യാത്ര

ഇനിയും തുടരരുത് സാൻഡോരിനിയിലെ കഴുതകളോട് ഈ ക്രൂരത- വീഡിയോ

കഴുതകളോടും കോവർ കഴുതകളോടും കുറച്ച് മനുഷ്യത്വം കാണിക്കണമെന്ന് മാത്രമാണ് സംഘടനയുടെ ഉപദേശം.

ഗ്രീസിലെ സാൻഡോറിനിയിലെ മലമ്പ്രദേശങ്ങളിലെ ദുർഘടം പിടിച്ച വഴിയിലൂടെയുള്ള യാത്രയാണ്.  മറ്റ് വാഹനങ്ങളൊന്നും അത്ര എളുപ്പത്തിൽ ലഭ്യമല്ലാത്ത ആ വഴിയിലെ ഏക ആശ്രയം കഴുതകളാണ്. നല്ല വലിപ്പമുള്ള ലഗേജുമായി ഒന്നോ രണ്ടോ പേർ ആ വഴികളത്രയും താണ്ടുന്നത് കഴുതപ്പുറത്തേറിയായിരിക്കും. കടുത്ത വേനലിൽ ഈ കഴുതകൾ പലപ്പോഴും കുഴഞ്ഞ് വീഴാറുണ്ട്. കാലുകൾ വിണ്ടുകീറാറുണ്ട്. ഭാരം താങ്ങാനാകാതെ ചത്തുവീഴാറുണ്ട്. വർഷങ്ങളായി നടന്നുവരുന്ന ഈ പീഡനം ഇനിയും തുടരാനാകില്ല എന്ന് പറഞ്ഞുകൊണ്ട് ചില സന്നദ്ധസംഘടനകൾ മുന്നോട്ട് വന്ന് വീഡിയോകളിലൂടെ പ്രചാരണം ആരംഭിച്ചതോടെ അതുവരെ ആരും ശ്രദ്ധിക്കാത്ത വിഷയം ലോകശ്രദ്ധ നേടി.

കഴുതകളോടുള്ള ഈ ക്രൂരത ഇനിയും തുടരാനാകില്ല എന്ന് പറഞ്ഞുകൊണ്ടാണ് സന്നദ്ധസംഘടനയായ ഡോങ്കി സാംക്ച്വറി ‘ഇൻ ദേർ ഹൂവ്സ് ‘ എന്ന പേരിൽ ഒരു പ്രചാരണം ആരംഭിച്ചത്. മലമ്പ്രദേശങ്ങളിൽ കഴുതകളെ വാടകയ്ക്ക് നൽകി ജീവിക്കുന്ന ആളുകളുടെ ഉപജീവന മാർഗ്ഗം തടയണമെന്ന് സംഘടനയ്ക്ക് യാതൊരു ഉദ്ദേശവുമില്ല എന്ന് അവർ തന്നെ വ്യക്തമാക്കുന്നുണ്ട്. പക്ഷെ കഴുതകളോടും കോവർ കഴുതകളോടും കുറച്ച് മനുഷ്യത്വം കാണിക്കണമെന്ന് മാത്രമാണ് സംഘടനയുടെ ഉപദേശം.

യാത്ര പുറപ്പെടും മുൻപ് ഈ പൊരിവെയിലത്ത് തങ്ങളെയും വഹിച്ചുകൊണ്ട് പോകുന്ന ഈ കഴുതയ്ക്ക് വെള്ളവും ഭക്ഷണവും കൊടുത്തിട്ടുണ്ടോ എന്ന് അന്വേഷിക്കുക, അധികം ഭാരം കയറ്റാതിരിക്കുക തുടങ്ങിയ നിസ്സാര കാര്യങ്ങളിൽ നിന്നും ആരംഭിക്കാനാണ് ഈ സംഘടന വീഡിയോയിലൂടെ സഞ്ചാരികളെ ഓർമിപ്പിക്കുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍