TopTop
Begin typing your search above and press return to search.

മണ്‍സൂണ്‍ അസ്വാദിക്കാനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരുടെ എണ്ണം 15 ശതമാനം വര്‍ദ്ധിച്ചു

മണ്‍സൂണ്‍ അസ്വാദിക്കാനായി ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരുടെ എണ്ണം 15 ശതമാനം വര്‍ദ്ധിച്ചു

ഓസ്‌ട്രേലിയ ആസ്ഥാനമായ ഫ്‌ളൈറ്റ് സെന്റര്‍ ട്രാവല്‍ ഗ്രൂപ്പിന്റെ (എഫ്‌സിടിജി) ഇന്ത്യന്‍ വിഭാഗമായ ഫ്‌ളൈറ്റ് ഷോപ്പ് 2017 കാലവര്‍ഷക്കാലത്തെ അവരുടെ കണ്ടെത്തലുകള്‍ പുറത്തുവിട്ടു. ഇന്ത്യയിലെ മഴക്കാല വിനോദകേന്ദ്രങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് ഇതിലുള്ളത്. ഈ മണ്‍സൂണ്‍കാലത്ത് വിനോദ സഞ്ചാരികളെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ച കേന്ദ്രങ്ങള്‍ ലഹൗള്‍-സ്പിറ്റി (ഹിമാചല്‍ പ്രദേശ്), തിന്‍സുകിയ (അസാം), മാണ്ഡു (മധ്യപ്രദേശ്), കൗസാനി (ഉത്തരാഖണ്ഡ്), അതിരപ്പിള്ളി വെള്ളച്ചാട്ടം (കേരളം) എന്നിവിടങ്ങളാണ്. വൈവിദ്ധ്യമാര്‍ന്ന പ്രലോഭനീയവും സാഹസികവുമായ സാഹചര്യങ്ങള്‍ കൊണ്ട് ഇന്ത്യന്‍ യാത്രക്കാരുടെ താല്‍പര്യങ്ങളെ ചൂഷണം ചെയ്ത മറ്റ് മഴക്കാല കേന്ദ്രങ്ങള്‍ മാവ്‌ലിനൂങ് (മേഘാലയ) പാന്‍ഷേത്ത് (മഹാരാഷ്ട്ര), ദിഘ (പശ്ചിമബംഗാള്‍) എന്നിവിടങ്ങളാണ്.

വേനലവധിക്കാലത്ത് വലിയ വിനോദസഞ്ചാര സംഘങ്ങള്‍ ജനപ്രിയ സഞ്ചാരകേന്ദ്രങ്ങള്‍ ഒഴിവാക്കിയെങ്കിലും മണ്‍സൂണ്‍ കാലത്ത് ആഭ്യന്തര വിനോദസഞ്ചാരത്തില്‍ 30 ശതമാനത്തിനെ വര്‍ദ്ധന ഉണ്ടായിട്ടുണ്ടെന്നും മണ്‍സൂണ്‍ 2017 കണക്കുകള്‍ വ്യക്തമാക്കുന്നു. കുറഞ്ഞ നിരക്കുകളുടെയും ഇളവുകളുടെയും ഗുണം പരമാവധി മുതലാക്കുന്ന സൂക്ഷബുദ്ധികളായ പുതിയകാല സഞ്ചാരികള്‍ ഈ സീസണിലും ഡിമാന്റ് ഉയര്‍ത്തിയിട്ടുണ്ട്.

'ഓഫ് സീസണ്‍ സഞ്ചാരം എന്ന് വിളിക്കപ്പെടുന്ന പ്രവണത ഇപ്പോള്‍ ഇന്ത്യയില്‍ ഇല്ല. അതിന്റെ നിബിഡവും വൈവിദ്ധ്യവുമാര്‍ന്ന പ്രകൃതി സമ്പന്ന വെളിവാക്കുന്ന മണ്‍സൂണ്‍ കാലത്താണ് ഇന്ത്യയുടെ ചൈതന്യം യഥാര്‍ത്ഥത്തില്‍ വെളിയില്‍ വരുന്നത്. വിശിഷ്ടമായ കാലാവസ്ഥ എപ്പോഴും ഒരു അധിക ആകര്‍ഷണമാണ്. ഇപ്പോള്‍ സഞ്ചാരത്തിന് പറ്റിയ സമയമാണ്,' എന്ന് എഫ്‌സിഎം ട്രാവല്‍ സൊല്യൂഷന്‍സിലെ ലെഷര്‍ ബിസിനസ് എക്‌സ്‌ക്യൂട്ടീവ് ഡയറക്ടര്‍ ശ്രാവണ്‍ ഗുപ്ത ചൂണ്ടിക്കാണിക്കുന്നു.

'അദ്ധ്വാനാസക്തരെ സംബന്ധിച്ചിടത്തോളം വര്‍ഷത്തിന്റെ മധ്യത്തിലുള്ള അവധികള്‍ വിശ്രമം മാത്രമല്ല പ്രദാനം ചെയ്യുന്നത്. തിരക്കുള്ള ജീവിതചക്രത്തിന് നവോര്‍ജ്ജം കൂടിയാണ്. പുതിയ കാലമേഖലകളിലെ താല്‍പര്യം കുത്തനെ വര്‍ദ്ധിക്കുന്നതും ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. അവസാന നിമിഷത്തില്‍ ഇറങ്ങിപ്പുറപ്പെടുന്ന യാത്രക്കാര്‍ വാതില്‍പ്പുറ വിനോദങ്ങളായ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, മലകയറലും ട്രക്കിംഗും അപരിചിത പ്രദേശങ്ങളിലെ ഫോട്ടോഗ്രാഫി തുടങ്ങിയവയില്‍ ഏര്‍പ്പെടുന്നതും വര്‍ദ്ധിച്ചിട്ടുണ്ട്. ഈ മണ്‍സൂണ്‍ കാലത്ത് ഇത്തരത്തിലുള്ള അവസാന നിമിഷ ബുക്കിംഗുകളില്‍ 52 ശതമാനം വര്‍ദ്ധനയാണ് കാണപ്പെട്ടത്,' എന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു.

'ദിവസം കഴിന്തോറും യാത്ര കൂടുതല്‍ കൂടുതല്‍ താങ്ങാവുന്ന ഒന്നായി മാറുന്നതോടെ, ലഭിക്കുന്ന ആദ്യത്തെ അവസരത്തില്‍ തന്നെ വിദേശ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ മിക്ക ഇന്ത്യക്കാരും അന്വേഷിക്കുന്നു. എന്നാല്‍, മണ്‍സൂണ്‍ കാലത്ത് തെക്കെ ഇന്ത്യയിലെ സമൃദ്ധമായ പച്ചപ്പും ഉത്തരേന്ത്യയിലെ വന്‍ പര്‍വതനിരകളുമുള്ള അത്ഭുത ഇന്ത്യയെക്കാള്‍ മൂല്യവത്തായ മറ്റൊരു വിനോദസഞ്ചാരകേന്ദ്രമില്ല. പരമ്പരാഗതമായി ഇപ്പോഴും 'ഓഫ് സീസണ്‍' ആയതിനാല്‍ യാത്രക്കാര്‍ക്ക് ഇവയെല്ലാം കുറഞ്ഞ ചിലവില്‍ ആസ്വദിക്കാന്‍ സാധിക്കുകയും ചെയ്യുന്നു.'

സ്വന്തമായി വാഹനമോടിച്ച് സ്ഥലങ്ങള്‍ കാണുന്ന പ്രവണത 15-20 ശതമാനം വര്‍ദ്ധിച്ചിച്ചതാണ് മണ്‍സൂണ്‍ 2017 ചൂണ്ടിക്കാണിക്കുന്ന മറ്റ് ചില പ്രവണതകളില്‍ ഒന്ന്. മുംബൈ, പൂനെ, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ നിന്നും കൊങ്കണ്‍ തീരദേശ പാതയിലൂടെ സഞ്ചരിക്കുന്നവരുടെ എണ്ണമാണ് ഇക്കാര്യത്തില്‍ കൂടുതല്‍. പ്രധാന മെട്രോകളില്‍ നിന്നും (മുംബെ, പൂനെ, ഡല്‍ഹി, ബംഗളൂരു) മണ്‍സൂണ്‍ കവാടങ്ങളിലേക്ക് ഒറ്റയ്ക്ക് സഞ്ചരിക്കുന്നവരുടെ എണ്ണം പത്ത് മുതല്‍ 15 ശതമാനം കണ്ട് വര്‍ദ്ധിച്ചിട്ടുണ്ട്.


Next Story

Related Stories