യാത്ര

ഇന്ത്യയിലെ മനോഹരമായ ദീര്‍ഘ ദൂര സൈക്കിള്‍ പാതകള്‍

ചെന്നൈ-പോണ്ടിച്ചേരിയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡാണ് ഇന്ത്യയിലെ സുഖകരമായി യാത്ര ചെയ്യാവുന്ന ഒരു സൈക്കിള്‍ റൂട്ട്.

യാത്ര ചെയ്യുന്നത് എപ്പോഴും രസകരമായ കാര്യമാണ്. ചെന്നെത്തുന്ന സ്ഥലമൊക്കെ നടന്ന് കാണുക എന്നത് കുറച്ച് വിഷമം പിടിച്ച കാര്യമാണ്. ഒരു സൈക്കിളില്‍ ആണെങ്കില്‍ കാശു ചിലവ് കുറവും കാഴ്ചകള്‍ കാണാന്‍ കൂടുതല്‍ അവസരവും ആരോഗ്യപരമായി മെച്ചപ്പെട്ട കാര്യവുമാണ്. ഇന്ത്യയിലെ വ്യത്യസ്തവും മനോഹരവുമായ സൈക്കിള്‍ റൂട്ടുകളെ കുറിച്ച് അറിയാം-

ചെന്നൈ – പോണ്ടിച്ചേരി

ചെന്നൈ-പോണ്ടിച്ചേരിയെ തമ്മില്‍ ബന്ധിപ്പിക്കുന്ന ഈസ്റ്റ് കോസ്റ്റ് റോഡാണ് ഇന്ത്യയിലെ സുഖകരമായി യാത്ര ചെയ്യാവുന്ന ഒരു സൈക്കിള്‍ റൂട്ട്. പോകുന്ന വഴിയില്‍ മനോഹരമായ കാഴ്ചകളും, ബീച്ചുകളും ആസ്വദിക്കാം. പച്ചപ്പ് നിറഞ്ഞ ഓരോവില്ലെ ക്ഷേത്രവും ചരിത്ര പ്രസിദ്ധമായ മഹാബലിപുരവും യാത്രാവേളയില്‍ നിങ്ങള്‍ക്ക് സന്ദര്‍ശിക്കാം.

മുംബൈ – ദമന്‍

മുംബൈയില്‍ നിന്ന് 170 കിലോമീറ്റര്‍ വടക്ക് സ്ഥിതി ചെയ്യുന്ന അതിമനോഹരമായ കുഞ്ഞു നഗരമാണ് ദമന്‍. മനോഹരമായ ജാംപൂര്‍, ദേവ്ക ബീച്ച്, ബോം ജീസസ് ചര്‍ച്ച്, മോത്തി ദമന്‍ കോട്ട, മിറാസൊല്‍ ലേക്ക് എന്നിവ സന്ദര്‍ശിക്കാവുന്നതാണ്. ഇതോടൊപ്പം ഇവിടെ വിലകുറച്ച് കിട്ടുന്ന മദ്യവും പരീക്ഷിക്കാവുന്നതാണ്.

മാംഗളൂര്‍ – ഗോവ

നാഷണല്‍ ഹൈവേ 17 മാംഗളൂരിനെ ഗോവയുമായി ബന്ധിപ്പിക്കുന്നു. ബംഗ, കലംഗുതെ ബീച്ചുകള്‍ പോകുന്ന വഴിയില്‍ സന്ദര്‍ശിക്കാവുന്നതാണ്. സെന്റ് മേരീസ് ഐലന്‍ഡില്‍ പ്രകൃതി പാറക്കെട്ടുകള്‍ കൊണ്ട് തീര്‍ത്ത വിസ്മയവും, ക്ഷേത്രങ്ങളുടെ നഗരമായ ഗോകര്‍ണവും, ദൂത് സാഗര്‍ വെള്ളച്ചാട്ടവും സന്ദര്‍ശിക്കാം.

ഉദയ്പൂര്‍ – ജോദ്പൂര്‍

കായലുകളുടെ നഗരമെന്ന് അറിയപ്പെടുന്ന ഉദയ്പൂരില്‍ നിന്നും നീല നഗരം എന്നറിയപ്പെടുന്ന ജോദ്പൂരിലേക്കുള്ള സൈക്കിള്‍ യാത്ര അതിമനോഹരമാണ്. യാത്രാമധ്യേ ഹല്‍ദിഗട്ടി എന്ന പ്രസിദ്ധമായ സ്ഥലം കാണാം. ഇവിടെയാണ് മേവാറിലെ റാണ പ്രതാപ് സിംഗ് അംബേറിലെ റാണാകപൂറിനെ യുദ്ധത്തില്‍ തോല്‍പ്പിച്ചത്. മാര്‍ബിള്‍ കൊത്തുപണികൊണ്ട് പ്രസിദ്ധമായ റണക്പൂര്‍ ക്ഷേത്രവും ദില്‍വാറ ക്ഷേത്രവും കാണാം. ഇതോടൊപ്പം 350സിസി റോയല്‍ എന്‍ഫീല്‍ഡ് പ്രതിഷ്ഠയുള്ള ഓം ബുള്ളറ്റ് ബാബ ക്ഷേത്രവും കാണാം.

മണാലി – ലേ

സാഹസിക യാത്രകള്‍ ഇഷ്ടപ്പെടുന്നവര്‍ക്ക് പറ്റിയൊരു റൂട്ടാണ് ഇത്. ഹെയര്‍പിന്‍ വളവുകളും, പ്രതീക്ഷിക്കാത്ത വഴികളും, വെല്ലുവിളി ഉയര്‍ത്തുന്ന കാലാവസ്ഥയുമാണ് ഈ റൂട്ടിന്റെ പ്രത്യേകത. നിങ്ങള്‍ക്ക് റോത്തംഗ്, തംങ്ലംങ് ലാ പാതകളിലൂടെയും യാത്ര ചെയ്യാം, മഞ്ഞ് മൂടിയ മലകളും ലഡാക് താഴ്വരയിലെ മനോഹരമായ ഗ്രാമങ്ങളും കാണാം.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍