TopTop
Begin typing your search above and press return to search.

സഞ്ചാരത്തിന്റെ പുതുവഴികള്‍ തേടുന്ന ഇന്ത്യക്കാര്‍: ആറ് പ്രത്യേകതകള്‍

സഞ്ചാരത്തിന്റെ പുതുവഴികള്‍ തേടുന്ന ഇന്ത്യക്കാര്‍: ആറ് പ്രത്യേകതകള്‍

പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടെത്തുന്നതിലും യാത്രയില്‍ പുതിയ കാര്യങ്ങള്‍ പരീക്ഷിക്കുന്നതിലും ഇന്ത്യക്കാര്‍ മുന്‍പന്തിയിലാണെന്ന് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നു. പുതിയ പുതിയ അനുഭവങ്ങള്‍ക്കായി ഇന്ത്യയിലെ ജനങ്ങള്‍ കൂടുതല്‍ പണം മുടക്കാന്‍ തയ്യാറാവുന്നതായും അതുകൊണ്ടുതന്നെ ഈ വര്‍ഷം വിനോദസഞ്ചാര വ്യവസായത്തില്‍ വലിയ കുതിച്ചുചാട്ടമുണ്ടാകുമെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു. ഒരു വിനോദസഞ്ചാര സ്ഥാപനത്തിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ പറഞ്ഞിരിക്കുന്ന ഈ വര്‍ഷത്തെ വേനല്‍ക്കാല യാത്രകളുടെ ചില പ്രവണതകള്‍ താഴെ:

1. നേരത്തെ സഞ്ചാരികള്‍ അത്ര താല്‍പര്യം കാണിക്കാതിരുന്ന ദിഗ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ ഗ്യാംഗ്‌ടോക്ക്, ഷില്ലോങ്, കലിംപോംഗ്, ലാച്ചുങ് തുടങ്ങിയ പ്രദേശങ്ങളിലേക്കാണ് ഈ വേനല്‍ക്കാലത്ത് ഇന്ത്യക്കാര്‍ അധികവും യാത്ര ചെയ്തത്. പുതിയ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ കണ്ടുപിടിക്കുന്നതിന്റെ ഭാഗമായി ആഗോളതലത്തില്‍ രേഖപ്പെടുത്താത്ത കേന്ദ്രങ്ങളില്‍ പോകുന്നതിനായി പണം മുടക്കാനും ജനങ്ങള്‍ തയ്യാറാവുന്നുണ്ട്. സമ്പന്നരായ യൂറോപ്യന്മാരെ മാത്രം ആകര്‍ഷിച്ചിരുന്ന ഐസ്ലാന്റ്, അന്റാര്‍ട്ടിക്ക, ബഹാമസ്, കരീബിയന്‍ ദ്വീപുകള്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കെല്ലാം ഇപ്പോള്‍ ഇന്ത്യക്കാര്‍ യാത്ര ചെയ്യുന്നു.

2. 18നും 24നും ഇടയ്ക്ക് പ്രായമുള്ള ഇന്ത്യയിലെ യുവതീയുവാക്കള്‍ ഈ വേനല്‍ക്കാലത്ത് കൂടുതലായി സഞ്ചരിച്ചു എന്നതാണ് മറ്റൊരു പ്രത്യേകത. ജനസംഖ്യയുടെ 65 ശതമാനത്തില്‍ കൂടുതല്‍ 35 വയസില്‍ താഴെയുള്ള ഒരു യുവ രാജ്യമാണ് ഇന്ത്യ. അതുകൊണ്ട് തന്നെ വാതില്‍പ്പുറ പ്രവൃത്തികളും സാഹസികതയും നിറഞ്ഞ യാത്രകള്‍ ഇപ്പോഴത്തെ പ്രവണതയായി മാറിയിട്ടുണ്ട്.

3. സുസ്ഥിര വിനോദ സഞ്ചാരം ഇപ്പോള്‍ സഞ്ചാരികളുടെ ഒരു ആവശ്യമായി മാറിയിരിക്കുന്നു. അന്താരാഷ്ട്ര യാത്രകളില്‍ സംഭവിക്കുന്ന പാരിസ്ഥിതിക ആഘാതത്തെ കുറിച്ച് ഇപ്പോഴത്തെ സഞ്ചാരികള്‍ കൂടുതല്‍ ബോധമുള്ളവരാണ്. തങ്ങള്‍ സഞ്ചരിക്കുന്ന സ്ഥലങ്ങളില്‍ നിന്നും കണ്ടുപഠിക്കുന്ന പാഠങ്ങള്‍ സ്വദേശത്തേക്ക് എങ്ങനെ പകര്‍ത്താന്‍ സാധിക്കുമെന്നതിനെ കുറിച്ച് അവര്‍ ആഴത്തില്‍ അന്വേഷിക്കും. ഒരു വനയാത്ര നടത്തുമ്പോള്‍ ഏറ്റവും കുറച്ച് പരിസ്ഥിതിയെ പരമാവധി എങ്ങനെ ദ്രോഹിക്കാതിരിക്കാം എന്നാണ് നഗരപ്രദേശങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍ പ്രധാനമായും അന്വേഷിക്കുന്നത്.

4. ഒറ്റയ്‌ക്കോ അല്ലെങ്കില്‍ കൂട്ടുകാരികളുമായോ യാത്ര ചെയ്യാന്‍ സ്ത്രീകള്‍ കൂടുതല്‍ താല്‍പര്യം കാണിക്കുന്നു. സ്ത്രീകളുടെ സുരക്ഷയിലും സൗകര്യങ്ങളിലും കൂടുതല്‍ ശ്രദ്ധ ചെലുത്താന്‍ ഹോട്ടലുകളും മറ്റ് യാത്രാസഹായികളും തയ്യാറായതോടെ അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് പോകാന്‍ കൂടുതല്‍ സ്ത്രീകള്‍ തയ്യാറാവുന്നു. സ്വകാര്യവും കൂടുതല്‍ സമ്പന്നവുമായ യാത്രാനുഭവങ്ങള്‍ കൈവരിക്കുന്നതിനായി തങ്ങളുടെ സുരക്ഷിത മേഖലകള്‍ വിട്ട് യാത്ര ചെയ്യാന്‍ കൂടുതല്‍ സ്ത്രീകള്‍ തയ്യാറാവുന്നു. വൈവാഹിക സ്ഥിതിക്ക് അപ്പുറം കൂടുതല്‍ സ്ത്രീകള്‍ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തയ്യാറാവുന്നു എന്നതാണ് ഇന്ത്യയില്‍ വര്‍ദ്ധിച്ചുവരുന്ന പുതിയ പ്രവണത.

5. വന്യജീവി ചിത്രീകരണ യാത്രകള്‍ കൂടുതല്‍ ജനകീയമാകുന്നു. സമ്പന്ന സഞ്ചാരികള്‍ക്ക് ആഫ്രിക്കന്‍ സഫാരിയാണ് കൂടുതല്‍ ആകര്‍ഷകമെങ്കില്‍, അനുവജ്ഞാനമുള്ള വഴികാട്ടികളുടെ കൂടെ വന്യജീവി സങ്കേതങ്ങളില്‍ സഞ്ചരിക്കാനാണ് മധ്യവര്‍ഗ്ഗത്തില്‍ പെടുന്ന കോര്‍പ്പറേറ്റ് ജീവനക്കാര്‍ തയ്യാറാവുന്നത്. വന്യജീവി, പരിസ്ഥിതി ഫോട്ടോഗ്രാഫിയെ സമുന്വയിപ്പിച്ചുകൊണ്ട് പ്രമുഖ വന്യജീവി കേന്ദ്രങ്ങളായ മസായി മാറയിലോ കോസ്റ്ററിക്കയിലോ പോകാവ്# താല്‍പര്യപ്പെടുന്ന സഞ്ചാരികളുടെ എണ്ണത്തില്‍ നാടകീയമായ വര്‍ദ്ധന സംഭവിച്ചിട്ടുണ്ട്. മസായി മാറ, ഐസ്ലന്റ്, ക്രോയേഷ്യ, തെക്കന്‍ ഇറ്റലി, ടാന്‍സ്മാനിയ, മഡഗാസ്‌കര്‍ തുടങ്ങിയ സ്ഥലങ്ങളിലേക്കുള്ള ഇന്ത്യന്‍ സഞ്ചാരികളുടെ പ്രവാഹം ഈ വര്‍ഷം മുഴുവന്‍ തുടരുമെന്നാണ് വിലയിരുത്തല്‍.

6. വിദൂരസ്ഥ സ്ഥലങ്ങളിലെ അപൂര്‍വ രുചികള്‍ പരീക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ഭക്ഷണപ്രേമികള്‍ക്ക് കുശിനി വിനോദസഞ്ചാരം ഒരു വലിയ അനുഗ്രഹമാണ്. സമ്പന്നമായ യാത്ര അനുഭവങ്ങളോടൊപ്പം പ്രദേശിക സംസ്‌കാരത്തിനും കുശിനിക്കും ഇണങ്ങുന്ന രുചികരമായ ഭക്ഷണവും സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. ഭക്ഷ്യ വിനോദസഞ്ചാരത്തിലുണ്ടായിട്ടുള്ള ഈ വളര്‍ച്ച കുശിനി വിനോദസഞ്ചാര കമ്പോളത്തിലേക്ക് നിരവധി യാത്ര സഹായ കമ്പനികളെ ആകര്‍ഷിച്ചിട്ടുണ്ട്. ഇറ്റലി, തായ്‌ലന്റ്, ജപ്പാന്‍ എന്നീ രാജ്യങ്ങളാണ് ഭക്ഷ്യ വിനോദസഞ്ചാരത്തില്‍ പ്രധാന നേട്ടങ്ങള്‍ കൊയ്തിരുന്നിതെങ്കിലും ഇപ്പോള്‍ ചൈനയുടെ തലസ്ഥാനമായ ബീജിംഗും ഇക്കാര്യത്തിലെ പ്രധാന ആകര്‍ഷണമായി മാറിയിട്ടുണ്ട്.


Next Story

Related Stories