Top

ഈ മാര്‍ച്ചില്‍ ഇന്ത്യയില്‍ എവിടെയൊക്കെ പോകാം?

ഈ മാര്‍ച്ചില്‍ ഇന്ത്യയില്‍ എവിടെയൊക്കെ പോകാം?
ശീതകാലം അവസാനിക്കുന്നു. മാര്‍ച്ചിലെ മഞ്ഞുള്ള പ്രഭാതവും പൊതുവേ തണുത്ത അന്തരീക്ഷവും സഞ്ചാരികള്‍ക്ക് ഉത്തരേന്ത്യയിലേയ്ക്ക് ഒരു യാത്ര പോകാന്‍ പറ്റിയ സമയമാണ്. അവധി ആഘോഷിക്കാന്‍ ഈ മാര്‍ച്ചില്‍ ഇന്ത്യയില്‍ പോകാന്‍ അനുയോജ്യമായ ചില സ്ഥലങ്ങളാണ് താഴെ പറയുന്നത്.

ഋഷികേശ്, ഉത്തരാഖണ്ഡ് (Rishikesh, Uttarakhand)


യോഗ ഉത്ഭവിച്ച സ്ഥലം തന്നെയാണ് അത് പഠിക്കാന്‍ ഉത്തമം. മാര്‍ച്ച് 1 മുതല്‍ 7 വരെ ഇന്റര്‍നാഷണല്‍ യോഗ ഫെസ്റ്റിവല്‍ നടക്കുന്നുണ്ട്. മികച്ച അദ്ധ്യാപകരുടെ 70 മണിക്കൂറില്‍ കൂടുതല്‍ നീണ്ടുനില്‍ക്കുന്ന യോഗ പരിപാടികള്‍, മോട്ടിവേഷണല്‍ ക്ലാസുകള്‍ എന്നിവ ഉണ്ടായിരിക്കും. ദലൈ ലാമ, പരിസ്ഥിതി പ്രവര്‍ത്തക ഡോ.വന്ദന ശിവ, ജീവ മുക്തി യോഗ മെഥേഡിന്റെ സഹനിര്‍മ്മാതാവ് ഷാരോണ്‍ ഗാനോന്‍, ഗായകന്‍ കൈലാഷ് ഖേര്‍, ഡ്രമ്മര്‍ ശിവമണി തുടങ്ങിയവര്‍ ഈ വര്‍ഷത്തെ യോഗ ഫെസ്റ്റില്‍ പങ്കെടുക്കും. മാര്‍ച്ച് 4 മുതല്‍ 7 വരെ ബീറ്റില്‍സ് ഫെസ്റ്റിവല്‍ ചൗരാസ് കുറ്റിയയില്‍ നടക്കും. 50 വര്‍ഷം മുന്‍പ് ലോകപ്രശസ്ത റോക്ക് സംഗീത ബാന്‍ഡായ ബീറ്റില്‍സ് അംഗങ്ങള്‍ താമസിച്ച പ്രശസ്തമായ ആശ്രമമാണ് ചൗരാസി കുറ്റിയ (മഹേഷ് യോഗി സ്ഥാപിച്ച ആശ്രമം).ഉദയ്പൂര്‍, രാജസ്ഥാന്‍ (Udaipur, Rajasthan)

മാര്‍ച്ച് 18 മുതല്‍ 20 വരെ മേവാര്‍ ഫെസ്റ്റിവലുണ്ട്. ലേക്ക് സിറ്റി എന്നറിയപ്പെടുന്ന ഉദയ്പൂരിന്റെ എല്ലാ മനോഹാരിതയും ഈ പരിപാടിയിലൂടെ പ്രദര്‍ശിപ്പിക്കാനാകും. വര്‍ണശബളമായ വെടിക്കെട്ട്, ഡാന്‍സ് ആന്‍ഡ് കള്‍ച്ചറല്‍ ഇവന്റ്‌സ്, സംഗീതം എന്നിവ മെവാര്‍ ഫെസ്റ്റിവലിന്റെ ആകര്‍ഷണങ്ങളാണ്. പിച്ചോള കായലില്‍ ഒരു ബോട്ട് റൈഡിനും ഇവിടെ അസവരമുണ്ട്.
അജ്മീര്‍, രാജസ്ഥാന്‍ (Ajmer, Rajasthan)


സൂഫി സിദ്ധന്‍ മൊയ്‌നുദ്ദീന്‍ ചിഷ്തിയുടെ ചരമവാര്‍ഷികത്തോട് അനുബന്ധിച്ചുള്ള അനുസ്മരണ പരിപാടികളായിരിക്കും മാര്‍ച്ച് 19 മുതല്‍ 27 വരെ സീക്ക് സോളാസ് എന്ന പേരില്‍ അജ്മീറില്‍ നടക്കുന്നത്. ഇദ്ദേഹത്തോടുള്ള ആദരസൂചകമായി അജ്മീര്‍ ദര്‍ഗ പൂക്കളും അത്തറിന്റെ ഗന്ധവും കൊണ്ട് നിറയും.ബിര്‍ ആന്‍ഡ് ബില്ലിംഗ്, ഹിമാചല്‍പ്രദേശ് (Bir and Billing, Himachal Pradesh)

ഷിംലയില്‍ നിന്ന് അഞ്ച് മണിക്കൂര്‍ യാത്ര ചെയ്താല്‍ ഇന്ത്യയിലെ മികച്ച പാരാഗ്ലൈഡിംങ് ഡെസ്റ്റിനേഷന്‍ നിങ്ങള്‍ക്കായി കാത്തിരിക്കുന്നു. കുന്നുകളും തേയില തോട്ടങ്ങളും കയറിയിറങ്ങാം. ടിബറ്റന്‍ സംസ്‌കാരത്തെ അറിയാന്‍ ടിബറ്റന്‍ വംശജരുടെ താമസസ്ഥലങ്ങളും, ബുദ്ധ വിഹാരങ്ങളും സന്ദര്‍ശിക്കാം.
ഗാങ്‌ടോക്ക്, സിക്കിം (Gangtok, Sikkim)


മാര്‍ച്ചില്‍ ഗാങ്‌ടോക്ക് സന്ദര്‍ശിക്കുകയാണെങ്കില്‍ ഇളംകാറ്റേറ്റ് കിടക്കുന്ന തണുത്ത മലകളും, തെളിഞ്ഞ നീലകാശവും, കാഞ്ചന്‍ജംഗയുടെ മനോഹര കാഴ്ചകളും കാണാം. മലനിരകളിലെല്ലാം സൂര്യകാന്തിയും, ജമന്തിയും, ഇന്ത്യയില്‍ മറ്റ് പ്രദേശങ്ങളില്‍ അങ്ങനെ കാണാത്ത തരം ഓര്‍ക്കിഡുകളും പൂത്തു നില്‍ക്കുന്നത് കാണാം. അല്‍പ്പം സാഹസികതയുടെ മൂഡിലാണെങ്കില്‍ വെറ്റ് വാട്ടര്‍ റാഫ്റ്റിംഗിന് ടീസ്ത നദിയിലേക്ക് പോകാം.കൊടൈക്കനാല്‍, തമിഴ്‌നാട് (Kodaikanal, Tamil Nadu)

മാര്‍ച്ചില്‍ സന്ദര്‍ശിക്കാന്‍ പറ്റിയ ഹില്‍സ്റ്റേഷനാണ് കൊടൈക്കനാല്‍. രാവിലെയും വൈകുന്നേരവും ഒരുപോലെ മഞ്ഞായതിനാല്‍ മധുവിധുവിനെത്തുന്നവരുടെയും മറ്റ് സഞ്ചാരികളുടെയുമെല്ലാം പ്രിയപ്പെട്ട കേന്ദ്രമാണ് കൊടൈക്കനാല്‍. പച്ചപ്പ് നിറഞ്ഞ വയലുകളില്‍ കൂടിയുള്ള നടത്തം, തടാകത്തിന് ചുറ്റമുള്ള റോഡിലൂടെയുള്ള സൈക്കിള്‍ ചവിട്ടല്‍, തുടങ്ങിയവയൊക്കെയാണ് കാത്തിരിക്കുന്നത്. സൂയ്‌സയ്ഡ് പോയിന്റ്, കോക്കേഴ്‌സ് വാ്ക്ക്, പില്ലര്‍ റോക്ക് തുടങ്ങിയ സ്‌പോട്ടുകള്‍ക്കൊപ്പം കോടയി മഞ്ഞിലൂടെയുള്ള വെള്ളച്ചാട്ടചത്തിന്റെ കാഴ്ച ഒഴിവാക്കരുത്.ഹംപി, കര്‍ണ്ണാടക (Hampi, Karnataka)


ഹംപിയിലെ ചരിത്ര അവശേഷിപ്പുകളും പുരാതന കെട്ടിടാവശിഷ്ടങ്ങളും പ്രകൃതിയുടെ മനോഹാരിതയുമൊക്കെ കൊണ്ട് നിങ്ങള്‍ സ്വയം മറന്നുപോയേക്കാം. കോടിക്കണക്കിന് വര്‍ഷങ്ങള്‍ കൊണ്ട് സംഭവിച്ച മണ്ണിടിച്ചിലും അഗ്‌നി പര്‍വതങ്ങളുടെ പ്രവര്‍ത്തനങ്ങളും മറ്റും മൂലമാണ് ഇത്തരത്തില്‍ പ്രത്യേക ഭൂപ്രകൃതി വരാന്‍ കാരണം. സഞ്ചാരികളുടെ ഒരു പ്രധാന ഇടമാണ് ഇവിടം. ഷോപ്പുകളും, റെസ്റ്ററന്റുകളുമുള്ള ഹംപി ബസാര്‍ സഞ്ചാരികള്‍ക്ക് പ്രിയപ്പെട്ടതാണ്. ഒന്നോ രണ്ടോ ദിവസം താമസിച്ചാല്‍ ഇവിടുത്തെ പ്രധാനപ്പെട്ട സ്ഥലങ്ങളെല്ലാം കാണാന്‍ സാധിക്കും.


Next Story

Related Stories