TopTop

ഈ ചില്ലുകള്‍ പൊട്ടിയാല്‍ 78 നിലകളുടെ മുകളില്‍ നിന്നായിരിക്കും വീഴുക! മഹാനാഖോന്‍ സ്‌കൈവോക്കിലെ ഭയപ്പെടുത്തുന്ന ഗ്ലാസ് ഫ്ളോര്‍

ഈ ചില്ലുകള്‍ പൊട്ടിയാല്‍ 78 നിലകളുടെ മുകളില്‍ നിന്നായിരിക്കും വീഴുക! മഹാനാഖോന്‍ സ്‌കൈവോക്കിലെ ഭയപ്പെടുത്തുന്ന ഗ്ലാസ് ഫ്ളോര്‍
മഹാനാഖോന്‍ സ്‌കൈവോക്ക് ബാങ്കോക്കിലെ പ്രധാന ടൂറിസ്റ്റ് ഡെസ്റ്റിനേഷന്‍ ആയി മാറിയിരിക്കുകയാണ്. തായ്ലന്‍ഡിലെ ഉയരം കൂടിയ കെട്ടിടമായ കിംഗ് പവര്‍ മഹാനാഖോനിന് മുകളിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. 314 മീറ്റര്‍ ഉയരമുള്ള നിരീക്ഷണ ഡെക്കും റൂഫ്‌ടോപ്പ് ബാറുമുള്ള ഈ കെട്ടിടം ബാങ്കോക്കിന്റെ 360 ഡിഗ്രി കാഴ്ച ഒരുക്കുന്നു.

ഒരു വലിയ ഗ്ലാസ് തറയാണ് കെട്ടിടത്തിന്റെ പ്രധാന ആകര്‍ഷണം. ഇതിലേക്ക് കയറുന്നതിന് മുന്‍പ് സന്ദര്‍ശകര്‍ സുരക്ഷയ്ക്കായി തുണികൊണ്ടുള്ള ബൂട്ടുകള്‍ ഷൂസിന് മുകളില്‍ ധരിക്കണം. സന്ദര്‍ശകരില്‍ ചിലര്‍ ഈ ഗ്ലാസ് ഫ്ളോറില്‍ പ്രവേശിക്കുമ്പോള്‍ വളരെ ധൈര്യപൂര്‍വം നടന്നു പോകുന്നു, എന്നാല്‍ ചില ആളുകള്‍ ഭയത്തോടെ മുട്ടുകുത്തി പോകുന്നു.

എന്നാല്‍ എല്ലാവരും ഫോട്ടോ എടുത്തിട്ടാണ് മടങ്ങുന്നത്. ഗ്ലാസ് ഫ്ളോറില്‍ കയറാന്‍ ഭയം ആണെങ്കില്‍ സ്‌കൈവാക്കില്‍ മറ്റു ചില ആകര്‍ഷണങ്ങളും ഉണ്ട്. മുകളിലെ ഓപ്പണ്‍ എയര്‍ 'പീക്ക്'-ല്‍ കയറിയാല്‍ നഗരത്തിന്റെ മനോഹരമായ കാഴ്ചകള്‍ കാണാം.

https://www.azhimukham.com/travel-indian-carriers-will-need-2300-planes-in-20-years-boeing/

50 സെക്കന്റുകൊണ്ട് 74-മത്തെ നിലയിലെത്താം

ഗ്രൗണ്ട് ഫ്ളോറിലെ വീഡിയോ-തീം എലവേറ്ററില്‍ കയറുമ്പോഴാണ് ശരിക്കുമുള്ള വിനോദം ആരംഭിക്കുന്നത്. 50 സെക്കന്റു കൊണ്ട് സന്ദര്‍ശകര്‍ക്ക് 74-മത്തെ നിലയിലെത്താം. ബാങ്കോക്ക് പ്രമേയമായ വീഡിയോ എലവേറ്ററിന്റെ നാല് ചുവരുകളിലും കാണാം.

അങ്ങനെ മുകളിലത്തെ ഇന്‍ഡോര്‍ ഒബ്സര്‍വേഷന്‍ ഡെക്കില്‍ പ്രവേശിക്കാം. ബാങ്കോക്കിലെ ചില പ്രധാന ചരിത്രപ്രധാനമായ സംഭവങ്ങളെ ഓര്‍മ്മിപ്പിക്കുന്ന ഇന്‍സ്റ്റലേഷനുകള്‍ ഇവിടെ കാണാം. ഒരു ലെവല്‍ മുകളില്‍ മേസനൈനും ഗ്ലാസ് എലവേറ്ററുമുണ്ട്. ഇതിലൂടെ നിങ്ങള്‍ക്ക് ഔട്ഡോര്‍ ഒബ്സര്‍വേഷന്‍ ഡെക്കുള്ള 78-മത്തെ നിലയില്‍ എത്താം.

https://www.azhimukham.com/travel-jadayu-para-new-year-celebrations-will-inaugurate-governor-p-sathasivam/

പലതരം കോക്റ്റൈലുകള്‍, സോഫ്റ്റ് ഡ്രിങ്ക്സ്, മഹാനാഖോന്‍ വൈറ്റ് അലെ പോലുള്ള ബിയറുകള്‍ ഇവിടുത്തെ ബാറില്‍ ലഭ്യമാണ്. എന്നാല്‍ ഇവിടെ ഇരിക്കാനുള്ള സൗകര്യമില്ല. ഇരുന്നു ഡ്രിങ്ക്സ് നുണയാനായി സന്ദര്‍ശകര്‍ക്ക് പടികള്‍ കയറി പീക്കില്‍ പോകാവുന്നതാണ്. വൈകിട്ട് നാല് മണിക്ക് ശേഷമാണ് സന്ദര്‍ശിക്കാന്‍ ഏറ്റവും ഉചിതമായ സമയം. സൂര്യാസ്തമയം കഴിഞ്ഞ് ഏകദേശം വൈകിട്ട് 5.30 -ഓടെ സന്ദര്‍ശകരുടെ എണ്ണം കൂടും.ബാങ്കോക്കിന്റെ 'പിക്സല്‍' ബില്‍ഡിംഗ്


ഏകദേശം 1 ബില്യണ്‍ ഡോളറിന്റെ പദ്ധതിയാണ് കിംഗ് പവര്‍ മഹാനാഖോന്‍. 2016-ല്‍ പണിപൂര്‍ത്തിയായ കെട്ടിടം 'തായ്‌ലന്‍ഡിലെ ഉയരം കൂടിയ കെട്ടിടം' എന്നാണ് അറിയപ്പെടുന്നത്. ഇതിന് മുന്‍പ് 1997-ല്‍ പണിപൂര്‍ത്തിയായ 304 മീറ്റര്‍ ഉയരമുള്ള ബയോകെ ടവര്‍ കക ആയിരുന്നു ഏറ്റവും ഉയരം കൂടിയ കെട്ടിടം. ത്രീ-ഡി പിക്സല്‍ സ്ട്രിപ്പുകള്‍ ആണ് മറ്റൊരു പ്രത്യേകത. സ്‌കൈ ബൊക്സെസ് ആണ് കെട്ടിടത്തിന് ഇങ്ങനൊരു ഭംഗി നല്‍കുന്നത്.

78 നിലകളാണ് മഹാനാഖോന്‍ കെട്ടിടത്തിനുള്ളത്. പ്രവര്‍ത്തനം ആരംഭിക്കാന്‍ പോകുന്ന കിംഗ് പവര്‍ ഹോട്ടലിന്റേതാണ് ഒന്ന് മുതല്‍ 18 നിലകള്‍. 74 മുതല്‍ 78 വരെ ഒബ്സര്‍വേറ്ററിയും ബാറുമാണ്. മഹാനാഖോന്‍ ക്യൂബ എന്ന പ്രത്യേക ഡൈനിങ്ങ് ഏരിയയും കെട്ടിടത്തിന് താഴെ വരുന്നുണ്ട്. എല്‍'അറ്റലീര്‍ ഡെ ജോയല്‍ റോബുച്ചോണ്‍ (L'Atelier de Joël Robuchon), ഡീന്‍ &ഡിലുക്കാ (Dean & DeLuca) തുടങ്ങിയ ബാങ്കോക്കിലെ പ്രധാന സ്റ്റോറുകള്‍ ഇവിടെ പ്രവര്‍ത്തിക്കും.

പേസ് ഡെവലപ്മെന്റ് കോര്‍പറേഷന്‍ ആണ് ഈ കെട്ടിടം നിര്‍മ്മിക്കാനുള്ള ആശയത്തിന് പിന്നില്‍. തായ്‌ലന്‍ഡിലെ ഡ്യൂട്ടി ഫ്രീ ഭീമന്മാരായ കിംഗ് പവര്‍ ഈ വര്‍ഷം മഹാനാഖോനിന്റെ സ്വത്തിന്റെ ഒരു ഭാഗം സ്വന്തമാക്കിയിരുന്നു. സ്‌കൈവാക്ക് സന്ദര്‍ശിക്കുന്നവര്‍ കിംഗ് പവര്‍ ഡ്യൂട്ടി ഫ്രീ ഷോപ്പിംഗ് ഏരിയയില്‍ നിന്നുവേണം പുറത്തിറങ്ങാന്‍.

https://www.azhimukham.com/travel-thailand-cave-famous-for-football-team-rescue-now-a-tourist-hotspot/

Next Story

Related Stories