യാത്ര

വയസ് 15; ഹോബി വീട് വിട്ട് നാട് കാണല്‍; അവസാനത്തെ ഒളിച്ചോട്ടത്തില്‍ പൂനെ സ്വദേശിയെ ‘പൊക്കിയത്’ കേരളത്തില്‍ നിന്ന്

കൊല്ലം കുറച്ചായി പയ്യന്‍ വീടുവിട്ട് കറങ്ങാന്‍ തുടങ്ങിയിട്ട്. ഒന്‍പത് തവണയാണ് പൂനെ സ്വദേശിയായ ഈ പയ്യന്‍ വീട് വിട്ടിറങ്ങി നാടുകാണാന്‍ പോയത്.

ഈ പതിനഞ്ചുകാരന്‍ എത്തിപ്പെടാത്ത ഇന്ത്യന്‍ പ്രദേശങ്ങള്‍ കുറവാണ്. കൊല്ലം കുറച്ചായി പയ്യന്‍ വീടുവിട്ട് കറങ്ങാന്‍ തുടങ്ങിയിട്ട്. അവസാനത്തെ ഒളിച്ചോട്ടത്തില്‍ കേരളത്തില്‍ നിന്നാണ് പയ്യനെ കിട്ടിയത്. ഒന്‍പത് തവണയാണ് പൂനെ സ്വദേശിയായ ഈ പയ്യന്‍ വീട് വിട്ടിറങ്ങി നാടുകാണാന്‍ പോയത്. ഒരു മാസം മുമ്പാണ് പയ്യന്‍ കേരളത്തില്‍ എത്തിയത്.

തിരൂര്‍ റെയില്‍വേ സ്റ്റേഷനില്‍ റെയില്‍വേ സംരക്ഷണസേനയുടെ പരിശോധനയ്ക്കിടെയാണ് അസ്വാഭാവികമായി കണ്ടതോടെയാണ് പയ്യന്റെ ഇത്തവണത്തെ യാത്ര അവസാനിച്ചത്. പൂനെയിലെ ഒരു ബാലമന്ദിരത്തില്‍ താമസിച്ചു പഠിക്കുന്ന താന്‍ അവധിക്ക് വീട്ടില്‍ പോകുമ്പോഴാണ് യാത്രയ്ക്കിറങ്ങാറുള്ളതെന്നാണ് കുട്ടി പറയുന്നത്. ഇങ്ങനെ കഴിഞ്ഞ യാത്രകളില്‍ കശ്മീരിലും ഗുജറാത്തിലും എത്തി ഇത്തവണ കേരളത്തിലുമെത്തി.

ഇനി വടക്ക്-കിഴക്ക് സംസ്ഥാനങ്ങളിലേക്കും കൂടി എത്തിയാല്‍ ഇന്ത്യയുടെ നാല് അതിരുകളിലുമെത്തി എന്നതുമാകും. ക്ലാസുകളില്‍ നന്നായി പഠിക്കുന്ന പയ്യന്‍ കുടുംബത്തിലെ പ്രശ്‌നങ്ങളെത്തുടര്‍ന്നായിരുന്നു ആദ്യമായി വീട് വിട്ട് ഇറങ്ങിയത്. ഇതിന് ശേഷം നാടു കാണാനായിട്ടാണ് വീട് വിട്ട് കറക്കം. മൂന്നുതവണ സ്വയം തിരിച്ചെത്തി. ബാക്കി യാത്രകളില്‍ പൊലീസോ ബാലസംരക്ഷണ ഏജന്‍സികളോ തിരിച്ചെത്തിക്കുകയായിരുന്നു.

ചാര്‍മിനാറിലൂടെ ‘ഹാലിം’ തേടിയൊരു യാത്ര; ഓള്‍ ഇന്ത്യ സോളോ ട്രാവലിന് മുന്‍പ് ബഡ്ഡികളുടെ കൂടെയൊരു കറക്കം

നാടുകാണാനുള്ള ഓളിച്ചോട്ടം യാത്രകള്‍ മിക്കതും അവധികള്‍ക്കിടയിലാണ്. മറാഠിക്ക് പുറമേ, അത്യാവശ്യം ഹിന്ദിയും ഇംഗ്ലീഷും തമിഴും ഇപ്പോള്‍ മലയാളവും ഈ പതിനഞ്ചുകാരന്‍ പഠിച്ചെടുത്തു. ചൈല്‍ഡ്ലൈന്‍ പ്രവര്‍ത്തകര്‍ സിഡബ്ല്യുസി മുന്‍പാകെ ഹാജരാക്കിയ കുട്ടിയെ തല്‍ക്കാലത്തേക്ക് തവനൂര്‍ ബാലമന്ദിരത്തില്‍ താമസിപ്പിക്കുകയായിരുന്നു.

നല്‍കിയ വിവരങ്ങളനുസരിച്ച് പയ്യന്റെ വീടും താമസിക്കുന്ന ബാലമന്ദിരവും, ഒരു മാസമെടുത്തുള്ള അന്വേഷണത്തിന് ശേഷം കഴിഞ്ഞ ദിവസം ബാലസംരക്ഷണ യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് ഡിസിപിയു ഓഫീസര്‍ മുഹമ്മദ് സാലിഹും ഔട്ട്‌റീച്ച് വര്‍ക്കര്‍ ഫാരിസും പൂനെ ജില്ലാ വനിതാ ശിശുക്ഷേമ ഓഫിസിന് കൈമാറിയ കുട്ടിയെ പിന്നീട് മാതാവിനൊപ്പം വിടുകയായിരുന്നുവെന്ന് മലയാള മനോരമ റിപ്പോര്‍ട്ട് ചെയ്യുന്നു.

കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ബൈക്ക് യാത്രയ്ക്കിടെ മധ്യപ്രദേശില്‍ വെച്ച് അപകടത്തില്‍ പെട്ട സ്വാതി ഷായെ എയര്‍ ആംബുലന്‍സില്‍ നാട്ടിലെത്തിച്ചു

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍