യാത്ര

മാര്‍വെല്‍ അവഞ്ചേഴ്സിന്റെ കൂടെ ഈ അവധിക്കാലം ആഘോഷിക്കുന്നുവോ?

Print Friendly, PDF & Email

റോക്ക് ആന്‍ഡ് റോള്‍ കോസ്റ്റര്‍ സ്റ്റാറിംഗ് എയ്റോസ്മിത്തിനെ പുതിയ മാര്‍വെല്‍ തീം ആകര്‍ഷണമാക്കി പുനരാവിഷ്‌ക്കരിക്കും. റൈഡേഴ്സിന് അയണ്‍മാനിനൊപ്പം അവരുടെ ഇഷ്ടപ്പെട്ട അവഞ്ചേഴ്സിനുമൊപ്പവും ഒരു ടീം ഉണ്ടാക്കി വേഗതയേറിയ ഒരു സാഹസിക യാത്രയില്‍ പോകാം.

A A A

Print Friendly, PDF & Email

വാള്‍ഡ് ഡിസ്നി സ്റ്റുഡിയോ പാര്‍ക്കില്‍ (Walt Dinsey Studios Park) മാര്‍വെല്‍ സൂപ്പര്‍ ഹീറോസ് എത്തുന്നു. മാര്‍വെല്‍ തീമില്‍ ഈ സൂപ്പര്‍ഹീറോകളെ എത്തിക്കുന്നുവെന്ന വിവരം ഡിസ്നിലാന്‍ഡ് പാരിസാണ് പുറത്ത് വിട്ടത്.

D23 എക്സ്പോ ജപ്പാനില്‍ വെച്ച് വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സ് ചെയര്‍മാന്‍ ബോബ് ചപേക്കാണ് ഈ വാര്‍ത്ത പുറത്ത് വിട്ടത്. ലോകമെമ്പാടുമുള്ള ഡിസ്നി അതിഥികള്‍ക്കായുള്ള ഈ പുതിയ പദ്ധതി ആദ്യം അറിഞ്ഞത് D23 എക്സ്പോയിലെത്തിയ 2000 ആരാധകരാണ്.

റിസോര്‍ട്ടിന്റെ 25-ാം വാര്‍ഷിക ആഘോഷം നടക്കുന്ന വേളയിലാണ് ഈ പുതിയ പദ്ധതി വരുന്നതെന്ന വാര്‍ത്ത ശ്രദ്ധേയമായത്. ഡിസ്നിലാന്‍ഡ് പാരിസില്‍ വരുന്ന അതിഥികള്‍ക്ക് കൂടുതല്‍ വിനോദ അനുഭവങ്ങള്‍ നല്‍കാനായി ഡിസ്നി, യൂറോപ്പിലെ ഏറ്റവും വലിയ ടൂറിസ്റ്റ് കേന്ദ്രമായ വാള്‍ട്ട് ഡിസ്നി പാര്‍ക്ക്സ് ആന്‍ഡ് റിസോര്‍ട്ട്സില്‍ കൂടുതല്‍ പ്രശസ്തമായ കഥകളും കഥാപാത്രങ്ങളും കൊണ്ടു വരുന്നുണ്ട്.

പാരിസില്‍ അവഞ്ചേഴ്സുമായി ഒരു യാത്ര

റോക്ക് ആന്‍ഡ് റോള്‍ കോസ്റ്റര്‍ സ്റ്റാറിംഗ് എയ്റോസ്മിത്തിനെ പുതിയ മാര്‍വെല്‍ തീം ആകര്‍ഷണമാക്കി പുനരാവിഷ്‌ക്കരിക്കും. റൈഡേഴ്സിന് അയണ്‍മാനിനൊപ്പം അവരുടെ ഇഷ്ടപ്പെട്ട അവഞ്ചേഴ്സിനുമൊപ്പവും ഒരു ടീം ഉണ്ടാക്കി വേഗതയേറിയ ഒരു സാഹസിക യാത്രയില്‍ പോകാം.

ആകര്‍ഷകമായ ഈ പുതിയ പദ്ധതി തീം പാര്‍ക്കിലെത്തുന്ന അതിഥികളെ കൂടുതല്‍ ആകര്‍ഷിക്കുമെന്ന് ഉറപ്പാണ്.

അവഞ്ചേഴ്സുമായി ഒരു കൂടിക്കാഴ്ച

ഈ ജൂണില്‍ ഡിസ്നി ലാന്‍ഡ് പാരിസില്‍ അവഞ്ചേഴ്സ് എല്ലാവരും എത്തും. പാര്‍ക്കില്‍ വരുന്ന അതിഥികള്‍ക്ക് ക്യാപ്റ്റന്‍ അമേരിക്ക, സ്പൈഡര്‍മാന്‍, സ്റ്റാര്‍ലോര്‍ഡ്, ബ്ലാക്ക് വിഡോ എന്നിവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരം ഉണ്ട്. ഈ സൂപ്പര്‍ ഹീറോകളുടെ ലൈവ് ആക്ഷനുകള്‍ വേദിയില്‍ ഒരുക്കുന്നുണ്ട്. ഒരുപാട് വിസ്മയിപ്പിക്കുന്ന പരിപാടികളാണ് അവതരിപ്പിക്കുന്നത്.

”ഈ മനോഹരമായ പദ്ധതി ഡിസ്നിലാന്‍ഡ് പാരിസ് അതിഥികള്‍ക്ക് വേറിട്ടൊരു അനുഭവം നല്‍കും. അതിനപ്പുറം റിസോര്‍ട്ടിന്റെ മുഖച്ഛായ മാറ്റി കൂടുതല്‍ മെച്ചപ്പെടുത്തുകയും ചെയ്യും” – യൂറോ ഡിസ്നി എസ്.എ.എസ് പ്രസിഡന്റ് കാതറിന്‍ പോവെല്‍ പറഞ്ഞു.

ന്യൂയോര്‍ക്കില്‍ അവഞ്ചേഴ്സിനൊപ്പം താമസിക്കാം

ഇതോടൊപ്പം തന്നെ, ഡിസ്നീസ് ഹോട്ടല്‍ ന്യൂയോര്‍ക്കിനെ ഉടന്‍ തന്നെ ഡിസ്നീസ് ഹോട്ടല്‍ ന്യൂയോര്‍ക്ക്-ദി ആര്‍ട്ട് ഓഫ് മാര്‍വല്‍ (Dinsey’s Hotel New York – The Art of Marvel) എന്ന് പുനര്‍നാമകരണം ചെയ്യും. അങ്ങനെ അവഞ്ചേഴ്സിനെ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ഡിസ്നി ഹോട്ടലായി ഇത് മാറും.

മറ്റൊരിടത്തുമില്ലാത്ത ആര്‍ട്ട്വര്‍ക്കുകളും പുത്തന്‍ ഡിസൈനുകളും ഈ ഹോട്ടലിനെ ടോണി സ്റ്റാര്‍ക്കിന്റെ ഭവനമായി മാറ്റുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍