TopTop
Begin typing your search above and press return to search.

മറ്റാരും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?

മറ്റാരും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ നടത്തണമെന്ന് ആഗ്രഹിക്കുന്നവരാണോ നിങ്ങള്‍?

എല്ലാ ദമ്പതികളും അവരുടെ വിവാഹം വ്യത്യസ്തവും മനോഹരവുമാക്കാനാണ് ശ്രമിക്കുന്നത്. മറ്റൊരാളും ചെയ്യാത്ത പരീക്ഷണങ്ങള്‍ വിവാഹത്തില്‍ പരീക്ഷിക്കുന്നവരുമുണ്ട്. കല്യാണത്തിന് ഏറ്റവും കൂടുതല്‍ കാശ് ചിലവാക്കുന്നവരാണ് ഇന്ത്യക്കാര്‍. നിങ്ങളുടെ പരിസരത്തുള്ള സ്ഥലങ്ങള്‍ അല്ലാതെ വ്യത്യസ്തമായ സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് തിരഞ്ഞെടുക്കാം. നിങ്ങളുടെ കല്യാണം നടത്താനും മനോഹരമായ ഓര്‍മ്മകള്‍ സമ്മാനിക്കാനുമായി ഈ ലോകത്ത് കുറെ സ്ഥലങ്ങള്‍ ഉണ്ട്. അങ്ങനെ ചില സ്ഥലങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ഇംഗ്ലണ്ട്

രാജകീയമായോ അല്ലെങ്കില്‍ സാധാരണ രീതിയിലോ കല്യാണം കഴിക്കാന്‍ പറ്റിയ സ്ഥലമാണ് ഇംഗ്ലണ്ട്. ഒരു ഫെയറിടെയില്‍ കല്യാണം ആണ് ലക്ഷ്യമെങ്കില്‍ ചാറ്സ്വാര്‍ത്ത് ഹൗസ് ആണ് പറ്റിയ ഇടം. തേംസിലേക്ക് പോകുന്ന യാറ്റില്‍ ഒരു വിവാഹ പാര്‍ട്ടിയും സംഘടിപ്പിക്കാം. ബിഗ് ബെന്‍, ലണ്ടന്‍ ഐ എന്നിവ പോകുന്ന വഴി നിങ്ങള്‍ക്ക് കാണാം.

ജപ്പാന്‍

ജപ്പാനിലെ ചെറി ബ്ലോസം നിങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. ജാപ്പനീസ് ചെറി മരങ്ങളുടെ പൂക്കളെയാണ് ചെറി ബ്ലോസം എന്ന പറയുന്നത്. ഒരാഴ്ച മാത്രമേ ഈ മരങ്ങള്‍ പൂത്തു നില്‍കാറുള്ളൂ. ഇങ്ങനെ 30 ഇനത്തിലുള്ള 1500 മരങ്ങളാണ് ജപ്പാനിലെ കാമിയോകയിലെ യവരാഗിനോമിച്ചി സകുറാ പാര്‍ക്കില്‍ ഉള്ളത്. ഇതൊരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. മാര്‍ച്ച് മുതല്‍ ഏപ്രില്‍ വരെയാണ് ഇതിന്റെ സീസണ്‍. ഈ പൂക്കളുടെ പശ്ചാത്തലത്തില്‍ നിങ്ങള്‍ക്ക് കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ടെങ്കില്‍ ഇപ്പോഴേ പ്ലാന്‍ ചെയ്ത് തുടങ്ങൂ.

വത്തിക്കാന്‍ സിറ്റി

സ്വപ്നതുല്യമായ വിവാഹം ആണ് ഇറ്റലി നിങ്ങള്‍ക്ക് വാഗ്ദാനം ചെയ്യുന്നത്. നിരവധി പ്രമുഖരുടെ വിവാഹം ഇറ്റലി സാക്ഷ്യം വഹിച്ചിട്ടുണ്ട്. റോളിങ്ങ് ഹില്‍, കോട്ടകള്‍, അമാല്‍ഫി കുന്ന്, സിന്‍ക്വു ടെറെ, കോമോ കായല്‍ തുടങ്ങിയ ഒരുപാട് മനോഹരമായ സ്ഥലങ്ങളാണ് ഇറ്റലിയില്‍ ഉള്ളത്. സെന്റ് പീറ്റേഴ്സ്ബര്‍ഗ് ഒരു പ്രധാന വിവാഹ കേന്ദ്രമാണ്.

ടര്‍ക്കി

ടര്‍ക്കി മറ്റൊരു പ്രധാന വിവാഹ ഡെസ്റ്റിനേഷന്‍ ആണ്. മെഡിറ്ററേനിയന്‍ സമുദ്രത്തിന് അരികില്‍ നിന്ന് വിവാഹം ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ക്ക് ഇവിടേക്ക് എത്താവുന്നതാണ്. ബോസ്ഫറസ് ഇവിടുത്തെ ഒരു ആകര്‍ഷകമായ വെഡിങ് ഡെസ്റ്റിനേഷന്‍ ആണ്. യൂറോപ്പിനേയും ഏഷ്യയേയും വേര്‍തിരിക്കുന്ന കടലിടുക്കാണ് ബോസ്ഫറസ്. ടൈഗ്രിസ് നദിക്ക് അരികിലുള്ള ചരിത്ര പ്രസിദ്ധമായ ഹസന്‍കീ നഗരവും പല പ്രമുഖ വിവാഹങ്ങള്‍ക്കും ഇവിടം വേദി ആയിട്ടുണ്ട്.

തായ്‌ലന്‍ഡ്

ഒരു റൊമാന്റിക്ക് ഡെസ്റ്റിനേഷന്‍ ആണ് തിരയുന്നതെങ്കില്‍ തായ്‌ലന്‍ഡ് ആണ് പറ്റിയ സ്ഥലം. എല്ലാ തരത്തിലുമുള്ള ഡെസ്റ്റിനേഷനുകള്‍ രാജ്യത്ത് ഉണ്ട്. ആവൊ നാങ്, ക്രാബി, ഹുവാ-ഹിന്, കോ സമൂയി തുടങ്ങിയ കടലിനോട് ചേര്‍ന്ന് മനോഹരമായ സ്ഥലങ്ങള്‍ ഉണ്ട്. വിവാഹം കുറച്ചുകൂടി വ്യത്യസ്ഥമാക്കണമെങ്കില്‍ തായ്‌ലാന്റിലെ പ്രധാന ഉല്‍സവമായ ലോയ് ക്രതോങ്ങില്‍ നിന്നും ചില കാര്യങ്ങള്‍ കടമെടുക്കാം. ഫെസ്റ്റിവല്‍ ഓഫ് ലൈറ്റ് എന്നും ഇത് അറിയപ്പെടുന്നു. ക്രതോങ്ങിലെ പോലെ തന്നെ മെഴുകുതിരി ഒഴുക്കി ആകാശത്തേക്ക് ചെറിയ പെട്ടികള്‍ പറപ്പിച്ചും ഒരു അന്തരീക്ഷം നിങ്ങളുടെ വിവാഹത്തിന് സൃഷ്ടിക്കാവുന്നതാണ്.

റഷ്യ

ഒരു ഫെയറിടെയില്‍ വിവാഹമാണ് ആഗ്രഹിക്കുന്നതെങ്കില്‍ റഷ്യയുടെ തലസ്ഥാനമായ മോസ്‌ക്കോയിലേക്ക് വിട്ടോള്ളൂ. ചരിത്രം, ആര്‍ക്കിടെക്ചര്‍, സംഗീതം, കല എല്ലാം കൊണ്ടും വ്യത്യസ്തമാണ് മോസ്‌ക്കോ. കുറച്ചുകൂടി ആഡംബരമാക്കണമെങ്കില്‍ കുറെ നല്ല ചിത്രങ്ങള്‍ എടുക്കണമെന്ന് ആഗ്രഹമുള്ളവര്‍ക്ക് മോസ്‌ക്കോയിലെ സര്യാടെ പാര്‍ക്കിലേക്ക് പോകാവുന്നതാണ്.


Next Story

Related Stories