസ്റ്റുകള്‍ വൈറസ് ബാധയേല്‍ക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ എടുക്കുന്നുണ്ട്. ഞങ്ങളുടെ സുരക്ഷിതത്വത്തിനായി ഞങ്ങള്‍ വീട്ടിലുണ്ടാക്കുന്ന ഭക്ഷണങ്ങളാണ് കഴിക്കുന്നത്. ഹോട്ടല്‍ ഭക്ഷണവും, പഴങ്ങളും ഒഴിവാക്കും. ഇത്തവണ കോഴിക്കോട് പോകാനുള്ള പദ്ധതി ഞങ്ങള്‍ ഉപേക്ഷിച്ചു.'' - ഒരു ടൂറിസ്റ്റ് പറഞ്ഞു.

വിദേശ രാജ്യങ്ങള്‍ കേരളത്തിലേക്ക് പോകുന്നതിനെതിരെ നിരോധനങ്ങളോ നിര്‍ദ്ദേശങ്ങളോ നല്‍കിയാല്‍ ഇവിടുത്തെ ടൂറിസം വ്യവസായത്തെ ഇത് ഒരു ഗുരുതരമായ പ്രശ്‌നമായി ബാധിക്കും. ഇതുവരെ ബഹ്‌റൈന്‍ മാത്രമാണ് ഇങ്ങനൊരു നിര്‍ദ്ദേശം നല്‍കിയത്. അതേസമയം, യുഎഇ അവരുടെ പൗരന്മാരോട് പറഞ്ഞത് ഇന്ത്യന്‍ അധികൃതര്‍ പറയുന്ന നിര്‍ദ്ദേശങ്ങളും മുന്‍കരുതലുകളും എടുത്തുവേണം അങ്ങോട്ട് പോകാനെന്നാണ്. മണ്‍സൂണ്‍ കാലത്ത് പകര്‍ച്ചവ്യാധികള്‍ എത്തുന്നത് ഇന്ന് പതിവായിരിക്കുകയാണ്. ഇതിനെതിരെ ശരിയായ നടപടികള്‍ ഉടന്‍ എടുത്തില്ലെങ്കില്‍ ടൂറിസ്റ്റ് കേന്ദ്രം എന്ന കേരളത്തിന്റെ പദവി നഷ്ടപ്പെടുമെന്ന് തിരുവനന്തപുരത്തെ ഒരു റിസോര്‍ട്ട് ഉടമയായ എം ഗോപകുമാര്‍ പറയുന്നു.


Next Story

Related Stories