TopTop
Begin typing your search above and press return to search.

അതെ, സ്‌കോട്ട്ലന്‍ഡിലെ സ്‌കോച്ചിനെക്കുറിച്ച് തന്നെ....

അതെ, സ്‌കോട്ട്ലന്‍ഡിലെ സ്‌കോച്ചിനെക്കുറിച്ച് തന്നെ....

ആല്‍ഫ്രഡ് ബര്‍ണാഡ് എന്ന ഹാന്‍ഡില്‍ ബാര്‍-കൊമ്പന്‍മീശക്കാരനായ ബ്രിട്ടീഷുകാരന്‍ ഹെര്‍പെഴ്‌സ് വീക്ക്ലി ഗസറ്റ് എന്ന ഡ്രിങ്ക്സ് ട്രേഡ് മാസികയിലാണ് ജോലി ചെയ്തത്. ഹെര്‍പെഴ്‌സ് വൈന്‍ ആന്‍ഡ് സ്പിരിറ്റ് എന്നാണ് ഈ മാസിക ഇപ്പോള്‍ അറിയപ്പെടുന്നത്. സ്വന്തം ജോലിക്ക് നല്ലൊരു അടിത്തറ കിട്ടാനായി വിസ്‌കി വ്യവസായത്തെ കുറിച്ച് കൂടുതല്‍ പഠിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ടായിരുന്നു. അതുകൊണ്ടാണ് 19ാം നൂറ്റാണ്ടില്‍ അദ്ദേഹം ബ്രിട്ടനിലേക്ക് ഒരു യാത്ര പോയത്. 161 ഡിസ്റ്റലറികള്‍ സന്ദര്‍ശിച്ചു, അതില്‍ 129 എണ്ണം സ്‌കോട്ലാന്‍ഡിലാണ്. ഈ യാത്രകളുടെയെല്ലാം വിവരണങ്ങള്‍ മാസികയില്‍ പ്രസിദ്ധീകരിക്കുകയും 1887ല്‍ 'The Whisky Distilleries of the United Kingdom' എന്ന പേരില്‍ പുസ്തകമായും പുറത്തിറങ്ങുകയും ചെയ്തു.

ആല്‍ഫ്രഡ് ബര്‍ണാഡ് നടത്തിയ യാത്രകളെ കുറിച്ച് ലിസ വിസ്റ്റച്ച് ന്യൂയോര്‍ക്ക് ടൈംസില്‍ എഴുതുന്നു. ബര്‍ണാഡിന്റെ പുസ്തകം ഒരു യാത്രാവിവരണം പോലെയാണ്. അദ്ദേഹം പ്രകൃതി സൗന്ദര്യം, ഡിസ്റ്റലറി മാനേജര്‍മാരും ജോലിക്കാരുമായി നടത്തിയ ചര്‍ച്ചകള്‍, റോഡുകളുടെ അവസ്ഥ, കാലാവസ്ഥ അങ്ങനെ എല്ലാത്തിനെ പറ്റിയും വിവരിക്കുന്നുണ്ട്. വിസ്‌കി നിര്‍മ്മാണത്തില്‍ സമ്പന്നമായ ചരിത്രമുള്ള രാജ്യങ്ങളില്‍ അയര്‍ലണ്ട്, കാനഡ, യുണൈറ്റഡ് സ്റ്റേറ്റ്സ് എന്നിവയേക്കാളും വളരെ മുന്നില്‍ സ്കോട്ട്ലാന്‍ഡ്‌ തന്നെ. 2017ലെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 85 മില്യണ്‍ സ്‌കോച്ചിന്റെ പെട്ടികളാണ് ചിലവായത്. ബ്രിട്ടനിലെ വടക്കന്‍ മേഖലയില്‍ നിലവില്‍ 126 സ്‌കോച്ച് വിസ്‌കി ഡിസ്റ്റലറികളുണ്ട്. ആല്‍ഫ്രഡ് ബര്‍ണാഡ് നടത്തിയ യാത്രയ്ക്ക് സമാനമായി ലിസ വിസ്റ്റച്ച് 'ഹെബ്രിഡസിലെ രാജ്ഞി' എന്ന് അറിയപ്പെടുന്ന ഇസ്ലെയിലെ അഞ്ച് സ്‌കോട്ടിഷ് ഡിസ്റ്റലറികള്‍ സന്ദര്‍ശിച്ചു. ബോട്ടിലോ വിമാനത്തിലോ മാത്രമേ ഈ ദ്വീപിലേക്ക് എത്താന്‍ സാധിക്കൂ.

ലിസ വിസ്റ്റച്ച് സന്ദര്‍ശിച്ച മൂന്ന് സ്‌കോട്ടിഷ് ഡിസ്റ്റലറികള്‍:

1. ബുന്നാഹബ്‌ഹെയ്ന്‍

ബുന്നാഹബ്‌ഹെയ്ന്‍ ഗ്രാമത്തിലേക്കുള്ള നാല് മൈല്‍ റോഡ് ഇടുങ്ങിയതും, കയറ്റമുള്ളതും, വളഞ്ഞുപുളഞ്ഞതുമാണ്. 1881ല്‍ ഇതേ പേരില്‍ ഡിസ്റ്റലറി ആരംഭിച്ചു. ബാര്‍ലിയും കല്‍ക്കരിയും കുതിരപ്പുറത്ത് കൊണ്ടുവരാനായി ഉടമസ്ഥര്‍ മെയിന്‍ റോഡിലേക്ക് പാത നിര്‍മ്മിച്ചു. ഇന്ന് വിസ്‌കി കൊണ്ടുപോകാനായി 40-ഫൂട് ട്രക്കുകള്‍ ഇവിടെയുണ്ട്. കുന്നിന് മുകളിലേക്ക് ഭയാനകമായ ഒരു കയറ്റമാണ് ഉള്ളത്. ഞാനും എന്റെ സുഹൃത്തും ബെല്‍ജിയന്‍ ഫോട്ടോഗ്രാഫറുമായ ജെറോണ്‍ ഹാന്‍സ്ലര്‍ മുകളില്‍ എത്തി ബുന്നാഹബ്‌ഹെയ്ന്‍ ബേയിലേക്ക് പോകുമ്പോള്‍ വിക്ടോറിയന്‍ കാലഘട്ടത്തെ കെട്ടിടവും പിരമിഡ് ആകൃതിയില്‍ അടുക്കി വെച്ചരിക്കുന്ന കാലി കുപ്പികളും കണ്ടു.

വാഹനം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ബര്‍ണാഡ് നടന്ന പാതയായ 'നോബിള്‍ ഗെറ്റവെ'യില്‍ കൂടി ചാര നിറമുള്ള കെട്ടിടങ്ങളാല്‍ ചുറ്റപ്പെട്ട ഒരു നടുമുറ്റത്ത് എത്തി. 'ചില ആളുകള്‍ക്ക് ഇതൊരു പള്ളിയായി തോന്നും, എന്നാല്‍ മറ്റു ചിലര്‍ക്ക് ഇത് ഒരു കാരാഗൃഹമായി തോന്നും,'' ഒരു ചെറു ചിരിയോടെ റോബിന്‍ മോര്‍ട്ടന്‍ എന്ന സ്റ്റില്‍മാന്‍ പറഞ്ഞു.

മോര്‍ട്ടന്‍ ഒരു കരുത്തനായ മനുഷ്യനാണ്. അദ്ദേഹത്തിന്റെ കൈകളില്‍ സെല്‍റ്റിക് നോട്ട്, ഗേലിക്ക് ഡ്രാഗണ്‍ പോലെയുള്ള സ്‌കോട്ടിഷ് ടാറ്റൂകള്‍ കാണാം. കമ്പനിയില്‍ നിന്നുമുള്ള യന്ത്രങ്ങളുടെ ഒച്ചയൊന്നും വകവെക്കാതെ ഞങ്ങള്‍ സംസാരിച്ചു. ഉയരമുള്ള മച്ചാണ് കമ്പനിക്കുള്ളത്. ഒരു പുരാതനമായ കെട്ടിടം പോലെയാണ് ഇത്. 1978 ലാണ് മോര്‍ട്ടന്‍ ബുന്നാഹഭെയിനില്‍ ജോലിക്ക് എത്തിയത്. അന്ന് ഡിസ്റ്റലറിയിലെ 36 തൊഴിലാളികളും കമ്പനിക്ക് അടുത്ത് തന്നെ നല്ല ഭംഗിയുള്ള ചിമ്മിനിയുള്ള വീടുകളിലാണ് താമസിച്ചുകൊണ്ടിരുന്നത്. ഇപ്പോള്‍ ഒരു വീട്ടില്‍ മാത്രമാണ് ആള്‍ താമസമുളളത്. മറ്റ് വീടുകളൊക്കെ അടുത്ത മൂന്ന് വര്‍ഷത്തിനുളളില്‍ പുതുക്കി പണിയുന്നതിന്റെ ഭാഗമായി ഡിസ്റ്റലറി ലോഞ്ചുകളായി മാറ്റും.

മോര്‍ട്ടന്‍ കൂടുതല്‍ സമയവും കംപ്യൂട്ടറിലാണ് ചിലവാക്കുന്നത്. ഡിസ്റ്റലറികളിലെ മെഷീനുകളുടെ പ്രവര്‍ത്തനം ഇതിലൂടെ കാണാം. എന്നാല്‍ ഇതിലൂടെ നിയന്ത്രിക്കാന്‍ കഴിയില്ല. മെഷീന്‍ ചൂടാക്കാനായി അദ്ദേഹം സ്റ്റീം വീല്‍ കറക്കി കൊടുക്കും. എന്നാല്‍ അദ്ദേഹം ജോലി ആരംഭിച്ച കാലത്ത് സ്പിരിറ്റിന്റെ ഫ്ലോ റേറ്റ് നോക്കാനായി കമ്പ് കൊണ്ട് അളന്ന് നോക്കുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ എല്ലാം കംപ്യൂട്ടറില്‍ വ്യക്തമാണ്.

2. ബോമോര്‍

ബോമോര്‍ ഒരു പട്ടണമാണ്. 1779ല്‍ ഇസ്ലെയുടെ തലസ്ഥാന ഗ്രാമത്തില്‍ ഇതേ പേരിലാണ് ഡിസ്റ്റലറി ആരംഭിച്ചത്. നാല് കരകളിലായി സ്ഥിതിചെയ്യുന്ന കുറെ വെള്ള കെട്ടിടങ്ങളുടെ ശേഖരമാണ് ഇത്. ഗിഫ്റ്റ് ഷോപ്പുകള്‍, ബാങ്കുകള്‍, ഹാര്‍ഡ്വെയര്‍ സ്റ്റോറുകള്‍ എന്നിവയൊക്കെ ഇവിടെയുണ്ട്.

സിമന്റ് തറയുള്ള മധ്യപുരയില്‍ ഒരു ജനാലയിലൂടെ അകത്തേക്ക് വരുന്ന വെളിച്ചമാണ് ആ വലിയ മുറി മുഴുവനും വേര്‍മീര്‍ പെയിന്റിംഗ് പോലെ തിളക്കമുള്ളതാക്കുന്നത്. ഒരു മനുഷ്യന്‍ മണ്‍വെട്ടി പോലെയുള്ള ഉപകരണം കൊണ്ട് ബാര്‍ലി കിടക്കുന്ന തറയില്‍ ഒരു ചാല് ഉണ്ടാക്കുന്നുണ്ടായിരുന്നു. സ്‌കോട്ട്ലന്‍ഡിലെ പഴയകാല നിര്‍മ്മാണരീതി ഉപയോഗിച്ചുള്ള ഒരു മദ്യ നിര്‍മ്മാണശാലയാണ് ബോമോര്‍. ഇന്ന് മദ്യനിര്‍മ്മാണം വലിയ പ്ലാന്റുകളില്‍ ഡ്രമ്മുകളിലാണ് നടക്കുന്നത്.

സ്റ്റൈലായി കണ്ണട ധരിച്ചതും പോണിടെയ്ലായി മുടി കെട്ടിയതുമായ എന്റെ ഗൈഡ് ഹെതര്‍, കൈ നിറയെ ബാര്‍ലി എടുത്ത് എന്റെ കൈയ്യിലേക്കിട്ട് പൊടിക്കാന്‍ ആവശ്യപ്പെട്ടു. ഇത് വെള്ള നിറത്തില്‍ വളരെ മൃദുവായതായിരുന്നു. ഇന്ന് വൈകുന്നേരം ആറുമണിയോടെ ഇത് ചൂളയിലേക്ക് പോകുമെന്ന് അവള്‍ പറഞ്ഞു. കുറേ മെറ്റര്‍ സ്റ്റെപ്പുകള്‍ക്ക് മുകളിലെ ഒരു സ്റ്റീല്‍ വാതിലിനടുത്തേക്ക് അവള്‍ എന്നെ കൊണ്ടുപോയി. കട്ടിയുള്ള ലോക്ക് അവള്‍ തുറന്നപ്പോള്‍ ചൂടുള്ള പുക പുറത്തേക്ക് വന്നു. ഫിനോലിന്റെയും ചില ഇലകളുടെ മണവും എന്റെ മൂക്കിലേക്ക് അടിച്ചു കയറി. ഒരു ടെന്നീസ് കോര്‍ട്ടിന്റെ വലിപ്പത്തിലുള്ള ചൂളയില്‍ കാല്‍മുട്ട് പൊക്കത്തില്‍ 21 ടണ്‍ ബാര്‍ലി അടുക്കി വെച്ചിട്ടുണ്ടായിരുന്നു. 60 മണിക്കൂര്‍ ചൂട് കൊണ്ട് ധാന്യം ഇതില്‍ ഇരിയ്ക്കും.

മഞ്ഞില്‍ കിടന്ന് കളിയ്ക്കുന്നത് പോലെ ഇവിടെ കളിയ്ക്കാന്‍ അവള്‍ അവശ്യപ്പെട്ടു. നമ്പര്‍1 വോള്‍ട്ട്സ് എന്നറിയപ്പെടുന്ന ഈ ഇരുണ്ട വെയര്‍ഹൗസിലൂടെ നടന്ന് കഴിഞ്ഞപ്പോള്‍ ഞാനും എന്റെ സുഹൃത്തും പുതിയ ടേസ്റ്റിംഗ് മുറിയിലേക്ക് മടങ്ങി. വിസ്‌കി കാലങ്ങളായി സൂക്ഷിച്ചുവയ്ക്കുന്ന ലോകത്തെ ഏറ്റവും പഴക്കം ചെന്ന വെയര്‍ഹൗസാണ് നമ്പര്‍1 വോള്‍ട്ട്സ്. 12 വര്‍ഷം പഴക്കമുള്ള മദ്യമാണ് ഞാന്‍ രുചിച്ചു നോക്കിയത്. സീ പ്രേയുടെയും ധാന്യത്തിന്റെയും മണമായിരുന്നു ഇതിന്.

3. ആര്‍ഡ്ബെഗ്

ആര്‍ഡ്ബെഗില്‍ ആരാധനാലയങ്ങളിലെ മേല്‍ക്കൂര പോലെയുള്ള കെട്ടിടങ്ങളാണുള്ളത്. കുറേ പച്ചപ്പ് നിറഞ്ഞ കുന്നുകള്‍ക്കിടയിലാണ് ഇത്. കടലിനരികിലുള്ള ഒറ്റപ്പെട്ട പ്രദേശമാണിത്. വളരെ റൊമാന്റിക് സ്ഥലമാണ് ഇവിടം.

പഴയ നിര്‍മ്മാണശാലയിലെ സന്ദര്‍ശക സ്ഥലത്തേക്ക് ഞങ്ങള്‍ നടന്നു. 1815ല്‍ ഡിസ്റ്റലറി തുറന്നപ്പോള്‍ ബാര്‍ലി വിതരണം ചെയ്യാന്‍ തുടങ്ങി. ഇപ്പോള്‍ ഈ ഡിസ്റ്റലറിയില്‍ ഭക്ഷണം കഴിക്കാനുള്ള സൗകര്യവും ഗിഫ്റ്റ് ഷോപ്പുമുണ്ട്. കല്ലുകൊണ്ട് നിര്‍മ്മിച്ച ഓള്‍ഡ് ക്ലിന്‍ കഫേ എന്ന റെസ്റ്ററന്റില്‍ സഞ്ചാരികളും, പ്രദേശവാസികളും എത്താറുണ്ട്. ഡിസ്റ്റലറി മാനേജര്‍ മൈക്കല്‍ ഹെഡ്സ് ഞങ്ങളെ സ്വാഗതം ചെയ്തു. നരച്ച മുടിയുള്ള പ്രായമുള്ള ഈ വ്യക്തി സ്വയം മൈക്കി എന്നാണ് ഞങ്ങളെ പരിചയപ്പെടുത്തിയത്. ഇദ്ദേഹം ഞങ്ങളെ തൊട്ടടുള്ള കെട്ടിടത്തിലേക്ക് കൊണ്ടുപോയി. ഇവിടെ സെപ്യ നിറമുള്ള ചേംബറിലെ വലിയ തടികൊണ്ടുള്ള വെസലിലേക്ക് നടന്നു പോയി. വിക്ടോറിയന്‍ കാലത്ത് ഇവിടെ ശേഖരിച്ച ബാര്‍ലിയുടെ മണം ഇപ്പോഴും പരന്നു കിടക്കുന്നുണ്ടായിരുന്നു. താഴേക്ക് ഒരു പേന വീണപ്പോള്‍ പ്രകമ്പനമുണ്ടായിരുന്നു.

യന്ത്രങ്ങളുള്ള കുറേ മുറികളിലൂടെ സഞ്ചരിച്ച ശേഷം ഞങ്ങള്‍ ഒരു സൂര്യവെളിച്ചമുള്ള മുറിയിലേക്ക് കടന്നു. ഞങ്ങളുടെ മുന്‍പില്‍ പഞ്ചസാരി പാനിയും, യീസ്റ്റും അടങ്ങിയ ആറ് വലിയ വീപ്പകള്‍ ഉണ്ടായിരുന്നു. ഒരു ചെറിയ ജനാലയിലൂടെ അങ്ങ് ദൂരെ നോര്‍ത്തേണ്‍ അയര്‍ലന്റിലെ ആന്‍ഡ്രിം കുന്നുകള്‍ കാണാമായിരുന്നു. ട്രക്കുകള്‍ വരുന്നതിന് മുന്‍പ് പുറം ലോകവുമായി ബന്ധപ്പെടാനുള്ള ഏക മാര്‍ഗം തൊട്ടടുത്ത് കാണുന്ന ചെറിയ പാലമായിരുന്നു. ബാര്‍ലിയും, ഈസ്റ്റും വരുന്നതും വിസ്‌കി പുറത്തേക്ക് പോകുന്നതും ബോട്ട് മാര്‍ഗമായിരുന്നു. നിരവധി കപ്പലുകള്‍ ഉണ്ടെങ്കിലും പെട്ടെന്ന് ഇവയെ ഓരോന്നിനെയും തിരിച്ചറിയാന്‍ സാധിക്കുമായിരുന്നു.


Next Story

Related Stories