TopTop

സഞ്ചാരികളുടെ ഹൃദയം തകര്‍ത്ത് മാച്ചു പിച്ചുവിലെ 'പവിത്ര താഴ്‌വര' നശിപ്പിക്കാന്‍ ഒരുങ്ങി പെറു

സഞ്ചാരികളുടെ ഹൃദയം തകര്‍ത്ത് മാച്ചു പിച്ചുവിലെ
'ഇന്‍കകളുടെ നഷ്ടപ്പെട്ട നഗരം' പെറുവിലെ മാച്ചു പിച്ചു അറിയപ്പെടുന്നത് അങ്ങനെയാണ്. കാരണം പുരാതന ഇന്‍കാ വംശത്തിന്റെ ഭൂമികയാണ് മാച്ചു പിച്ചു. സഞ്ചാരികളുടെ പ്രിയപ്പെട്ട ദേശം. എന്നാല്‍ മനോഹരമായ ഈ പ്രദേശത്തില്‍ നിന്നും കേള്‍ക്കുന്ന വാര്‍ത്തകള്‍ സഞ്ചാരികള്‍ക്കും പ്രകൃതി സ്‌നേഹികള്‍ക്കും അത്ര നല്ലതല്ല. മാച്ചു പിച്ചുവില്‍ ഒരു അന്താരാഷ്ട്ര വിമാനത്താവളം നിര്‍മ്മിക്കാനുള്ള തയ്യാറെടുപ്പിലാണ് പെറുവിലെ സര്‍ക്കാര്‍. ദുര്‍ബലമായ ആവാസ വ്യവസ്ഥ പ്രദേശമായ മാച്ചു പിച്ചു ഇപ്പോള്‍ തന്നെ സഞ്ചാരികളുടെ ബാഹുല്യം കാരണം കനത്ത വെല്ലുവിളി നേരിട്ടുകൊണ്ടിരിക്കുന്നത്.

2017-ല്‍ ഏകദേശം 1.5 മില്യണ്‍ ജനങ്ങളാണ് ഇവിടം സന്ദര്‍ശിച്ചത്. അത് യുനെസ്‌കോ ശുപാര്‍ശ ചെയ്ത എണ്ണത്തിലും വളരെ കൂടുതലായിരുന്നു അധികൃതര്‍ സഞ്ചാരികളെ അനുവദിച്ചത്. ഇതിനിടെയിലാണ് കൂടുതല്‍ സഞ്ചാരികളെ ലക്ഷ്യമിട്ട് കോടികണക്കിന് രൂപ ചിലവിട്ട് വിമാനത്താവളം നിമ്മിര്‍ക്കുന്നത്. ഇതിനെ ഭീതിയോടെയാണ് പുരാവസ്തു ഗവേഷകരും ചരിത്രകാരന്മാരും പ്രദേശവാസികളെയുയുമെല്ലാം നോക്കിക്കാണുന്നത്.

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 3,800 മീറ്റര്‍ ഉയരത്തിലുള്ള ഇന്‍കാ ടൗണാണ് 'ചിന്‍ചെറോ'. പവിത്ര താഴ്‌വരയിലേക്കുള്ള (സേക്രഡ് വാലി) പ്രവേശന കവാടമാണ് 'ചിന്‍ചെറോ'. ഇവിടെയാണ് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഏക്കര്‍ കണക്കിന് ഭൂമി നിരത്തി നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിച്ചിരിക്കുന്നത്. ഒരു കാലത്ത് ഇന്നത്തെ കൊളംബിയ മുതല്‍ അര്‍ജന്റിന വരെ പരന്നു കിടന്നിരുന്ന ഒരു നാഗരികതയുടെ ഹൃദയഭാഗമായിരുന്നു ഈ പ്രദേശം. പതിനഞ്ചാം നൂറ്റാണ്ടില്‍ ലോകത്തിലെ ഏറ്റവും വലിയ സാമ്രാജ്യവുമായിരുന്നു.

'ഇതൊരു മനുഷ്യ നിര്‍മ്മിത ഭൂപ്രദേശമാണ്. ഇന്‍കാ ജനത രൂപകല്‍പ്പനചെയ്ത മനോഹരമായ മട്ടുപ്പാവുകളും വഴികളുമുള്ള പ്രദേശം. ഇവിടെ ഒരു വിമാനത്താവളം വന്നാല്‍ ഇതെല്ലാം തകര്‍ക്കപ്പെടും', എന്ന് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ പെറുവിയന്‍ ആര്‍ട്ട് ചരിത്രകാരിയായ നതാലിയ മജ്‌ലുഫ് പറയുന്നു. നിലവില്‍ ക്യുസ്‌കോ വിമാനത്താവളം വഴിയാണ് ഭൂരിഭാഗം സന്ദര്‍ശകരും ഇവിടെയെത്തുന്നത്.

പുതിയ വിമാനത്താവളം വരുന്നതോടെ ആര്‍ക്കിയോളജിക്കല്‍ പാര്‍ക്കിനു തൊട്ടു മുകളിലൂടെ വിമാനം പറക്കും. അത് ഇന്‍കാ ശേഷിപ്പുകള്‍ക്ക് പ്രവചനാതീതമായ നഷ്ടങ്ങള്‍ വരുത്തിയേക്കാം. പ്യുറെയ് തടാകത്തിന്റെ നീര്‍ത്തടം വറ്റിവരളുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ക്യുസ്‌കോ പട്ടണത്തിലെ പകുതിയിലധികം ശുദ്ധജല വിതരണവും ഈ തടാകത്തെ ആശ്രയിച്ചാണ് നിലകൊള്ളുന്നത്.

നിര്‍ദ്ദിഷ്ട വിമാനത്താവള പ്രദേശത്തു നിന്നും സേക്രഡ് വാലിയിലേക്ക് 20 മിനുട്ടിന്റെ ദൂരം മാത്രമേയുള്ളൂ. യഥാര്‍ത്ഥത്തില്‍ സഞ്ചാരികള്‍ വരുന്നതുന്നെ ഇവിടെ നിന്നുള്ള കാഴ്ചകള്‍ കാണാനാണ്. അതാണ് ഇടിച്ചു പൊളിച്ചു നിരത്തുന്നത്.

Next Story

Related Stories