TopTop
Begin typing your search above and press return to search.

അമേരിക്കയിലെ ഒറ്റപ്പെട്ട വഴികളിലൂടെ സഞ്ചരിക്കാനായി പുതിയ മാപ്പ്

അമേരിക്കയിലെ ഒറ്റപ്പെട്ട വഴികളിലൂടെ സഞ്ചരിക്കാനായി പുതിയ മാപ്പ്

യുഎസിലെ റോഡ് യാത്രക്കാര്‍ക്കിടയില്‍ അലാസ്‌ക ഹൈവേയാണ് ഏറ്റവും പ്രിയപ്പെട്ടത്. ഈ 1300 മൈല്‍ ഹൈവേയിലൂടെ യാത്ര ചെയ്താല്‍ തുന്ദ്ര, കഴുകന്മാര്‍, റെയിന്‍ഡിയര്‍ എന്നിവയൊക്കെ കണ്ടാസ്വദിക്കാവുന്നതാണ്. ജിപിഎസ് കമ്പനി ജിയോടാബ് നടത്തിയ പഠനപ്രകാരം ആരും സഞ്ചരിക്കാത്ത വഴികളിലൂടെ സഞ്ചരിക്കാനാണ് നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ അലാസ്‌കയുടെ ഒളിഞ്ഞിരിക്കുന്ന മുത്ത് എന്ന് അറിയപ്പെടുന്ന ജയിംസ് ഡബ്യു ഡാള്‍ട്ടണ്‍ ഹൈവേയുടെ വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുക. ഫെയര്‍ബാങ്ക്സ് മുതല്‍ ഡെഡ്ഹോഴ്സ് വരെ 414 മൈല്‍ നീണ്ടു കിടക്കുകയാണ് ഈ ഹൈവേ. ഐസ് റോഡ് ട്രെക്കറും, സര്‍വീസ് സ്റ്റേഷനും, ചെറിയ നഗരങ്ങളും ഈ യാത്രാമധ്യേ കാണാം. മാത്രമല്ല, മഞ്ഞ് മൂടിക്കിടക്കുന്ന മലകളും, യൂക്കോണ്‍ നദിയുടെ മനോഹാരിതയും ആസ്വദിച്ച് യാത്ര ചെയ്യാം.

യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ശാന്തമായ റൂട്ടാണിത്. ഹൈവേ പെര്‍ഫോമന്‍സ് മോണിറ്ററിംഗ് സിസ്റ്റം 2015ലെ ട്രാഫിക് ഡേറ്റ അനുസരിച്ച് ഏറ്റവും കുറഞ്ഞ യാത്ര നടത്തിയ റോഡുകളെ കുറിച്ചുള്ള പഠനമനുസരിച്ചാണ് ഈ കണ്ടെത്തല്‍. ഈ പഠനഫലം മാപ്പില്‍ ഹൈലൈറ്റ് ചെയ്തിട്ടുണ്ട്. ഒരു സംസ്ഥാനത്തില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ഗൂഗിള്‍ സ്ട്രീറ്റ് വ്യൂ വഴി അവിടുത്തെ എല്ലാ റൂട്ടുകളും തെളിഞ്ഞു വരും. മാത്രമല്ല, ഈ സൈറ്റ് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ പറ്റിയ പത്ത് മനോഹരമായ വഴികളും കാണിച്ചു തരും. പരിസ്ഥിതി പ്രവര്‍ത്തകനും ഫോട്ടോഗ്രാഫറുമായി ജെയിംസ് ക്യു മാര്‍ട്ടിന്‍ ജിയോടാബുമായി നടത്തിയ പഠനത്തിലാണ് ഈ പത്ത് സ്ഥലങ്ങള്‍ കണ്ടെത്തിയത്.

ഏറ്റവും കുറഞ്ഞ യാത്ര ചെയ്തതും, ഏറ്റവും മനോഹരമായ സ്ഥലങ്ങള്‍ എന്നിങ്ങനെയുള്ള രണ്ട് പട്ടികയിലും ഡാള്‍ട്ടണ്‍ ഹൈവേയാണ് മുന്‍പില്‍ നില്‍ക്കുന്നത്. 2015ല്‍ 196 വാഹനങ്ങളാണ് എല്ലാ ദിവസവും ഈ ഹൈവേയിലൂടെ പോയത്. 2016 ലെ ഡേറ്റ അനുസരിച്ച് അലാസ്‌ക ഹൈവേയിലൂടെ 344 വാഹനങ്ങളാണ് ഒരു ദിവസം സഞ്ചരിച്ചത്. നേവാഡ, മൊണ്ടാന, നോര്‍ത്ത് ഡക്കോത്ത, സൗത്ത് ഡക്കോത്ത എന്നിവയാണ് വാഹനങ്ങള്‍ കുറവ് സഞ്ചരിച്ച മറ്റ് വഴികള്‍. ഒറ്റപ്പെട്ട സ്ഥലമായതിനാലും, സഹനീയമല്ലാത്ത വഴികളും ആയതിനാലാണ് ഈ പാതകളില്‍ സഞ്ചാരികള്‍ കുറയാന്‍ കാരണം.

2014ല്‍ ഡാല്‍ട്ടന്‍ ഹൈവേയിലൂടെ സഞ്ചരിച്ച ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ടറായ അലാന്‍ ഫ്യൂവര്‍ എഴുതിയത് : '' ഈ വഴിയിലൂടെ സഞ്ചരിക്കുമ്പോള്‍ ഒരു മായാലോകത്തിലൂടെ സഞ്ചരിക്കുന്ന പോലാണ് നിങ്ങള്‍ക്ക് അനുഭവപ്പെടുക. ഈ താഴ്വരയിലൂടെ പോകുമ്പോള്‍ മഞ്ഞ് മൂടിയതും കുണ്ടും കുഴികളും കൊണ്ട് നിങ്ങള്‍ ആടി കുലുങ്ങി പോകും.''

എന്നാല്‍ നിങ്ങള്‍ സാഹസിക യാത്രയ്ക്കാണ് പോകുന്നതെങ്കില്‍ ഈ വഴിയെ ഏറ്റവും മനോഹരമായ പാതയായാണ് മാര്‍ട്ടിന്‍ വിശേഷിപ്പിക്കുന്നത്. ''ഈ പാത ഭൂഖണ്ഡത്തിന്റെ ഏറ്റവും ഉന്നതിയില്‍ എത്തും. ഹിമ കരടിയെ ഇവിടെ കാണാനും സാധിക്കും.'' - മാര്‍ട്ടിന്‍ ഒരു പ്രസ്താവനയിലൂടെ പറഞ്ഞു. രണ്ടാം സ്ഥാനത്ത് 335 മൈല്‍ നീളമുള്ള യുഎസ് 50 ആണ്. അമേരിക്കയിലെ ഏറ്റവും ഒറ്റപ്പെട്ട റോഡെന്നാണ് ഇതിനെ വിശേഷിപ്പിക്കുന്നത്. ഉഥായിലൂടെ പോകുന്ന ഈ വഴി ഗ്രേറ്റ് സാള്‍ട്ട് ഡെസേര്‍ട്ടിന്റെ മനോഹര കാഴ്ചകളും സമ്മാനിക്കുന്നു. 1000 കാറുകളാണ് ഒരു ദിവസം ഈ പാതയിലൂടെ സഞ്ചരിക്കുന്നത്. മരുഭൂമിയും മഞ്ഞുമല്ല നിങ്ങള്‍ക്ക് ഇഷ്ടമെങ്കില്‍ മൂന്നാമതായി റാങ്ക് ചെയ്തിരിക്കുന്ന മെയ്നിലെ ഓള്‍ഡ് കാനഡ റോഡിലേക്ക് പോകാം. ഇരുവശങ്ങളിലും മരങ്ങളും, ചുവന്നതും ഓറഞ്ചും നിറങ്ങളിലുള്ള ഇലകള്‍ വിരിച്ച പാതയാണ് ഇത്. ക്യൂബെക് അതിര്‍ത്തി വരെ നീണ്ടു കിടക്കുന്ന ഈ പാത ചില ചരിത്രപ്രസിദ്ധമായ നഗരങ്ങളിലൂടെയാണ് പോകുന്നത്.

ഗ്യാസ് വില കൂടുന്നുണ്ടെങ്കിലും അമേരിക്കക്കാര്‍ റോഡ് യാത്രകള്‍ കുറച്ചിട്ടില്ല. 3000 ആളുകളെ അഭിമുഖം ചെയ്ത ട്രാവല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സിയായ എംഎംജിവൈയുടെ 'പോര്‍ട്രേറ്റ് ഓഫ് അമേരിക്കന്‍ ട്രാവലേഴ്സ്' ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം 2016ലെ അവധികളില്‍ ആളുകള്‍ 39ശതമാനവും റോഡ് ട്രിപ്പുകളായിരുന്നു. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ 17ശതമാനം കൂടുതലാണിത്. ന്യൂയോര്‍ക്ക് ടൈംസ് പ്രകാരം ഏറ്റവും പ്രായോഗികമായ യാത്രയാണ് റോഡ് യാത്ര. എവിടെ നിന്ന് എങ്ങനെ യാത്ര ചെയ്യണം എന്തൊക്കെ കൊണ്ടു പോകണം എന്ന് ആളുകള്‍ക്ക് സ്വതന്ത്രമായി തീരുമാനിക്കാം. മറ്റ് സ്ഥലങ്ങളിലേക്ക് വിമാനയാത്ര നടത്തുന്നതിനേക്കാള്‍ കുറഞ്ഞ ചിലവാണ് ഇതിന്. ചില ആളുകള്‍ക്ക് തുറന്ന വഴികളിലൂടെ പോകുമ്പോഴുള്ള യാത്ര ഇഷ്ടപ്പെടാന്‍ കാരണം ആള്‍ക്കൂട്ടങ്ങളില്‍ നിന്ന് ഒഴിഞ്ഞ് മാറി പുതിയ സ്ഥലങ്ങളും അനുഭവങ്ങളും കണ്ടെത്താനുള്ള ആഗ്രഹം കൊണ്ടാണ്. കൗതുകകരമായ മനസോടെ ഓരോ സ്ഥലങ്ങളും കണ്ടെത്താനുള്ള ആഗ്രഹം പ്രകടിപ്പിക്കുകയാണ് ഇതിനുള്ള ഏകമാര്‍ഗം.


Next Story

Related Stories