TopTop
Begin typing your search above and press return to search.

സെയ്‌ഷെല്‍സ്: ഏറ്റവും മനോഹരമായ ഹണിമൂണ്‍ കേന്ദ്രം

സെയ്‌ഷെല്‍സ്: ഏറ്റവും മനോഹരമായ ഹണിമൂണ്‍ കേന്ദ്രം

മധുവിധു ആഘോഷിക്കാന്‍ എത്തുന്ന ഇന്ത്യക്കാര്‍ക്കായി ആഫ്രിക്കന്‍ ദ്വീപ് രാജ്യമായ സെയ്‌ഷെല്‍സിനെ വിജനമായ, അസ്പൃശ്യമായ, റൊമാന്റിക്കായ, പുണ്യമായ, സ്വര്‍ഗ്ഗമായ എന്നിങ്ങനെ ഒരുപാട് വാക്കുകളില്‍ വിശേഷിപ്പിക്കാം. ഈ അടുത്ത കാലത്താണ്, ഇന്ത്യയില്‍ നിന്നും മധുവിധു ആഘോഷിക്കാന്‍ എത്തുന്നവര്‍ അവരുടെ പ്രണയം കണ്ടെത്തിയത് പോലെ സെയ്‌ഷെല്‍സിന്റെ സൗന്ദര്യം ആസ്വദിക്കാന്‍ തുടങ്ങിയത്. ഇന്ത്യന്‍ മഹാസമുദ്രത്തില്‍ സ്ഥിതി ചെയുന്ന ഈസ്റ്റ് ആഫ്രിക്കയിലെ 115 ദ്വീപുകളുടെ ഈ കൂട്ടം ഒരു റൊമാന്റിക് ഡെസ്റ്റിനേഷന്‍ ആണ്.

മാഹിയിലെ സുന്ദരമായ ബീച്ചുകളില്‍ നിങ്ങള്‍ വിശ്രമിച്ചിട്ടുണ്ടോ ? സെയിന്റ് അന്നേ മറൈന്‍ നാഷണല്‍ പാര്‍ക്കിലെ അടിവശം ഗ്ലാസില്‍ നിര്‍മിച്ച ബോട്ടിലും സ്‌നോര്‍ക്കലിംഗും ചെയ്തിട്ടുണ്ടോ? എന്തുകൊണ്ട് നിങ്ങള്‍ക്ക് പങ്കാളിയുടെ കൂടെ സെയ്‌ഷെല്‍സിലെ നാലാമത്തെ വലിയ ഗ്രാനൈറ്റ് ദ്വീപമായ ലാ ഡിഗില്‍ അവിടുത്തെ പാറഡൈസ് ഫ്ലൈക്യാച്ചര്‍ എന്ന അപ്പൂര്‍വ ഇനം പക്ഷിയെ കാണുകയും ഒരു ദിവസം ചിലവഴിക്കുകയും ചെയ്തുകൂടാ? ലോകത്തെ ഏറ്റവും വലിയ കായ്കളുള്ള പ്രസ്ലിനിലെ മനോഹരമായ കാട്ടിലൂടെ ഒരു യാത്ര എന്തുകൊണ്ട് ആയിക്കൂടാ? അധികം അറിയപ്പെടാത്ത വഴികളിലൂടെ ഉള്ള യാത്ര, റിസോര്‍ട്ടിലെ വിശ്രമം, പ്രാദേശിക ഭക്ഷണങ്ങളുടെ രുചിഭേദങ്ങള്‍, ദ്വീപിലെ കടകളിലെ ഷോപ്പിംഗ് എന്നിങ്ങനെ കമിതാക്കള്‍ക്ക് ഒരുപാട് മറക്കാനാവാത്ത അനുഭവങ്ങളാണ് സെയ്‌ഷെല്‍സ് നല്‍കുക.

സെയ്‌ഷെല്‍സ് ടൂറിസം, 'യാത്ര'യുമായി ചേര്‍ന്ന് സെയ്‌ഷെല്‍സ് ഒരു ഹണിമൂണ്‍ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ്. ഒരു കോണ്ടെസ്റ്റില്‍ ടൂറിസം ബോര്‍ഡ് ദ്വീപില്‍ മധുവിധു ആഘോഷിച്ച ദമ്പതികള്‍ക്ക് അവരുടെ ചിത്രങ്ങളും ചെറിയ വീഡിയോകളും പല സമൂഹ മാധ്യമങ്ങളില്‍ ഷെയര്‍ ചെയ്യാനുള്ള അവസരവും നല്‍കി, ദ്വീപിലേക്ക് മധുവിധുവിനായി വരാന്‍ പോകുന്ന ദമ്പതികള്‍ക്ക് ഇതൊരു പ്രചോദനമാകും.

സെയ്‌ഷെല്‍സിലേക്ക് പോകാനായി നിങ്ങള്‍ക്ക് യാത്രയിലെ സ്പെഷ്യല്‍ പാക്കേജ് ബുക്ക് ചെയ്യാം. എട്ട് സ്‌പെഷ്യല്‍ ട്രിപ്പുകളാണ് സെയ്‌ഷെല്‍സിലേക്ക് പോകുന്ന ദമ്പതികള്‍ക്കായി വെബ്‌സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. ഒരാള്‍ക്ക് 77,990 രൂപയാണ് ടൂര്‍ പാക്കേജിന്റെ തുക. രണ്ട് പേരുണ്ടെങ്കിലാണ് ഈ തുക. 2018 സെപ്റ്റംബര്‍ വരെയുള്ള ഈ ഓഫറില്‍ യാത്ര ചിലവ്, ഭക്ഷണം, താമസം, മാഹിയിലേക്കും പ്രസ്ലിനിലേക്കും യാത്ര എന്നിവ ഉള്‍പ്പെടും. ആഡംബരം ഇഷ്ടപ്പെടുന്നവര്‍ക്കായി 1,25,990 രൂപയുടെ 'ലക്ഷ്വറി സ്റ്റേ' പാക്കേജും ലഭ്യമാണ്.

ഇനി എന്തിന് കാത്തിരിക്കണം? ലോകത്തെ തന്നെ മികച്ച മധുവിധു കേന്ദ്രമായ സെയ്‌ഷെല്‍സ് നിങ്ങളെ വിളിക്കുന്നു!


Next Story

Related Stories