യാത്ര

പുരുഷന്മാരാണോ എന്നാല്‍ തിരിച്ച് പൊയ്‌ക്കോ.. ഇവിടെ സ്ത്രീകള്‍ക്ക് മാത്രമേ പ്രവേശനമൊള്ളൂ!

പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ? സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം.

അഴിമുഖം

പുരുഷന്മാര്‍ക്ക് പ്രവേശനമില്ലാത്ത ഒരു ദ്വീപിനെ കുറിച്ച് കേട്ടിട്ടുണ്ടോ? ഫിന്‍ലാന്‍ഡിലെ സൂപ്പര്‍ഷി എന്ന ദ്വീപില്‍ പുരുഷന്മാര്‍ക്ക് പ്രവേശനമില്ല. സ്ത്രീകള്‍ക്ക് മാത്രമാണ് പ്രവേശനം. സ്ത്രീകളെ വെറുതെ അങ്ങ് കയറ്റി വിടുകയുമല്ല. സൂക്ഷ്മ പരിശോധനയും അന്വേഷണവും കഴിഞ്ഞാണ് ഇവിടെ സ്ത്രീകള്‍ക്ക് പ്രവേശനം നല്‍കുന്നത്. 4,600 യു.എസ് ഡോളര്‍ (3,16,319 രൂപ) ആണ് പ്രവേശന ഫീസ്.

സ്ത്രീകള്‍ക്ക് മാത്രമുള്ള ഈ ദ്വീപിലേക്ക് പ്രവേശനത്തിനായി 7,000 സ്ത്രീകളാണ് അപേക്ഷിച്ചത്. വീഡിയോ അഭിമുഖത്തിലൂടെ പദ്ധതിയുടെ സ്ഥാപക ക്രിസ്റ്റിന റോത് 140 പേരെ തിരഞ്ഞെടുത്തു. ഇവിടെ വരുന്നവര്‍ക്ക് ‘സ്ത്രീകളെ ഒരുമിപ്പിക്കുക എന്നാണ് ലക്ഷ്യ’മെന്ന് റോത് പറയുന്നു. പുരുഷന്മാരെ ഉള്‍പ്പെടുത്താത്തത് ലിംഗ വിവേചനം ആണെന്ന് ചില സ്ത്രീകള്‍ ആരോപണങ്ങള്‍ ഉന്നയിക്കുന്നു. എന്നാല്‍, ആരോപണം റോത് നിഷേധിക്കുന്നു.

സൂപ്പര്‍ഷി എന്ന ഈ ദ്വീപില്‍ ആദ്യം ബുക്ക് ചെയ്തത് റെന്റണില്‍ നിന്നുള്ള 46-കാരിയായ മനോരോഗചികിത്സക ഫൗഖാം ബൗണ്‍കിയ ആണ്. ഇവരും തിരഞ്ഞെടുക്കപെട്ടവരില്‍ ഉള്‍പ്പെടുന്നു. സ്ത്രീകളെ ഒരുമിപ്പിക്കുന്ന എന്ന ഈ ആശയം തന്നെ ഒരുപാട് ആകര്‍ഷിച്ചെന്ന് ബൗണ്‍കിയ പറഞ്ഞു. ഫ്ലോറിഡയില്‍ നിന്നുള്ള ഒരു നഴ്‌സ്, ന്യൂയോര്‍ക്കില്‍ നിന്നുള്ള ഒരു അഭിഭാഷിക, ഒരു ഫോട്ടോഗ്രാഫര്‍, ഒരു കണ്‍സള്‍ട്ടന്‍സി കമ്പനിയുടെ മേധാവി, ഒരു മാര്‍ക്കറ്റിങ് സ്റ്റുഡിയോയുടെ ഉടമസ്ഥ എന്നിവരാണ് തിരഞ്ഞെടുക്കപ്പെട്ടവരില്‍ മറ്റു ചിലര്‍. തനിക്ക് രണ്ടു കുട്ടികള്‍ ഉണ്ടെന്നും, സ്റ്റുഡന്റ് വായ്പ, പണയം എന്നീ ബാധ്യതകള്‍ ഉണ്ടെങ്കിലും ഈ വ്യത്യസ്ത ആശയം തന്നെ ഈ ദ്വീപിലേക്ക് എത്താന്‍ പ്രരിപ്പിച്ചെന്ന് ബൗണ്‍കിയ കൂട്ടിച്ചേര്‍ത്തു.

‘മികച്ച തിരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ആളുകളെ തിരഞ്ഞെടുക്കുന്നത്. തേങ്ങ കൊണ്ട് ഉണ്ടാക്കിയ വിഭവം, ബീച്ചില്‍ പാചകം ചെയ്ത മീന്‍ എന്നിവയൊക്കെ അതിഥികള്‍ക്ക് ഇവിടെ ലഭ്യമാണ്. കയാക്കിങ്, യോഗ തുടങ്ങിയ സൗകര്യങ്ങളും ഉണ്ട്. ഒരു വര്‍ഷം 150 യൂറോ (12116 രൂപ) മുടക്കി ഒരു പ്രൈവറ്റ് പോര്‍ട്ടല്‍ തുടങ്ങാനും പദ്ധതിയുണ്ട്.’ – റോത് പറയുന്നു.

‘വ്യത്യസ്തമായ ഈ ആശയം പരമ്പരാഗത രീതിയില്‍ നിന്നും മാറി പുതിയ ജീവിതശൈലിയാണ് നല്‍കുന്നത്. യോഗ, ബാഷ്പസ്‌നാനം, ചര്‍ച്ചകള്‍, പുതിയ ബന്ധങ്ങള്‍ അങ്ങനെ പലതും ഇവിടെ ലഭിക്കും.’ ജര്‍മന്‍ ബിസിനസ് സ്‌കൂള്‍ പ്രൊഫസര്‍ മാര്‍ജോ-റീത്ത-ഡീല്‍ പറഞ്ഞു. നാല് ക്യാബിനുകളില്‍ എട്ട് അതിഥികള്‍ക്ക് ഈ ദ്വീപില്‍ താമസിക്കാം. ടര്‍ക്സിലും, കൈക്കോസിലും പുതിയ സൂപ്പര്‍ഷി റിസോര്‍ട്ട് തുടങ്ങാനുള്ള പരിപാടിയിലാണ് റോത് ഇപ്പോള്‍.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍