യാത്ര

ഇത് ചായക്കടയാണ്, ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ കഫേ!/ വീഡിയോ

ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും.

ലോകത്ത് വ്യത്യസ്ത തരത്തിലുള്ള പല കഫേകളും ഉണ്ട്. ആളുകളെ ആകര്‍ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ വ്യത്യസ്തത ഒരുക്കുന്നത്. സൗത്ത്കൊറിയുടെ തലസ്ഥാനമായ സിയോളിലും ഇത്തരത്തില്‍ ഒരു കഫേയുണ്ട്. YND239-20എന്നാണ് ഈ കഫേയുടെ പേര്. ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് കാര്‍ട്ടൂണ്‍ ലോകത്തെ അനുസ്മരിപ്പിക്കുന്ന വിധത്തിലാണ് ഈ കഫേ സജ്ജീകരിച്ചിരിക്കുന്നത്.

ഒരു മായക്കാഴ്ചയാണ് ഇതിനുള്ളില്‍ ഒരുക്കിയിരിക്കുന്നത്. മികച്ച രൂപകല്‍പ്പന ഇഷ്ടപ്പെടുന്ന ഇസ്റ്റഗ്രാം ഉപയോക്താക്കള്‍ക്ക് ഈ കഫേ ഒരുപാട് ഇഷ്ടപ്പെടും. കഫേയുടെ അകത്തളം മുഴുവനും വെള്ളയാണ് പൂശിയിരിക്കുന്നത്. കറുപ്പ് നിറം കൊണ്ടാണ് ഓരോ വസ്തുക്കളും വരച്ചിരിക്കുന്നത്. കഫേയ്ക്കുള്ളിലെ ഫര്‍ണ്ണിച്ചറുകളും മറ്റ് വസ്തുക്കളും ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ശൈലിയിലാണ് പിന്‍തുടരുന്നത്.

‘സിയോള്‍ മേല്‍വിലാസമായ യേനോന്‍-ലാം-ഡോംങ് 239-20-ല്‍ നിന്നാണ് കഫേയുടെ പേര് കണ്ടെത്തിയത്,’ കഫേയുടെ മാര്‍ക്കറ്റിംഗ് മാനേജരായ ജെസ് ലീ പറഞ്ഞു. അതിഥികള്‍ക്ക് മറക്കാനാകാത്ത നല്ല ഓര്‍മ്മകളാണ് ഈ കഫേ നല്‍കുന്നത്. ‘കഫേയില്‍ വരുന്നവരൊക്കെ നിരവധി ചിത്രങ്ങളാണ് എടുക്കുന്നത്. ഇത് ഞങ്ങളുടെ കഫേയുടെ പ്രശസ്തി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഫേകളുടെയും ആര്‍ട്ട് ഗാലറികളുടെയും പൊതുസ്ഥലങ്ങളുടേയും ‘ഇന്‍സ്റ്റഗ്രാമിഫിക്കേഷന്‍’ വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ ബിസിനസ് സാമൂഹ്യമാധ്യമങ്ങളില്‍ കൂടുതല്‍ പ്രചരണം നേടുന്നുണ്ടെങ്കില്‍ അത് നിങ്ങളുടെ ബിസിനസിന്റെ വിജയമാണ്. സാമൂഹ്യമാധ്യമങ്ങളില്‍ YND239-20 -ന് വലിയ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. പുതിയ ഫ്രാഞ്ചെയ്സികള്‍ തുടങ്ങാനും കൊറിയയുടെ പുറത്തേക്ക് ബിസിനസ് വ്യാപിപ്പിക്കാനും കഫേയുടെ ഉടമകള്‍ ആലോചിക്കുന്നുണ്ടെന്ന് ലീ പറയുന്നു.

വീഡിയോ കാണാം..

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍