TopTop
Begin typing your search above and press return to search.

ബംഗളൂരുവിന് സമീപം പോകാവുന്ന ആറ് വ്യത്യസ്ത വാരാന്ത്യ യാത്രകള്‍

ബംഗളൂരുവിന് സമീപം പോകാവുന്ന ആറ് വ്യത്യസ്ത വാരാന്ത്യ യാത്രകള്‍

ബംഗളൂരുവിലും സമീപ പ്രദേശങ്ങളിലുമായി ഒരു വാരാന്ത്യ യാത്രയ്ക്ക് പോകാന്‍ നിങ്ങള്‍ക്ക് ആഗ്രഹമുണ്ടോ? താഴെ പറയുന്ന പോലെ പരിസ്ഥിതി സൗഹൃദപരവും വ്യത്യസ്ത അനുഭവം പകരുന്നതുമായ യാത്രയ്ക്ക് ശ്രമിക്കാം. 'കൊണ്ടേ നാസ്റ്റ് ട്രാവലര്‍' ആണ് ആറ് വഴികള്‍ തിരഞ്ഞെടുത്തിരിക്കുന്നത്.

കൂര്‍ഗിലെ ''ഫയര്‍ഫ്‌ളൈ സഫാരി''ക്ക് പോകാം

എല്ലാ ഏപ്രിലിലും പശ്ചിമഘട്ടത്തിലെ ചില സ്ഥലങ്ങളില്‍ മിന്നാമിനുങ്ങുകള്‍ കൂട്ടത്തോടെ പറന്നിറങ്ങുന്ന പ്രകൃതിയുടെ മനോഹരമായ കാഴ്ച കാണാം. പിഎച്ച്ഡിക്കാരായ സുജാതയും അനുരാഗ് ഗോയലും ചേര്‍ന്ന് നടത്തുന്ന ഓര്‍ഗാനിക് ഫാം ആയ റെയിന്‍ ഫോറസ്റ്റ് റിട്രീറ്റില്‍ കഴിഞ്ഞ 23 വര്‍ഷമായി ഈ വിസ്മയകരമായ കാഴ്ചയുണ്ട്. മാര്‍ച്ചില്‍ കൂര്‍ഗില്‍ മഴ പെയ്യുമ്പോള്‍ കാപ്പിയും, ഏലവുമൊക്കെ പൂക്കും. അപ്പോള്‍ മിന്നാമിനുങ്ങുകള്‍ ഉള്‍പ്പെടെയുള്ള ധാരാളം പ്രാണികള്‍ ഇവിടേക്കെത്തും. ലൂസിഫറെസ് എന്ന എന്‍സൈം ഉപയോഗിച്ച് ആണ്‍ മിന്നാമിനുങ്ങുകള്‍ വെളിച്ചം ഉത്പാദിപ്പിക്കുന്നു. ഇണയെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവും ഇവയ്ക്കുണ്ട്. ചെറിയ തോതില്‍ മാര്‍ച്ച് അവസാനത്തോടെ തുടങ്ങുന്നത് ഏപ്രില്‍ പകുതിയോടെ മിന്നാമിനുങ്ങുകള്‍ കൊണ്ട് ആ താഴ്വര നിറയും. പ്രകൃതിയുടെ സ്വന്തം നൃത്തം പോലെയാണ് ഈ മനോഹരമായ കാഴ്ച അനുഭപ്പെടുന്നത്. ഈ പ്രക്രിയ മെയ് ആകുമ്പോഴേക്കും കുറയും. ജൂണില്‍ മഴ ആരംഭിക്കുമ്പോള്‍ തവളകളുടെ ഇണചേരല്‍ സമയമാണ്.

യന്ത്രവത്കൃത ലോകത്ത് നിന്ന് ഒരു മാറ്റം

വൈദ്യുതി, ഫോണ്‍ സിഗ്‌നല്‍, നല്ല റോഡ്, എന്നിവയില്‍ നിന്നൊക്കെ മൈലുകള്‍ക്കപ്പുറം സ്ഥിതി ചെയ്യുന്ന ഓഫ് ദി ഗ്രിഡ് ഫാം, യന്ത്രവത്കൃത ലോകത്ത് നിന്നുള്ള ഒരു മാറ്റമാണ്. 45 മിനിറ്റ് കയറ്റമുള്ള കുന്നിന്റെ മുകളിലാണ് ഏറ്റവും അടുത്തുള്ള ഇന്റര്‍നെറ്റ് ഹോട്ട് സ്‌പോട്ട്. ഗോവയില്‍ നിന്നാണ് ഇവിടെ 3G സിഗ്‌നലുകള്‍ എത്തുന്നത്. ആന്‍ഷി ദന്തേലി കടുവ സങ്കേതത്തിന് അടുത്താണ് ഒടിജി. ഗോവ-കര്‍ണ്ണാടക അതിര്‍ത്തിയിലുള്ള കാസ്റ്റില്‍ റോക്കില്‍ നിന്നും പത്ത് കിലോമീറ്റര്‍ ഓഫ് റോഡ് ഡ്രൈവിലൂടെ ഇവിടെ എത്താം. റാഫ്റ്റിംങ് വിദഗ്ദനായ ജോണ്‍ പൊള്ളാര്‍ഡും ഭാര്യ സില്‍വിയയും ചേര്‍ന്നാണ് ഫാം നടത്തുന്നത്. പ്രകൃതിയോട് ഇണങ്ങിയ ഈ ക്യാംപ് സൗരോര്‍ജ്ജത്തിലാണ് പ്രവര്‍ത്തിക്കുന്നത്. ഇവിടെ ഫാമില്‍ നിന്നുള്ള രുചികരമായ ഭക്ഷണവും, മികച്ച താമസസൗകര്യവുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

മ്ലാവ്, കാട്ടുപോത്ത് മറ്റ് ജീവികളെ കാണുകയും, ഊഞ്ഞാലാടുകയും, വളര്‍ത്തുനായകളായ ബ്ലാന്‍ക, സ്‌കിപ്പി എന്നിവയുടെ കൂടെ കളിക്കുകയും, രാത്രി ക്യാംപ് ഫയര്‍ ആസ്വദിക്കുകയും, നല്ല ഗാര്‍ഡന്‍ സലാഡ് കഴിക്കുകയും ചെയ്യാം. യൂറോപ്യന്‍, ഏഷ്യന്‍, ആഗ്ലോ-ഇന്ത്യന്‍ മിക്‌സാണ് ഇവിടുത്തെ ഭക്ഷണം. പിസ, ഗ്രാമീണ വിഭവങ്ങളായ റൈസ് റൊട്ടി, വഴുതനങ്ങ ചട്‌നി എന്നിവയും ഇവിടെ ലഭിക്കും. ഈ അഞ്ചേക്കര്‍ വസ്തുവിന് 100 മീറ്റര്‍ അപ്പുറമുള്ള വെള്ളച്ചാട്ടത്തില്‍ കുളിക്കാം. പുല്‍മൈതാനത്തിലൂടെ നാല് മണിക്കൂറുള്ള നടത്തം. ദൂത് സാഗര്‍ വെള്ളച്ചാട്ടത്തിന് മുകളില്‍ കയറാം. പെഡലിംഗ് ബൈക്കില്‍ പോകാം. സൂപ റിസര്‍വേയറില്‍ നീന്താം. ഉത്തരകര്‍ണ്ണാടകയിലെ വനത്തിലെ ഗ്രാമമായ ഗാട്ട്കുനാണ്ടിലേക്ക് ട്രെക്കിംങിന് പോകാം. കാസ്റ്റില്‍ റോക്കിലെ കുവേഷിയില്‍ നിര്‍മ്മിച്ച 240 മീറ്റര്‍ നീളമുള്ള കനോപി വോക്ക് വേ ഇന്ത്യയില്‍ ആദ്യത്തേതാണ്.

'ഗ്രീന്‍ റൂട്ട്' മുതല്‍ ബിസ്‌ലെ ഗട്ട് വരെ ടണലുകള്‍ കാണാം

കുക്കെ സുബ്രഹ്മണ്യ മുതല്‍ സകിലേഷ്പൂര്‍ വരെയുള്ള 56.8 കിലോമീറ്റര്‍ നീണ്ടു കിടക്കുന്ന മനോഹരമായ പാതയാണ് ഗ്രീന്‍ റൂട്ട്. 58 റെയില്‍വേ ടണലുകള്‍, 109 പാലങ്ങള്‍, അതില്‍ ചിലത് ഒരു കിലോമീറ്റര്‍ ദൂരവും 200 മീറ്റര്‍ ഉയരവുമുള്ളതാണ്. മഴക്കാലമാണെങ്കില്‍ 25 വെള്ളച്ചാട്ടവും നിങ്ങള്‍ക്ക് കാണാം. ബ്രോഡ്‌ ഗേജിലേക്ക് മാറിയപ്പോള്‍ ബിസ്‌ലെ ഗട്ട് വഴിയുള്ള ട്രെയിന്‍ സര്‍വ്വീസ് റദ്ദാക്കിയപ്പോള്‍ ഇങ്ങോട്ടുള്ള റെയില്‍വേപാത അടഞ്ഞിരുന്നു. എങ്കിലും നിങ്ങള്‍ക്ക് പശ്ചിമഘട്ടത്തിലെ മനോഹരമായ കാഴ്ചകള്‍ ട്രെയിനോ, റോഡ് മാര്‍ഗ്ഗത്തില്‍ കൂടിയോ ആസ്വദിക്കാവുന്നതാണ്.

റാഡ്ക്ലിഫ് ബംഗ്ലാവാണ് ഇതിനായുള്ള പ്രധാന സ്ഥലം. 1000 ഏക്കറുള്ള ഒസൂര്‍ എസ്റ്റേറ്റിലെ ഒരു പ്ലാന്റേഷന്‍ ബംഗ്ലാവാണ് ഇത്. ഹൈവേയില്‍ നിന്ന് മാറി സകലേഷ്പൂര്‍ എത്തുന്നതിന് മൂന്ന് കിലോമീറ്റര്‍ മുന്‍പാണ് ഇത്. പ്ലാന്റേഷന്‍ എസ്‌കേപ്‌സ് നടത്തുന്ന ഈ ബംഗ്ലാവില്‍ മൂന്ന് മുറികളും, റെഡ് ഓക്‌സൈഡിട്ട തറകളും, തുറസ്സായ കുളിമുറികളുമാണുള്ളത്. സകലേഷ്പൂര്‍ സ്റ്റേഷനിലേക്ക് പോകുമ്പോള്‍ പ്ലാന്റേഷനിലൂടെ വാഹനമോടിച്ച് പോകാം. മഴക്കാടുകളിലൂടെ പോയി കുക്കെ സുബ്രഹ്മണ്യത്തിലെത്തുക. അവിടുത്തെ ക്ഷേത്രത്തില്‍ സന്ദര്‍ശിക്കുക. എന്നിട്ട് നിങ്ങളുടെ ഡ്രൈവറോട് പറയുക മനോഹരമായ മലനിരകള്‍ കാണാനായി ബിസ്‌ലെയിലേക്ക് കൊണ്ടുപോകാന്‍ കുമാര പര്‍വ്വത (1,319), പുഷ്പഗിരി(1,712m), ദോഡ ബേട്ട (1,119m) പട്ട ബേട്ട (1,112m).

പാറമടയിലൂടെ ഒരു സിപ്ലൈയ്ന്‍

35 വര്‍ഷം പഴക്കമുള്ള ഉപേക്ഷിച്ച പാറമട ഒരു വ്യത്യസ്തമായ ഒരു സാഹസിക കേന്ദ്രമാക്കി സിദ്ധാര്‍ത്ഥ സോമന നിര്‍മ്മിച്ചു. മഡികേരിയില്‍ നിന്ന് 7.5 കിലോമീറ്റര്‍ ദൂരെയാണ് ഈ പാറമട സ്ഥിതി ചെയ്യുന്നത്. മഡെനാടെ 18 ഏക്കര്‍ സ്ഥലത്താണ് 250 മീറ്റര്‍ നീളമുള്ള കുതിരലാടത്തിന്റെ ആകൃതിയിലുള്ള ഈ പാറമട. സാഹസികത പ്രകടിപ്പിക്കാന്‍ പറ്റിയ ഇടമാണ് ഇവിടം. മഴക്കാടുകളിലേക്ക് ഒരു ഗൈഡിന്റെ സഹായത്തോടെയുള്ള ഒരു യാത്ര, റോക്ക് ക്ലൈമ്പിംങ്, 50 അടി ഉയരമുള്ള പാറയിലൂടെയുള്ള കയറ്റം, മരത്തിന്റെ മുകളിലൂടെ ഒരു സാഹസിക പരീക്ഷണം എന്നിവ നടത്താവുന്നതാണ്. 400 അടിയും, 600 അടിയുമുള്ള രണ്ട് സിപ്ലെയിനാണ് ഇവിടുത്തെ പ്രധാനമായ ആകര്‍ഷണം. 100 150 അടി ഉയരമാണ് ഇതിന്. ഭക്ഷണം ഉള്‍പ്പെടെയുള്ള ഇവിടുത്തെ പാക്കേജിന് 1,999 രൂപയാണ്. ഭക്ഷണത്തിന് ശേഷം ബ്രഹ്മഗിരിയുടെയും തലക്കാവേരി നിരകളുടെയും മനോഹരമായ കാഴ്ച ആസ്വദിക്കാം. സൂര്യാസ്തമയവും, ബാര്‍ബി ക്യൂ അത്താഴവും ഇവിടെ ലഭ്യമാണ്. ഇവിടം എല്ലാ ദിവസവും പ്രവര്‍ത്തിക്കും. എന്നാല്‍ മഴക്കാലത്ത് റോക്ക് ക്ലൈംബിങ് ഉണ്ടാകില്ല. 9 മുതല്‍ 6 വരെയാണ് പ്രവര്‍ത്തന സമയം.

മെനുവില്‍ ചായ പ്രമേയമാക്കിയ ഏഴുതരം വിഭവങ്ങളുമായി കൂനൂര്‍

സഞ്ചാരികളുടെ ബഹളങ്ങളില്‍ നിന്ന് മാറി കൂനൂരിലെ സിംഗാര എസ്റ്റേറ്റ് റോഡിലെ ടീ പ്ലാന്റേഷനിലാണ് ടീ നെസ്റ്റ് എന്ന ചെറിയ ഈ ബോട്ടീക്കുള്ളത്. ഇവിടുത്തെ മുറികള്‍ക്ക് വ്യത്യസ്ത തരം ചായയുടെ പേരുകളാണ് ഇട്ടിരിക്കുന്നത്. ചായ പ്രമേയമാക്കിയ ഏഴ് തരം വിഭവങ്ങളുമായുള്ള മെനു നിങ്ങള്‍ക്ക് വ്യത്യസ്ത അനുഭവം നല്‍കും. ടീ എസ്റ്റേറ്റിന് അഭിമുഖമായ ഈ റെസ്റ്റുറന്റില്‍ ഏഴ് തരം ചായ ചിക്കന്‍ ടീ ബ്രോത്ത്, തേയില ഇല നുള്ളിയിട്ട ഗ്രില്‍ഡ് ചിക്കന്‍ സലാഡ്, ടീ മറിനെഡില്‍ ഫ്രൈ ചെയ്ത പനീര്‍, തേയില ഇല്ല ഇട്ട് ഗ്രില്‍ ചെയ്ത മീന്‍, ടീ ജിഞ്ചര്‍ ലെമനേഡ്, തേയില പാനീയത്തില്‍ വേവിച്ച ഗോതമ്പ് സ്ഫഗെട്ടി, തേയില പാനീയത്തില്‍ നിന്നും ഉണ്ടാക്കിയ പലഹാരം. ടീ നെക്‌സ്‌റ് അന്നക്‌സ് എന്ന സ്വകാര്യ രണ്ട് മുറി ബംഗ്ലാവും ഇവര്‍ നടത്തുന്നുണ്ട്. കൂനൂര്‍ മേട്ടുപ്പാളയം വഴിയുള്ള ഹില്‍ഗ്രോവ് റെയില്‍വേ സ്റ്റേഷനില്‍ നിന്നും കുറുമ്പ വില്ലജ് റിസോര്‍ട്ടില്‍ പോകുന്ന വഴി കാട്ടുപോത്തുകളെ കാണാം. നോണ്‍സച്ച് ടീ എസ്റ്റേറ്റ് മുതല്‍ ടിപ്പുവിന്റെ താവളമായ പക്കാസുറാങ്കോടെ എന്ന മഞ്ഞു മൂടിയ മലയിലേക്ക് ഒരു ഫോര്‍ വീല്‍ ഡ്രൈവ് ചെയ്യാവുന്നതാണ്.

ചിലന്തികളെ അറിയാന്‍ കബനിയില്‍ ഒരു രാത്രി

കബനിയില്‍ പോകുമ്പോള്‍ പുലി, കടുവ, ആന എന്നീ മൃഗങ്ങളെ കാണുന്നത് പതിവാണ്, എന്നാല്‍ ഇവിടുത്തെ ചെറിയ ജീവികളെ നമ്മള്‍ കാണാതെ പോകുന്നു. കാവ് എന്ന ഇവിടുത്തെ സഫാരി ലോഡ്ജില്‍ 40 ഇനം ചിലന്തികളെ ആണ് കണ്ടെത്തിയിട്ടുള്ളത്. എട്ടുകാലികളെ കുറിച്ച് അറിയാന്‍ ടോര്‍ച്ചുകളും ലെന്‍സുകളുമായി ഇവിടുത്തെ സംഘാടകരുടെ കൂടെ ഒരു രാത്രി യാത്രയ്ക്ക് പോകാം. അലംകൃതമായ ട്രീ ട്രങ്ക് സ്‌പൈഡര്‍, കുതിക്കുന്ന ചിലന്തി, ഇരട്ട വാലന്‍ ചിലന്തി, ടെന്റ് സ്‌പൈഡര്‍, വലിയ വുഡ് സ്‌പൈഡര്‍ എന്നിവ ഇവിടെയുണ്ട്. ഒരു ഗോത്രവര്‍ഗക്കാരുടെ വസതി പോലെ രൂപകല്‍പന ചെയ്ത ഇവോള്‍വ് ബാക്ക് കുറുബ സഫാരി ലോഡ്ജ് ചെറുപ്രാണികളുടെ രാത്രി ജീവിതത്തെ കുറിച്ച് അറിയാനായി ഇതുപോലെ രാത്രി യാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്.


Next Story

Related Stories