TopTop
Begin typing your search above and press return to search.

ഒഴുകുന്ന ലോകത്തിലെ ഏക നാഷണല്‍ പാര്‍ക്ക് കാണാം; ദൂരെയൊന്നും പോകേണ്ട!

ഒഴുകുന്ന ലോകത്തിലെ ഏക നാഷണല്‍ പാര്‍ക്ക് കാണാം; ദൂരെയൊന്നും പോകേണ്ട!

'വലയെറിഞ്ഞു തോണിയില്‍ പോകുന്ന മീന്‍പിടുത്തക്കeര്‍.. സൂര്യാസ്തമയത്തോടെ നിശബ്ദദയാകുന്ന തടാകത്തിലെ വെള്ളത്തില്‍ പങ്കായം വീഴുന്ന ശബ്ദവും ചീവിടുകളുടെ സംഗീതവും മറ്റെതോ ലോകത്തേക്ക് കൂട്ടി കൊണ്ടുപോകും. മീന്‍പിടുത്തക്കാരായ ഒരു കൂട്ടം ആളുകള്‍ മീന്‍ പിടിക്കാനായി മുളകൊണ്ട് നിര്‍മ്മിച്ച ഉപകരണങ്ങളുമായി കടന്നുപോകുന്നു. രാത്രിയില്‍ വിദൂരതയില്‍ ചെറിയ വിളക്കുകള്‍ മുനിഞ്ഞ് കത്തുന്ന കാഴ്ച ഏതു വാക്കുകള്‍ കൊണ്ട് പറഞ്ഞാല്‍ വിവരിക്കാനാകും.'

ലോകത്തെ ഏക ഒഴുകുന്ന നാഷണല്‍ പാര്‍ക്കിനെ കുറിച്ച് ബെന്‍ മക്കക്നീ ബിബിസി ട്രാവലില്‍ എഴുതിയ വാചകങ്ങളാണിത്. ഒഴുകുന്ന നാഷണല്‍ പാര്‍ക്ക് എവിടെയാണെന്നല്ലേ ചിന്തിക്കുന്നത്? മറ്റെങ്ങുമല്ല നമ്മുടെ സ്വന്തം ഇന്ത്യയില്‍ തന്നെയാണ് ആ സുന്ദരമായ സ്ഥലം സ്ഥിതി ചെയ്യുന്നത്. വടക്ക് കിഴക്കന്‍ സംസ്ഥാനമായ മണിപ്പൂരിലെ ലോക്താക് തടാകത്തെക്കുറിച്ചാണ് ബെന്‍ മക്കക്നീ അതിശത്തോടെ എഴുതിയത്.

ലോകത്തെ ഏക ഒഴുകുന്ന നാഷണല്‍ പാര്‍ക്കാണ് ലോക്താക് തടാകം. മുകളില്‍ നിന്നും നോക്കിയാല്‍ 240 ചതുരശ്ര വിസ്തീര്‍ണമുള്ള കായല്‍ നിറയെ ചെറിയ ദ്വീപുകളാണെന്നേ തോന്നൂ. എന്നാല്‍ ഇത് ദ്വീപുകള്‍ അല്ല, ഫുംഡിസ് (ഒഴുകുന്ന ദ്വീപുകള്‍) ആണ് ഇത്. ഫുംഡിസുകള്‍ ലോക്താക് തടാകത്തിലെ ഒരു പ്രധാന ഘടകമാണ്. വെള്ളത്തില്‍ ഒഴുകി നടക്കുന്ന ചെടികളും മറ്റു വസ്തുക്കളും വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിച്ച് ചെറു ദ്വീപുകളായി മാറുന്നു. 2 മീറ്ററോളം മാത്രം കനം കാണുന്ന ഈ ദ്വീപുകളെ ഫുംഡിസ് (phumdis) എന്നാണ് പറയുന്നത്.

ഹരിതാഭമായ ഫുംഡിസ് മഞ്ഞുമല പോലെ കായലിന്റെ ആഴത്തില്‍ ഇറങ്ങി നില്‍ക്കും. ഇതിലെ വേരുകള്‍ വേനല്‍ കാലത്ത് കായലിന്റെ അടിത്തട്ടിലേക് ഇറങ്ങി ചെല്ലുകയും മഴ കാലത്ത് വീണ്ടും പൊങ്ങി വരും. നൂറ്റുകളായി ഇവിടെ താമസിക്കുന്ന 'മീതി' വിഭാഗകാര്‍ സ്വന്തം അമ്മയെപ്പോലെയും ദേവിയെപോലെയുമൊക്കെയാണ് ലോക്താക് തടാകത്തെ കാണുന്നത്. തങായിലെ (തടാകത്തിനടുത്തുള്ള ഒരു പ്രദേശം) ഒരു ക്ഷേത്രത്തില്‍ മീതിയുടെ പ്രപഞ്ചം ഉണ്ടായത് എങ്ങനെയെന്ന കഥ സ്ത്രീകള്‍ പുനരവതരിപ്പിക്കാറുണ്ട്. കൈകള്‍ കൊണ്ട് വളരെ മനോഹരമായി നൃത്ത ചേഷ്ഠകളോടെയാണ് ഇവര്‍ ഈ കഥകള്‍ ഓരോന്നും അവതരിപ്പിക്കുക.

മീന്‍പിടുത്തക്കാര്‍ ഈ ദ്വീപുകളില്‍ മീന്‍ കൃഷിയും ചെയ്യുന്നുണ്ട്. ഏകദേശം 4000 മീന്‍പ്പിടുത്തക്കാരും അവരുടെ കുടുംബവും ഫുംഡിസ്സില്‍ ചെറിയ കുടിലുകള്‍ നിര്‍മ്മിച്ചു താമസിക്കുന്നു. കമ്പികള്‍, മുളകള്‍, കല്ലുകള്‍ കൊണ്ടാണ് കുടിലുകള്‍ നിര്‍മ്മിച്ചിരിക്കുന്നത്. കച്ചികൊണ്ടുള്ള കട്ടില്‍, ഭക്ഷണം ഉണ്ടാകാനുള്ള വസ്തുക്കള്‍ അങ്ങനെ എല്ലാം ഇതിലുണ്ട്. 2017-ല്‍ ആരംഭിച്ച ലോകത്തിലെ ഏക് ഒഴുകുന്ന വിദ്യാലയവും ഇവിടെയാണ്. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഇവിടെ വിദ്യാഭ്യാസം ലഭിക്കും.

സാംഗായ് (മണിപ്പൂരില്‍ മാത്രം കാണപ്പെടുന്ന മാന്‍ വര്‍ഗം)യുടെ വാസസ്ഥലം ആണ് ലോക്താക് തടാകത്തിലെ ഫുംഡിസ്. തടാകത്തിലെ ഏറ്റവും വലിയ ഫുംഡിസിന് 40 ചതുരശ്ര അടി കി.മീ ആണ് വിസ്തീര്‍ണം. അവിടെ വംശനാശം സംഭവിച്ചു കൊണ്ടിരിക്കുന്ന സാംഗായിയെ സംരക്ഷിക്കനായി 1977-ല്‍ കീബുള്‍ ലാംജഓ നാഷണല്‍ പാര്‍ക്കാക്കി മാറ്റി.

ഭൂപ്രകൃതി മാറിക്കൊണ്ടിരിക്കുന്നത് ഫുംഡിസിനും ഭീഷണിയാണ്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനായി ലോക്താക്ക് തടാകത്തിന്റെ തെക്ക് ഭാഗത്ത് 1980-ല്‍ ഇത്തായി ഹൈഡ്രോപവര്‍ ഡാം നിര്‍മ്മിച്ചു. വര്‍ഷം മുഴുവനും വെള്ളത്തിന്റെ നിരപ്പ് ഉയര്‍ന്ന് ഇരിക്കുന്നതു കൊണ്ട് ഫുംഡിസ് മുങ്ങുന്നില്ല. പക്ഷെ ഫുംഡിസിന്റെ വേരുകള്‍ക്ക് അടിത്തട്ടില്‍ നിന്നും പോഷകഗുണമുള്ള ഒന്നും വലിച്ചെടുക്കാന്‍ കഴിയുന്നില്ല, അതുകൊണ്ടു തന്നെ ഇത് മുറിഞ്ഞു പോകുന്നു അവസ്ഥയാണിപ്പോള്‍.

ഫുംഡിസിനെ സംരക്ഷിക്കാനായി പ്രദേശവാസി ഉള്‍പ്പെട്ടിട്ടുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചിട്ടുണ്ട്. ലോക്താക് എക്കോടൂറിസം ഡെവലപ്പ്‌മെന്റ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റും സാമൂഹ്യപ്രവര്‍ത്തകനുമായ 58-കാരന്‍ ഒയ്നാം മെയ്പെക്ചാവോയുടെ നേതൃത്വത്തില്‍ ഫുംഡിസിന്റെ സംരക്ഷണത്തില്‍ ഒട്ടേറെ കാര്യങ്ങള്‍ നടക്കുന്നുണ്ട്.

'ലോക്താക്കിലേയും മണിപ്പൂരിലേയും ആളുകളുടെ ഒരു പ്രധാനപ്പെട്ട പ്രദേശമാണ് ഫുംഡിസ്. മീന്‍ വളര്‍ത്തുന്നതും മീന്‍പിടുത്തക്കാര്‍ കുടില്‍ കെട്ടി താമസിക്കുന്നതും ഫുംഡിസിലാണ്. ഫുംഡിസിന് നാശം സംഭവിക്കാതിരിക്കണമെങ്കില്‍ സീസണ്‍ കാലത്ത് മാത്രം ഡാം തുറക്കുകയും, നൂറ്റാണ്ടുകളായി ചെയ്യുന്നതു പോലെ ഫുംഡിസ് കൈകൊണ്ട് തന്നെ വൃത്തിയാക്കുകയും മുറിക്കുകയും ചെയ്യുന്നതായിരിക്കും നല്ലത്'- എന്ന് മെയ്പെക്ചാവോ പറയുന്നു.


Next Story

Related Stories